TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
പോളോയ്ക്ക് മുമ്പില്‍ സ്വിഫ്റ്റിന് കാലിടറി, കിരീടം നഷ്ടം; ലോക കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
ലോക അര്‍ബന്‍ കാര്‍ കിരീടം സ്വിഫ്റ്റിന് നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍. പുതുതലമുറ പോളോയെ ലോക അര്‍ബന്‍ കാറായി പ്രഖ്യാപിച്ചപ്പോള്‍ സുസൂക്കി സ്വിഫ്റ്റിനൊപ്പം കാണികളുടെ വേദി പങ്കിടാനായിരുന്നു ഫോർഡ് ഫിയസ്റ്റയുടെയും വിധി.
നടന്നു കൊണ്ടിരിക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ ലോക കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റേഞ്ച് റോവര്‍ വെലാര്‍, മാസ്ദ CX-5 മോഡലുകള്‍ക്ക് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്ന ലോക കാര്‍ കിരീടത്തില്‍ ചുംബിച്ചത് വോള്‍വോ XC60.
കഴിഞ്ഞ വര്‍ഷത്തെ തനിയാവര്‍ത്തനമാണ് ഇക്കുറിയും. മുമ്പ് ജാഗ്വാര്‍ എഫ്-പെയ്‌സ്, ഇന്ന് വോള്‍വോ XC60; ലോക കാര്‍ കിരീടം എസ്‌യുവികളില്‍ ഭദ്രം.
ലോക കാര്‍ ഡിസൈന്‍ പുരസ്‌കാരം നേടിയത് വീണ്ടും മറ്റൊരു എസ്‌യുവി. റേഞ്ച് റോവല്‍ വെലാര്‍ ലോക കാര്‍ ഡിസൈന്‍ പുരസ്‌കാരം കൈയ്യടക്കി.
ലെക്‌സസ് LC 500, വോള്‍വോ XC60 എന്നിവരെ പിന്തള്ളിയാണ് ലാന്‍ഡ് റോവറിന്റെ നേട്ടം. നിസാന്‍ ലീഫാണ് ലോക ഹരിത കാര്‍ പട്ടം നേടിയത്.
ബിഎംഡബ്ല്യു 530e ഐപെര്‍ഫോര്‍മന്‍സ്, ക്രൈസ്‌ലര്‍ പസിഫിക്ക ഹൈബ്രിഡ് മോഡലുകള്‍ക്ക് കിരീടയോട്ടത്തില്‍ നിസാന്‍ ലീഫിനെ തടുക്കാനായില്ല. ലോകത്തില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത വാഹനം കൂടിയാണ് നിസാന്‍ ലീഫ്. ഇതുവരെ 2.8 ലക്ഷം ലീഫുകള്‍ രാജ്യാന്തര തലത്തില്‍ വിറ്റുപോയിട്ടുണ്ട്.
ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കിയ പെര്‍ഫോര്‍മന്‍സ് കാര്‍ പുരസ്‌കാരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഹോണ്ട സിവിക് ടൈപര്‍ R, ലെക്‌സസ് LC 500 മോഡലുകള്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചെങ്കിലും ബിഎംഡബ്ല്യു M5 ന് ഒടുവില്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചു.
ബിഎംഡബ്ല്യു M നിരയില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ അത്യാധുനിക അവതാരമാണ് M5. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ M5 ന് വേണ്ടത് 3.4 സെക്കന്‍ഡുകള്‍ മതി.
ആഢംബര ശ്രേണിയില്‍ ഔഡിയും പോര്‍ഷയുമാണ് കൊമ്പുകോര്‍ത്തത്. ഔഡി A8 നെ വെല്ലുവിളിച്ച് കളത്തിലുണ്ടായിരുന്നത് പോർഷ കയെന്‍, പനാമേര മോഡലുകൾ. പക്ഷെ ഫലം വന്നപ്പോള്‍ ഔഡി A8 ലോക ആഢംബര കാര്‍.
മത്സരഫലത്തിൽ അത്യാധുനിക നൂതന സാങ്കേതികത ഔഡി A8 ന് മുതല്‍ക്കൂട്ടായി മാറി. ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരത്തിലേക്കായിരുന്നു സ്വിഫ്റ്റിന്റെ നോട്ടം. എതിരാളികള്‍ പോളോയും ഫിയസ്റ്റയും.
പക്ഷെ ആറാം തലമുറ പോളോയ്ക്ക് മുമ്പില്‍ സ്വിഫ്റ്റിന് കാലിടറി. ലോക അര്‍ബന്‍ കാറായി ന്യൂയോര്‍ക്ക് ഓട്ടോ ഷോ പ്രഖ്യാപിച്ചത് ഫോക്‌സ്‌വാഗണ്‍ പോളോയെ.
