വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

Written By:

വെന്റോയ്ക്ക് സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍. ഫോക്‌സ്‌വാഗണ്‍ വെന്റോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍ ഉടനെത്തും. പുതിയ പതിപ്പിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനിയുടെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ വെന്റോ സ്‌പോര്‍ട് എഡിഷന്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

ഈ മാസം വെന്റോ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍ എത്തും. പുതിയ സ്റ്റൈലിംഗ് ഫീച്ചറുകളുടെ പശ്ചാത്തലത്തില്‍ വെന്റോ സ്‌പോര്‍ട് എഡിഷന്‍ നിരയില്‍ വേറിട്ടു നില്‍ക്കും.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

കാര്‍ബണ്‍ ഫിനിഷ് മിററുകള്‍, തിളങ്ങുന്ന ബ്ലാക് റൂഫ് റാപ്പ്, 16 ഇഞ്ച് പോര്‍ട്ടാഗൊ അലോയ് വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സ്‌പോര്‍ട് എഡിഷന്റെ പ്രത്യേകതകള്‍.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

മുന്‍ ഫെന്‍ഡറുകളില്‍ ക്രോമില്‍ തീര്‍ത്ത സ്‌പോര്‍ട് ബാഡ്ജിംഗും മോഡല്‍ നേടുന്നുണ്ട്. വശങ്ങളിലുള്ള ബ്ലാക് ഫോയിലുകളും, തിളങ്ങുന്ന ബ്ലാക് റിയര്‍ സ്‌പോയിലറും സ്‌പോര്‍ട് എഡിഷനിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

വെന്റോ സ്‌പോര്‍ടിന്റെ അകത്തളത്തെ കുറിച്ച് കാര്യമായ വിവരങ്ങള്‍ ഫോക്‌സ്‌വാഗണ്‍ ലഭ്യമാക്കിയിട്ടില്ല. ഏറ്റവും ഉയര്‍ന്ന ഹൈലൈന്‍ പ്ലസ് വേരിയന്റില്‍ മാത്രമാകും പുതിയ സ്‌പോര്‍ടി സെഡാനെ ഫോക്‌സ്‌വാഗണ്‍ കാഴ്ചവെക്കുക.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

ഫൊക്‌സ് ലെതര്‍ അപ്‌ഹോള്‍സ്റ്ററി സീറ്റുകള്‍, ലെതറില്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീലും, ഗിയര്‍ഷിഫ്റ്റും നോബുമാണ് ഹൈലൈന്‍ പ്ലസ് വേരിയന്റിന്റെ ഇന്റീരിയറില്‍.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

ഇതിന് പുറമെ ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ മിററുകള്‍, റിവേഴ്‌സ് ക്യാമറയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മിറര്‍ലിങ്ക് കണക്ടിവിറ്റി എന്നിവയും അകത്തളത്തെ ഫീച്ചറുകളില്‍ പ്രതീക്ഷിക്കാം.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

ഡ്യൂവല്‍ എയര്‍ബാഗുകള്‍, ഇഎസ്പിക്ക് ഒപ്പമുള്ള എബിഎസ് എന്നിവ വെന്റോ സ്‌പോര്‍ടിന് സുരക്ഷയൊരുക്കും. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പിലുള്ളത്. ഇതു തന്നെയാണ് വെന്റോ സ്‌പോര്‍ട് എഡിഷനിലും.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

അതേസമയം എഞ്ചിന്‍ മുഖത്ത് പുതിയ സ്‌പോര്‍ടി സെഡാന് മാറ്റങ്ങളില്ല. വെന്റോ അണിനിരക്കുന്ന 1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിനിലാണ് വെന്റോ സ്‌പോര്‍ട് എഡിഷന്‍ എത്തുക.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

103 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഏഴു സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുകളും വെന്റോയില്‍ ലഭ്യമാണ്.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

വെന്റോയിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 103 bhp കരുത്തും 153 Nm കരുത്തും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ പതിപ്പില്‍ ഇടംപിടിക്കുന്നത്.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

108 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിന്‍. അഞ്ചു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡീസല്‍ പതിപ്പില്‍ ലഭ്യമാണ്.

വെന്റോ സ്‌പോര്‍ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍

12.62 ലക്ഷം രൂപ മുതലാണ് വെന്റോയുടെ ഹൈലൈന്‍ പ്ലസ് പെട്രോള്‍ വേരിയന്റിന്റെ വില. ഡീസല്‍ പതിപ്പിന് 13.87 ലക്ഷം രൂപ മുതലും. വരവില്‍ 13 ലക്ഷം രൂപ മുതല്‍ ഫോക്‌സ്‌വാഗണ്‍ വെന്റോ സ്‌പോര്‍ട് എഡിഷന് പ്രൈസ് ടാഗ് പ്രതീക്ഷിക്കാം.

കൂടുതല്‍... #volkswagen
English summary
Volkswagen Vento Sport Edition Revealed. Read in Malayalam.
Story first published: Monday, March 5, 2018, 12:22 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark