വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

By Dijo Jackson

സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയുടെ ഏറ്റവും ചെറിയ എസ്‌യുവി, XC40 ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തി. 39.99 ലക്ഷം രൂപയാണ് പുതിയ വോള്‍വോ XC40 -യുടെ എക്‌സ്‌ഷോറൂം വില (ദില്ലി). വോള്‍വോ നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. പുതിയ എസ്‌യുവിയുടെ ബുക്കിംഗ് നാളുകള്‍ക്ക് മുമ്പെ കമ്പനി തുടങ്ങിയിരുന്നു. ബുക്കിംഗ് തുക അഞ്ചു ലക്ഷം.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

കേവലം R-Design വകഭേദത്തില്‍ മാത്രമെ XC40 ഇന്ത്യയില്‍ ലഭ്യമാവുകയുള്ളു. ഇക്കാരണത്താല്‍ പുതിയ XC40 -യില്‍ ഫീച്ചറുകളുടെ ബാഹുല്യം അനുഭവപ്പെടും. സ്വീഡിഷ് നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് XC40 പിന്തുടരുന്നത്.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

ഹെഡ്‌ലാമ്പുകളില്‍ ഒരുങ്ങുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും കറുപ്പ് പശ്ചാത്തലമുള്ള പരിഷ്‌കരിച്ച ഗ്രില്‍ ഘടനയും എസ്‌യുവിയുടെ മുഖരൂപത്തെ സ്വാധീനിക്കുന്നു. കറുപ്പ് പ്രതിഫലിക്കുന്ന സ്‌മോക്ക്ഡ് ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിയില്‍.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

മേല്‍ക്കൂരയ്ക്കും A പില്ലറിനും കറുപ്പ് നിറമാണ്. XC40 എസ്‌യുവിയുടെ സ്‌പോര്‍ടി പരിവേഷത്തിന് അടിവരയിടാന്‍ ഇരട്ടനിറ ശൈലിക്ക് കഴിയുന്നുണ്ട്. ഒഴുകിവീഴുന്ന ടെയില്‍ലാമ്പുകള്‍ കമ്പനിയുടെ സിഗ്നേച്ചർ 'വാട്ടര്‍ഫൊള്‍' ശൈലി ആവര്‍ത്തിക്കുകയാണ്.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

എന്തായാലും റോഡില്‍ ആളുകളുടെ നോട്ടം പിടിച്ചുപറ്റാന്‍ വോള്‍വോയുടെ കുഞ്ഞന്‍ എസ്‌യുവിക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയം തെല്ലുമില്ല. അകത്തളത്തില്‍ തിളങ്ങുന്ന ഓറഞ്ച് അപ്‌ഹോള്‍സ്റ്ററിയാണ് ഒരുങ്ങുന്നത്.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

എന്നാല്‍ കറുപ്പ് അപ്‌ഹോള്‍സ്റ്ററി തെരഞ്ഞെടുക്കാനും ഉടമകള്‍ക്ക് അവസരമുണ്ട്. വലിയ 9.0 ഇഞ്ച് സെന്‍സസ് ടച്ച്‌സ്‌ക്രീന്‍, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, കുത്തനെയുള്ള എസി വെന്റുകള്‍, ലെതറെന്നു തോന്നിപ്പിക്കുന്ന സീറ്റ് കവറുകള്‍, പാനരോമിക് സണ്‍റൂഫ്; വോള്‍വോ XC40 വിശേഷങ്ങള്‍ ഇങ്ങനെ നീളും.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

പതിവുപോലെ സുരക്ഷസംവിധാനങ്ങളില്‍ വോള്‍വോ പിശുക്ക് കാട്ടിയിട്ടില്ല. റഡാര്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് അസിസ്റ്റ് സംവിധാനങ്ങള്‍ XC40 എസ്‌യുവിയില്‍ എടുത്തുപറയണം.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് കൊളീഷന്‍ അവോയിഡന്‍സ്, എമര്‍ജന്‍സി ബ്രേക്കിംഗ് ലെയ്ന്‍ കീപ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് വാര്‍ണിംഗ്, പൈലറ്റ് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ഹില്‍ ഡിസെന്റ്, എട്ടു എയര്‍ബാഗുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എസ്‌യുവിയില്‍ സജ്ജമാണ്.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

ശ്രേണിയില്‍ മറ്റൊരു മോഡലും ഇത്രയേറെ സുരക്ഷ സംവിധാനങ്ങള്‍ അവകാശപ്പെടുന്നില്ല. 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ XC40 എസ്‌യുവിയില്‍ വോള്‍വോ ഉപയോഗിക്കുന്നത്. എഞ്ചിന് 190 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കാനാവും.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തുക. വോള്‍വോയുടെ കുഞ്ഞനാണെങ്കിലും ശ്രേണിയിലെ ഏറ്റവും കരുത്തന്‍ മോഡലാണിത്. ആഢംബരത്തിന്റെ കാര്യത്തിലും വോള്‍വോ XC40 ഒട്ടും പിന്നിലല്ല.

വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ, പറഞ്ഞാല്‍ തീരാത്ത ആഢംബരം — വോള്‍വോ XC40 ഇന്ത്യയില്‍, അറിയേണ്ടതെല്ലാം

ബിഎംഡബ്ല്യു X1, മെര്‍സിഡീസ് ബെന്‍സ് GLA ക്ലാസ്, ഔഡി Q3 തുടങ്ങിയ എസ്‌യുവികളുമായിട്ടാണ് വോള്‍വോ XC40 -യുടെ മത്സരം. വോള്‍വോയുടെ വില്‍പനയെ കാര്യമായി ഉയര്‍ത്താന്‍ പുതിയ XC40 -യ്ക്ക് കഴിയുമെന്ന് കമ്പനി ഉറച്ചുവിശ്വസിക്കുന്നു.

Article Published On: Thursday, July 5, 2018, 10:34 [IST]
English summary
New Volvo XC40 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X