ഇന്ത്യയില്‍ കാര്‍വില കൂട്ടുമെന്ന് വോള്‍വോ

Written By:

ഇന്ത്യയില്‍ കാര്‍ വില കൂട്ടുമെന്ന് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോ പ്രഖ്യാപിച്ചു. മോഡലുകളുടെ വില അഞ്ചു ശതമാനം വരെ വര്‍ധിപ്പിക്കാനാണ് വോള്‍വോയുടെ തീരുമാനം. പൂര്‍ണ ഇറക്കുമതി വാഹനങ്ങളുടെ നികുതി വര്‍ധിപ്പിച്ചതാണ് കാര്‍ വില കൂട്ടാന്‍ കാരണമെന്ന് കമ്പനി വ്യക്തമാക്കി.

ഇന്ത്യയില്‍ കാര്‍വില കൂട്ടുമെന്ന് വോള്‍വോ

ഫെബ്രുവരി ഒന്നിന് നടന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ വാഹനങ്ങള്‍ക്കും പൂര്‍ണ ഇറക്കുമതി വാഹനങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കുമെന്ന് കേന്ദ്രം അറിയിച്ചത്.

ഇന്ത്യയില്‍ കാര്‍വില കൂട്ടുമെന്ന് വോള്‍വോ

ഏഴര ശതമാനത്തില്‍ നിന്നും പത്തു ശതമാനമായാണ് ഇറക്കുമതി ചെയ്ത എഞ്ചിന്‍ ഘടകങ്ങളുടെ നികുതി വര്‍ധനവ്. ഇറക്കുമതി ചെയ്ത വാഹന ഘടകങ്ങള്‍ക്ക് (കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ കിറ്റുകള്‍) പതിനഞ്ചു ശതമാനമാണ് പുതിയ നികുതി.

ഇന്ത്യയില്‍ കാര്‍വില കൂട്ടുമെന്ന് വോള്‍വോ

നേരത്തെ ഇത് പത്തു ശതമാനമായിരുന്നു. 20 ശതമാനത്തില്‍ നിന്നും 25 ശതമാനമായാണ് പൂര്‍ണ ഇറക്കുമതി വാഹനങ്ങള്‍ക്ക് (കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ്) നികുതി വര്‍ധിച്ചത്.

ഇന്ത്യയില്‍ കാര്‍വില കൂട്ടുമെന്ന് വോള്‍വോ

മാര്‍ച്ച് മാസം മുതല്‍ പുതിയ വില മോഡലുകളില്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. കസ്റ്റംസ് വിഭാഗത്തില്‍ നിന്നും അനുമതി ലഭിക്കാനിരിക്കുന്ന പുതിയ കാറുകള്‍ക്കാണ് പുതുക്കിയ വില ബാധകമാവുക.

ഇന്ത്യയില്‍ കാര്‍വില കൂട്ടുമെന്ന് വോള്‍വോ

നിലവില്‍ ബംഗളൂരുവില്‍ ഹോസ്‌കോട്ടെ കേന്ദ്രത്തില്‍ നിന്നുമാണ് XC90 എസ്‌യുവികളെ സ്‌കോഡ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നത്. ബാക്കി മോഡലുകള്‍ എല്ലാം പൂര്‍ണ ഇറക്കുമതി വാഹനങ്ങളായും കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളുമായാണ് ഇന്ത്യയില്‍ എത്തുന്നത്.

കൂടുതല്‍... #volvo
English summary
Volvo India To Hike Prices Across The Range By Up To Five Percent. Read in Malayalam.
Story first published: Sunday, March 11, 2018, 11:44 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark