ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

By Dijo Jackson

വോള്‍വോ XC40. ഇന്ത്യയില്‍ സ്വീഡിഷ് നിര്‍മ്മാതാക്കള്‍ കൊണ്ടുവന്ന ഏറ്റവും ചെറിയ എസ്‌യുവി. നിരയില്‍ ഏറ്റവും വില കുറഞ്ഞ മോഡല്‍. മെയ് മാസമാണ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങിയത്. ജൂലായ് ആദ്യവാരം XC40 R-Design ഇന്ത്യയില്‍ പുറത്തിറങ്ങി. വില 39.99 ലക്ഷം രൂപ. ആദ്യഘട്ടത്തില്‍ 200 എസ്‌യുവികളാണ് വില്‍പനയ്ക്ക് എത്തുന്നത്.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

ഔദ്യോഗിക വരവിന് മുമ്പ് മോഡലുകള്‍ മുഴുവന്‍ വിറ്റുപോകുമെന്ന് കമ്പനി പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. എന്നാല്‍ അവതരിച്ച് രണ്ടാഴ്ചക്കകം ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. കണ്ണടച്ചുതുറക്കും മുമ്പെ എസ്‌യുവിയുടെ 200 യൂണിറ്റിനും ഉടമസ്ഥരായി.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

XC40 R-Design ഇന്ത്യയിൽ ഹിറ്റായതിന് പിന്നാലെ പുതിയ മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദങ്ങളെ വോള്‍വോ വിപണിയില്‍ കൊണ്ടുവന്നിരിക്കുകയാണ്. ഒപ്പം R-Design വകഭേദത്തിന്റെ വിലയും കമ്പനി കൂട്ടി.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

XC40 -യുടെ പ്രാരംഭ വകഭേദമാണ് മൊമന്റം. വില 39.90 ലക്ഷം രൂപ. ഏറ്റവും ഉയര്‍ന്ന ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദത്തിന് 43.90 ലക്ഷം രൂപയാണ് വിപണിയില്‍ വില. നിലവിലുള്ള ഇടത്തരം XC40 R-Design മോഡല്‍ ഇനി 42.90 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തുക.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദങ്ങളില്‍. എഞ്ചിന്‍ 190 bhp കരുത്തും 400 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തുക.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

പുതിയ വകഭേദങ്ങളിലുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചര്‍ അവകാശപ്പെടും. 18 ഇഞ്ച് അലോയ് വീലുകള്‍, ചൂടുപകരാന്‍ ശേഷിയുള്ള മുന്‍ പിന്‍ സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ്, 12 സ്പീക്കര്‍ ഹര്‍മന്‍ കര്‍ദോന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം XC40 എസ്‌യുവിയുടെ പൊതുവിശേഷങ്ങളാണ്.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

വേറിട്ട ശൈലി പിന്തുടരുന്ന മുന്‍ ഗ്രില്‍, ആറു സ്‌പോക്ക് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്രിസ്റ്റര്‍ ഗിയര്‍ നോബ്, വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റുകള്‍ – ഏറ്റവും ഉയര്‍ന്ന XC40 ഇന്‍സ്‌ക്രിപ്ഷന്‍ മോഡലിന്റെ മാത്രം പ്രത്യേകതകളാണിവ.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

പ്രാരംഭ മൊമന്റം വകഭേദവും ഡിസൈന്‍ ശൈലിയില്‍ വ്യത്യസ്ത പുലര്‍ത്തും. 18 ഇഞ്ച് അലോയ് വീലുകളും ക്രൂയിസ് കണ്‍ട്രോളും XC40 മൊമന്റത്തില്‍ എടുത്തുപറയാം. സുരക്ഷയുടെ കാര്യത്തില്‍ വകഭേദങ്ങള്‍ തമ്മില്‍ വേര്‍തിരിവില്ല.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

ഓട്ടോമാറ്റിക് കൊളീഷന്‍ അവോയിഡന്‍സ്, എമര്‍ജന്‍സി ബ്രേക്കിംഗ് ലെയ്ന്‍ കീപ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്പോട് വാര്‍ണിംഗ്, പൈലറ്റ് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇഎസ്പി, ഹില്‍ ഡിസെന്റ്, എട്ടു എയര്‍ബാഗുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എസ്‌യുവിയില്‍ സജ്ജമാണ്.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

ശ്രേണിയില്‍ മറ്റൊരു മോഡലും ഇത്രയേറെ സുരക്ഷാ സംവിധാനങ്ങള്‍ അവകാശപ്പെടുന്നില്ല. പുതിയ മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദങ്ങളുടെ ബുക്കിംഗ് വോള്‍വോ ഡീലര്‍ഷിപ്പുകള്‍ തുടങ്ങി കഴിഞ്ഞു. ബുക്കിംഗ് തുക രണ്ടുലക്ഷം.

ബമ്പര്‍ ഹിറ്റായി വോള്‍വോ XC40, പുതിയ രണ്ടു വകഭേദങ്ങള്‍ കൂടി വിപണിയില്‍ — അറിയേണ്ടതെല്ലാം

ബുക്ക് ചെയ്തവര്‍ക്ക് ഓഗസ്റ്റില്‍ പുതിയ മോഡലുകളെ വോള്‍വോ കൈമാറും. ബിഎംഡബ്ല്യു X1, മെര്‍സിഡീസ് ബെന്‍സ് GLA ക്ലാസ്, ഔഡി Q3 തുടങ്ങിയ എസ്‌യുവികളുമായിട്ടാണ് വോള്‍വോ XC40 -യുടെ മത്സരം. വോള്‍വോയുടെ വില്‍പനയെ കാര്യമായി ഉയര്‍ത്താന്‍ പുതിയ XC40 -യ്ക്ക് കഴിയുമെന്ന് കമ്പനി ഉറച്ചുവിശ്വസിക്കുന്നു.

Article Published On: Tuesday, July 17, 2018, 12:35 [IST]
English summary
Volvo XC40 Momentum & Inscription Variants Launched In India; Prices Start At Rs 39.90 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X