ഇന്ത്യന്‍ വിപണിയില്‍ അതിദാരുണമായി പരാജയപ്പെട്ട ചില കാറുകളെ കൂടി പരിശോധിക്കാം —
സിപാനി ഡോള്‍ഫിന്‍ (1982-1990)
കര്‍ണാടകയില്‍ നിന്നുള്ള സിപാനി ഓട്ടോമൊബൈല്‍സിനെ കുറിച്ച് കേട്ടവര്‍ ചുരുക്കമായിരിക്കും. ബാദല്‍ പോലുള്ള മുചക്ര കാറുകളിലൂടെയാണ് സിപാനി ഓട്ടോമൊബൈല്‍സ് ഇന്ത്യന്‍ വിപണിയില്‍ കടന്നുകൂടിയത്.
1982 ല്‍ ഡോള്‍ഫിനിലൂടെ ഫോര്‍-വീലര്‍ പരിവേഷം നേടിയെടുത്ത സിപാനിയ്ക്ക് പക്ഷെ ഏറെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. ഓള്‍-ഗ്ലാസ് ഫൈബര്‍ ബോഡിയാണ് സിപാനി ഡോള്‍ഫിന് വിനയായത്. മാരുതി 800 ന്റെ പ്രചാരം വര്‍ധിച്ചതും സിപാനി ഡോള്‍ഫിനെ പിന്നോട്ടടിച്ചു.
റോവര്‍ മൊണ്‍ടെഗോ (1991-1995)
അവതരിപ്പിച്ച എല്ലാ കാറുകളും ദുരന്തമായാലോ? സിപാനി ഓട്ടോമൊബൈൽസിന് സംഭവിച്ചത് ഇതാണ്. ഡോള്‍ഫിന്‍, മൊണ്‍ടാന, D1 പോലുള്ള ഫൈബര്‍ ഗ്ലാസ് കാറുകളുടെ പരാജയത്തിന് പുറമെ റോവര്‍ മൊണ്‍ടെഗോയുടെ പരാജയവും സിപാനി ഓട്ടോമൊബൈല്‍സിനെ പാടെ തകര്‍ത്തു.
ഇന്ത്യയുടെ ആദ്യ ആഢംബര കാറായാണ് റോവര്‍ മൊണ്‍ടെഗോയെ സിപാനി അവതരിപ്പിച്ചത്. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, പവര്‍ സ്റ്റീയറിംഗ്, പവർ വിന്‍ഡോസ്, എസി മുതലായ എല്ലാ ആഢംബരങ്ങള്‍ക്കും ഒപ്പമാണ് 1991 ല്‍ കാര്‍ എത്തിയതും. പക്ഷെ, 11 ലക്ഷം രൂപ എന്ന പ്രൈസ് ടാഗ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ സങ്കല്‍പങ്ങള്‍ക്കും മേലെയായിരുന്നു.
സ്റ്റാന്‍ഡേര്‍ഡ് 2000 (1985-1988)
കേവലം മൂന്ന് വര്‍ഷം കൊണ്ട് പാടെ അപ്രത്യക്ഷമായ കാറാണ് സ്റ്റാന്‍ഡേര്‍ഡ് 2000. ചെന്നൈ ആസ്ഥാനമായ സ്റ്റാന്‍ഡേര്‍ഡ് മോട്ടോര്‍സാണ് മോഡലിന്റെ ഉപജ്ഞാതാക്കള്‍.റോവല്‍ SD1 ല്‍ നിന്നും അപ്പാടെ പകര്‍ത്തിയതാണ് സ്റ്റാന്‍ഡേര്‍ 2000 ന്റെ ബോഡി. 2.2 ലക്ഷം രൂപ പ്രൈസ് ടാഗില്‍ അവതരിച്ച സ്റ്റാന്‍ഡേര്‍ഡ് 2000, ബജറ്റില്‍ ഒതുങ്ങുന്ന ആഢംബര കാറായി അറിയപ്പെട്ടു.
മാരുതി ബലെനോ ആള്‍ട്യൂറ (2002-2005)
മാരുതി രുചിച്ച പരാജയമാണ് ബലെനോ ആള്‍ട്യൂറ. മാരുതി ബലെനോയുടെ സ്‌റ്റേഷന്‍വാഗണ്‍ പതിപ്പാണ് ആള്‍ട്യൂറ.വിപണിയില്‍ ബലെനോ തന്നെ ശരാശരി പ്രകടനം കാഴ്ചവെയ്ക്കവെ, മാരുതി അവതരിപ്പിച്ച ബലെനോ ആള്‍ട്യൂറ അമ്പെ പരാജയപ്പെടുകയായിരുന്നു. 7.5 ലക്ഷം രൂപ എന്ന പ്രൈസ് ടാഗായിരുന്നു ഇവിടെ മാരുതിയ്ക്ക് തിരിച്ചടിയായത്. 2005 ല്‍ ഔദ്യോഗികമായി ആള്‍ട്യൂറ പതിപ്പിനെ മാരുതി പിന്‍വലിച്ചു.
