ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

By Dijo Jackson

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു. ഇനി മുതല്‍ പുതിയ ഡീസല്‍ എഞ്ചിനുകളെ തങ്ങള്‍ വികസിപ്പിക്കില്ലെന്ന് വോള്‍വോ വ്യക്തമാക്കി. മുഴുവന്‍ ശ്രദ്ധയും വൈദ്യുത, ഹൈബ്രിഡ് കാറുകളിലേക്ക് ചെലുത്താനാണ് സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളുടെ തീരുമാനം.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

നിലവില്‍ ചൈനീസ് വാഹന നിര്‍മ്മാതക്കളായ ഗീലിയാണ് വോള്‍വോയുടെ ഉടമസ്ഥര്‍. തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിപണിയില്‍ വരാനിരിക്കുന്ന പുതിയ വോള്‍വോ S60 -യിൽ ഡീസല്‍ പതിപ്പുണ്ടാകില്ല.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

നാലു സിലിണ്ടര്‍ ഡ്രൈവ്-ഇ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വോള്‍വോ S60 അണിനിരക്കുക. ഇതിനു പുറമെ രണ്ടു പെട്രോള്‍ പ്ലഗ് ഇന്‍ ഹൈബ്രിഡ് പതിപ്പുകളും വോള്‍വോ S60 -യില്‍ ഉണ്ടാകും.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

ഔഡി A4, ബിഎംഡബ്ല്യു 3 സീരീസ്, മെര്‍സിഡീസ് ബെന്‍സ് സി ക്ലാസ് എന്നിവരാണ് വോള്‍വോ S60 -യുടെ പ്രധാന എതിരാളികള്‍. വര്‍ഷാവസാനം പുതിയ വോള്‍വോ S60 ഇന്ത്യയില്‍ എത്തും. അതേസമയം ഇന്ത്യന്‍ വരവില്‍ കാറില്‍ ഡീസല്‍ എഞ്ചിന്‍ തുടരുമെന്നാണ് വിവരം.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

ഇന്ത്യയില്‍ വരും വര്‍ഷങ്ങളില്‍ മാത്രമാകും ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറയുക. സ്‌കെയ്‌ലബിള്‍ പ്ലാറ്റ്‌ഫോം ആര്‍ക്കിടെക്ചറില്‍ (Scalable Platform Architecture) നിന്നാണ് വോള്‍വോ S60 -യുടെ ഒരുക്കം. XC90 എസ്‌യുവി, V60 സ്‌റ്റേഷന്‍വാഗണ്‍ മോഡലുകള്‍ അണിനിരക്കുന്നതും ഇതേ അടിത്തറയില്‍ നിന്നാണ്.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

വോള്‍വോ നിരയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ ആഢംബര സെഡാനാണ് S60. ഇന്ത്യയില്‍ S60 സെഡാനെ പ്രാദേശികമായി അസംബിള്‍ ചെയ്ത് അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ജര്‍മ്മന്‍ എതിരാളികളെക്കാള്‍ പത്തു ശതമാനം വിലക്കുറവില്‍ S60 -യെ അണിനിരത്താന്‍ ഈ നടപടി കമ്പനിയെ സഹായിക്കും.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

ഇന്ത്യയില്‍ S60, S60 ക്രോസ് കണ്‍ട്രി, S60 പോള്‍സ്റ്റര്‍ എന്നീ മൂന്നു വകഭേദങ്ങളിലാണ് കാറിന്റെ ഒരുക്കം. ജൂലായ് മാസം പുതിയ XC40 -യും ഇന്ത്യന്‍ നിരയില്‍ തലയുയര്‍ത്തും. മെര്‍സിഡീസ് ബെന്‍സ് ജിഎല്‍എ, ബിഎംഡബ്ല്യു X1 എന്നിവര്‍ക്കുള്ള വോള്‍വോയുടെ മറുപടിയാണ് XC40.

ഡീസല്‍ എഞ്ചിനുകളോട് വോള്‍വോ വിടപറഞ്ഞു

ടൊയോട്ടയ്ക്കും ഫിയറ്റിനും പിന്നാലെയാണ് ഡീസല്‍ എഞ്ചിനുകളെ ഉപേക്ഷിക്കാനുള്ള വോള്‍വോയുടെ തീരുമാനം. 2025 -ഓടെ വൈദ്യുത കാറുകളില്‍ നിന്നും അമ്പതു ശതമാനം വിൽപന കൈയ്യടക്കണമെന്നാണ് വോൾവോയുടെ ലക്ഷ്യം.

Most Read Articles

Malayalam
കൂടുതല്‍... #volvo
English summary
Volvo Cars Stops Development Of Diesel Engines. Read in Malayalam.
Story first published: Monday, May 21, 2018, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X