കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

പസാറ്റിന് പുതിയ കണക്ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍. 25.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഫോക്‌സ്‌വാഗണ്‍ പസാറ്റ് കണക്ട് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. കംഫോര്‍ട്ട്‌ലൈന്‍ വകഭേദം മുതലാണ് പുതിയ പസാറ്റ് കണക്ട് എഡിഷന്‍ നിര ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ഹൈലൈന്‍ മോഡലിനെ അടിസ്ഥാനപ്പെടുത്തിയുള്ള പസാറ്റ് കണക്ട് എഡിഷന് 28.99 ലക്ഷം രൂപയാണ് വില.

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

കാറുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കുന്ന നൂതന ടെലിമാറ്റിക്‌സ് സംവിധാനങ്ങളാണ് കണക്ട് എഡിഷന്റെ സവിശേഷത. ഫോക്‌സ്‌വാഗണ്‍ കണക്ട് ആപ്പ് മുഖേന വാഹനം ഓടിയ ദൂരം, ഇന്ധനച്ചിലവ്, ഡ്രൈവിംഗ് ശീലം തുടങ്ങിയ ഒട്ടനവധി വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് അറിയാന്‍ കഴിയും.

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

ഓണ്‍ബോര്‍ഡ് ഡയഗ്നോസ്റ്റിക് പോര്‍ട്ടില്‍ ഘടിപ്പിച്ച പ്രത്യേക പ്ലഗ്-ആന്‍ഡ്-പ്ലേ ഡോംഗിള്‍ വഴിയാണ് ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണുമായി കാര്‍ ബന്ധപ്പെടുന്നത്. ആന്‍ട്രോയ്ഡ്, ഐഫോണ്‍ അധിഷ്ടിത സ്മാര്‍ട്ട്‌ഫോണുകളില്‍ ഫോക്‌സ്‌വാഗണ്‍ കണക്ട് ആപ്പ് പ്രവര്‍ത്തിക്കും.

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

ലൊക്കേഷന്‍ ഷെയറിംഗ്, SOS കോള്‍, സര്‍വീസ് ബുക്കിംഗ് മുതലായ സൗകര്യങ്ങളും ആപ്പില്‍ നേടാം. നിലവിലുള്ള 2.0 ലിറ്റര്‍ TDI ഡീസല്‍ എഞ്ചിന്‍ തന്നെയാണ് ഫോക്‌സ്‌വാഗണ്‍ പസാറ്റ് കണക്ട് എഡിഷനിലും. എഞ്ചിന്‍ 174.5 bhp കരുത്തും 350 Nm toruqe ഉം പരമാവധി സൃഷ്ടിക്കും.

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് സെഡാനില്‍ ഒരുങ്ങുന്നത്. 17.42 കിലോമീറ്റര്‍ മൈലേജ് മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഉള്ളിലെ സുഖസൗകര്യങ്ങളില്‍ ധാരാളിത്തം കാട്ടാന്‍ ഫോക്‌സ്‌വാഗണ്‍ പ്രത്യേകം ശ്രദ്ധകാട്ടിയിട്ടുണ്ട്.

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

മുന്തിയ നാപ്പ തുകല്‍ സീറ്റുകളും മൂന്നു സോണ്‍ ക്ലൈമറ്റ് കണ്‍ട്രോളും യാത്രാസുഖം ഉറപ്പുവരുത്തും. ഹീറ്റിംഗ് / മസാജ് ഫംങ്ഷനുള്ള മുന്‍ സീറ്റുകള്‍ വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാം. എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും.

Most Read: കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ— അറിയേണ്ടതെല്ലാം

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

പസാറ്റില്‍ സുരക്ഷയ്ക്കായി ഒമ്പതു എയര്‍ബാഗുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡ് ഡയനാമിക് ഷാസി കണ്‍ട്രോള്‍, 360 ഡിഗ്രി പിന്‍ ക്യാമറ എന്നിവയും മോഡലിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും.

കൂടുതല്‍ ആധുനികമായി ഫോക്‌സ്‌വാഗണ്‍ പസാറ്റ്, പുതിയ കണക്ട് എഡിഷന്‍ വിപണിയില്‍

നേരത്തെ പോളോ, അമിയോ, വെന്റോ മോഡലുകള്‍ക്കും ഫോക്‌സ്‌വാഗണ്‍ കണക്ട് എഡിഷന്‍ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയില്‍ സ്‌കോഡ സൂപ്പേര്‍ബ്, ഹോണ്ട അക്കോര്‍ഡ്, ടൊയോട്ട കാമ്രി ഹൈബ്രിഡ് മോഡലുകളുമായാണ് പസാറ്റിന്റെ മത്സരം.

More from DriveSpark

Article Published On: Thursday, October 18, 2018, 13:33 [IST]
English summary
Volkswagen Passat Connect Edition Launched In India; Prices Start At Rs 25.99 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X