വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

By Dijo Jackson

ആദ്യം ഭിത്തിയിലേക്ക് എടുത്തെറിഞ്ഞു. പിന്നെ ഇടിച്ചുകയറ്റി. വോള്‍വോ XC40 -യ്ക്ക് എന്നിട്ടുമൊരു കൂസലുമില്ല. ടെസ്റ്റ് അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തോടെ വീണ്ടുമൊരു വോള്‍വോ കാര്‍ കൂടി യൂറോ എന്‍സിഎപി (യൂറോപ്യന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് പാസായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നായി വോള്‍വോ XC40 ഇനി അറിയപ്പെടും.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

ഇന്ത്യയില്‍ വോള്‍വോ കൊണ്ടുവരുന്ന XC40 -യുടെ സമാന പതിപ്പാണ് ക്രാഷ് ടെസ്റ്റിന് ഉപയോഗിച്ചത്. വോള്‍വോയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണ് XC40. 39.99 ലക്ഷം രൂപ മുതലാണ് എസ്‌യുവിക്ക് ഇന്ത്യയില്‍ വില.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

വില കുറയ്ക്കാന്‍ വേണ്ടി സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്യുന്ന പതിവു വോള്‍വോയ്ക്കില്ല. പുതിയ XC40 -യില്‍ കമ്പനി ഒരിക്കല്‍ കൂടി ഇക്കാര്യം അടിവരയിട്ടു പറയുന്നു. ഉയര്‍ന്ന XC60, XC90 എസ്‌യുവികളിലുള്ള സുരക്ഷ ചെറിയ XC40 -യും വാഗ്ദാനം ചെയ്യുമെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയം വേണ്ട.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

കുട്ടികളുടെ സുരക്ഷയിലും മുന്‍സീറ്റ് യാത്രികരുടെ സുരക്ഷയിലുമെല്ലാം XC40 മികച്ച പ്രകടനം നടത്തി. മുതിര്‍ന്ന യാത്രികര്‍ക്ക് വോള്‍വോ എസ്‌യുവി 97 ശതമാനം സുരക്ഷ ഉറപ്പുവരുത്തും.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

കുട്ടികള്‍ക്ക് 87 ശതമാനം സുരക്ഷ വാഗ്ദാനം ചെയ്യാന്‍ XC40 -യ്ക്ക് കഴിയുമെന്ന് ക്രാഷ് ടെസ്റ്റ് ഫലം വെളിപ്പെടുത്തുന്നു. റോഡ് യാത്രികര്‍ക്ക് 71 ശതമാനം സുരക്ഷയാണ് എസ്‌യുവി ഉറപ്പുവരുത്തുക.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

മോഡലില്‍ ഒരുങ്ങുന്ന സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത പ്രശംസനാര്‍ഹമാണെന്നു യൂറോ എന്‍സിഎപി അഭിപ്രായപ്പെട്ടു. മുന്‍ഭാഗത്തെ സുരക്ഷ പരീക്ഷിക്കുന്ന ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ടെസ്റ്റില്‍ XC40 -യുടെ പാസഞ്ചര്‍ ക്യാബിന്‍ സ്ഥിരത നിലനിര്‍ത്തി.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

കൂട്ടിയിടിയില്‍ മുതിര്‍ന്ന യാത്രികരുടെ പ്രധാന ശരീരഭാഗങ്ങള്‍ക്ക് പോറല്‍ പോലുമേറ്റില്ല. യാത്രികരുടെ മുട്ടിന് താഴെയും ഭേദപ്പെട്ട സുരക്ഷ മോഡല്‍ ഉറപ്പുവരുത്തും. അതേസമയം പിന്‍സീറ്റ് യാത്രികരുടെ നെഞ്ചിന് സംരക്ഷണമേകാന്‍ എസ്‌യുവിക്ക് കഴിയുന്നുണ്ടെങ്കിലും ഇൗ പ്രകടനം മാത്രം ശരാശരിയില്‍ ഒതുങ്ങി.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

സൈഡ് ബാരിയര്‍, സൈഡ് പോള്‍ ടെസ്റ്റുകളില്‍ നൂറു ശതമാനം സുരക്ഷയാണ് XC40 കാഴ്ചവെച്ചത്. പിന്നില്‍ നിന്നുണ്ടാകുന്ന ആഘാതങ്ങളില്‍ യാത്രികരുടെ കഴുത്തിനും എസ്‌യുവി സുരക്ഷയേകും.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

എട്ടു എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ കീപ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് വാര്‍ണിംഗ്, പൈലറ്റ് അസിസ്റ്റ്, എമര്‍ജന്‍സി ബ്രേക്കിംഗ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യയില്‍ എത്തുന്ന വോള്‍വോ XC40 -യ്ക്കുണ്ട്.

വില കുറഞ്ഞാലും സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ല — 5 സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ വോള്‍വോ XC40

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വോള്‍വോ XC40 -യുടെ ഹൃദയം. 190 bhp കരുത്തും 400 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തുക.

18 ഇഞ്ച് അലോയ് വീലുകള്‍, ചൂടുപകരാന്‍ ശേഷിയുള്ള മുന്‍ പിന്‍ സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജ്ജിംഗ്, 12 സ്പീക്കര്‍ ഹര്‍മന്‍ കര്‍ദോന്‍ ഓഡിയോ സംവിധാനം എന്നിവയെല്ലാം XC40 എസ്‌യുവിയുടെ പൊതുവിശേഷങ്ങളാണ്. ബിഎംഡബ്ല്യു X1, മെര്‍സിഡീസ് ബെന്‍സ് GLA ക്ലാസ്, ഔഡി Q3 തുടങ്ങിയ എസ്‌യുവികളുമായിട്ടാണ് വോള്‍വോ XC40 -യുടെ മത്സരം.

Article Published On: Thursday, July 19, 2018, 13:03 [IST]
English summary
Volvo XC40 Euro NCAP Crash Test Results Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X