മഹീന്ദ്ര വൊയേജര്‍ (1997-2000)
മാരുതി ഒമ്‌നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്.
ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്‌പെയ്‌സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍. 5 ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല.
പിഎഎല്‍ പ്യൂഷോ 309 (1994-1997)
1994 ല്‍, പ്രീമിയര്‍ ഓട്ടോമൊബൈല്‍സുമായുള്ള പങ്കാളിത്തത്തിലാണ് പ്യൂഷോ 309 വിപണിയില്‍ അവതരിച്ചത്. ആദ്യ വരവ് തന്നെ ഇന്ത്യന്‍ വിപണിയില്‍ തരംഗവും ഒരുക്കി.സ്വപ്‌നതുല്യമായ തുടക്കം നേടിയിട്ടും പ്യൂഷോ 309 നെ മാര്‍ക്കറ്റ് ചെയ്യാനും, മികച്ച സര്‍വീസ് ബാക്ക്അപ് നല്‍കാനും കമ്പനി തയ്യാറായില്ല. ഇതാണ് മോഡലിന്റെ പരാജയത്തിന് വഴിതെളിച്ചതും.
ഒപെല്‍ വെക്ട്ര (2002-2004)
D-സെഗ്മന്റ് കൈയ്യടക്കാനുള്ള സാധ്യത തട്ടിത്തെറിപ്പിച്ച കഥയാണ് ഒപെല്‍ വെക്ട്രയ്ക്ക് പറയാനുള്ളത്. 2002 ല്‍, 16 ലക്ഷം രൂപ പ്രൈസ് ടാഗുമേന്തിയാണ് വെക്ട്ര അവതരിച്ചത്.അത്യാധുനിക സാങ്കേതികത വീമ്പ് പറഞ്ഞെത്തിയ വെക്ട്രയ്ക്ക് പക്ഷെ ഇന്ത്യന്‍ സാഹചര്യത്തില്‍ പിഴച്ചു. ഭൂരിപക്ഷം വെക്ട്രകളും ഇടവേളകളില്‍ സര്‍വീസ് സ്റ്റേഷനുകളില്‍ സമയം ചെലവിട്ടതോട് കൂടി, മോഡല്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി.
ഫോര്‍ഡ് മൊണ്‍ടിയോ (2002-2007)
ഇന്ത്യന്‍ ആഢംബര ശ്രേണിയിലേക്കുള്ള ഫോര്‍ഡിന്റെ ചുവട് വെയ്പായിരുന്നു മൊണ്‍ടിയോ. രാജ്യാന്തര വിപണിയില്‍ വിജയം കൈവരിച്ച മോഡലിന് പക്ഷെ ഇന്ത്യയില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല.
അക്കോര്‍ഡില്‍ നിന്നും കാമ്രിയില്‍ നിന്നും നേരിട്ട മത്സരവും മൊണ്‍ടിയോയ്ക്ക് തിരിച്ചടിയേകി. 142 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 128 bhp കരുത്തേകുന്ന ഡ്യൂറാടോര്‍ഖ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് മൊണ്‍ടിയോ എത്തിയിരുന്നത്.
സാന്‍ സ്‌റ്റോം (1998)
ഇന്ത്യയുടെ ആദ്യ കണ്‍വേര്‍ട്ടബിള്‍ കാറാണ് സാന്‍ സ്‌റ്റോം. ഇന്ത്യന്‍ വിപണിയ്ക്ക് കണ്‍വേര്‍ട്ടബിളുകളെയും, കൂപ്പെകളെയും പരിചയപ്പെടുത്താനുള്ള ശ്രമമാണ് സാന്‍ മോട്ടോര്‍സ് നടത്തിയത്.
വിജയ് മല്യയ്ക്ക് കീഴിലുള്ള കിംഗ്ഫിഷറാണ് സാന്‍ മോട്ടോര്‍സിനെ നയിച്ചിരുന്നതും. പൂര്‍ണമായും ഫൈബര്‍ ഗ്ലാസില്‍ ഒരുങ്ങിയ ടൂ-സീറ്റര്‍ കാറാണ് സാന്‍ സ്റ്റോം. ഇന്നും ഗോവയിലുള്ള സാന്‍ മോട്ടോര്‍സില്‍ നിന്നും കാറിനെ ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍ കുറച്ച് കാലങ്ങളായി ഒരു ഉപഭോക്താവിനെ പോലും നേടാന്‍ സാന്‍ സ്‌റ്റോമിന് സാധിച്ചിട്ടില്ല.
Image Source: TeamBHP, Dayerses.com, aronline.co.uk