കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

By Dijo Jackson

പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് ഇന്ത്യയില്‍ എത്തി. അതേസമയം നിലവിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പോളോ പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

ഇന്ധനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കിയാണ് 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എംപിഐ പെട്രോള്‍ എഞ്ചിനെ പോളോയില്‍ ഫോക്‌സ്‌വാഗണ്‍ നല്‍കിയിരിക്കുന്നത്.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

ARAI ടെസ്റ്റില്‍ 16.47 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 1.2 ലിറ്റര്‍ പതിപ്പ് കാഴ്ചവെച്ചതെങ്കില്‍, 18.78 കിലോമീറ്ററാണ് പുതിയ ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

കൂടുതല്‍ ഇന്ധനക്ഷമത നല്‍കുമ്പോഴും ചെറിയ 1.0 ലിറ്റര്‍ എംപിഐ എഞ്ചിന്റെ കരുത്തുത്പാദനത്തില്‍ കാര്യമായ മാറ്റങ്ങളില്ല. പുതിയ പോളോ എഞ്ചിന് 6,200 rpm ല്‍ 75 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

എന്നാല്‍ ടോര്‍ഖിന്റെ കാര്യത്തില്‍ പുതിയ പോളോ ഉപഭോക്താക്കളെ നിരാശപ്പെടുത്തും. 3,000-4,300 rpm ല്‍ 95 Nm torque മാത്രമാണ് പുതിയ എഞ്ചിന് പരമാവധി ലഭിക്കുക. പഴയ 1.2 ലിറ്റര്‍ എഞ്ചിന് 110 Nm torque സൃഷ്ടിക്കാന്‍ ശേഷിയുണ്ടായിരുന്നു.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

പുതിയ 1.0 ലിറ്റര്‍ പോളോയുടെ വിലയിലും വലിയ വ്യത്യാസങ്ങളില്ല. 5.41 ലക്ഷം രൂപയാണ് പോളോ 1.0 ലിറ്റര്‍ പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍
Variants Price
Trendline Rs 5.41 Lakh
Comfortline Rs 6.10 Lakh
Highline Rs 7.01 Lakh
Highline Plus Rs 7.24 Lakh
കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

ഇനി മുതല്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് യൂണിറ്റുകള്‍ക്ക് പകരം പുതിയ 1.0 ലിറ്റര്‍ എംപിഐ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് പോളോയില്‍ ലഭ്യമാവുക.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ ഒരുങ്ങുന്ന പുതിയ 1.0 ലിറ്റര്‍ എഞ്ചിന് 18 കിലോഗ്രാം ഭാരം കുറവാണ്. അതേസമയം ഫോക്‌സ്‌വാഗണ്‍ ജിടി ടിഎസ്‌ഐയില്‍ 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ തന്നെ തുടരും.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

108 bhp കരുത്തും 250 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പോളോ ജിടി ടിഎസ്‌ഐയിലുള്ളത്.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ഹാച്ച്ബാക്കിന്റെ ഡീസല്‍ പതിപ്പില്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നിലനിര്‍ത്തുന്നത്. സാധാരണ പോളോയില്‍ 89 bhp കരുത്തും 230 Nm torque ഉം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി നല്‍കുമ്പോള്‍, 108 bhp കരുത്തും 250 Nm torque മാണ് ജിടി ടിഡിഐ പതിപ്പിന് പരമാവധി ലഭിക്കുക.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ മോഡലുകളില്‍ ഒരുങ്ങുന്നത്. എന്തായാലും പോളോയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അവതരിപ്പിച്ച ഫോക്‌സ്‌വാഗണിന്റെ തീരുമാനത്തിന് എതിരെ ആരാധകര്‍ രംഗത്തുണ്ട്.

കൂടുതല്‍ ഇന്ധനക്ഷമത, കുറഞ്ഞ ടോര്‍ഖ്; ഫോക്‌സ്‌വാഗണ്‍ പോളോ 1.0 ലിറ്റര്‍ പെട്രോള്‍ വിപണിയില്‍

ടോര്‍ഖ് കുറഞ്ഞ പുതിയ എഞ്ചിന്റെ പശ്ചാത്തലത്തില്‍ പോളോ ഇനി കൂടുതല്‍ 'ഇഴയും' എന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ഇന്ധനക്ഷമതയിലേക്ക് കണ്ണുവെച്ചാണ് പുതിയ എഞ്ചിനുമായുള്ള ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ വരവ്.

Most Read Articles

Malayalam
കൂടുതല്‍... #volkswagen
English summary
Volkswagen Polo Gets More Fuel Efficient 1-Litre Petrol Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X