നാലാമത് വ്‌റൂം ഡ്രാഗ് മേള ഒക്ടോബര്‍ 26 മുതല്‍ ബെംഗളൂരുവിൽ
ഒക്ടോബര്‍ 26 മുതല്‍ നാലാമത് 'വ്‌റൂം ഡ്രാഗ്' മേളയ്ക്ക് ബെംഗളൂരുവില്‍ തുടക്കമാകും. ഒക്ടോബര്‍ 28 വരെ നീളുന്ന വേഗ മത്സരത്തില്‍ രാജ്യത്തെമ്പാടു നിന്നുള്ള റേസര്‍മാര്‍ പങ്കെടുക്കും. ക്ലാസിക് ടൂ-സ്‌ട്രോക്ക് ബൈക്കുകളുടെ പോരാട്ടമാണ് മേളയുടെ പ്രധാന ആകര്‍ഷണം.

നാലുചക്ര, ഇരുചക്ര വിഭാഗങ്ങളിലായി നിരവധി വാഹനങ്ങള്‍ വ്‌റൂം ഡ്രാഗില്‍ മാറ്റുരയ്ക്കും. മേളയുടെ അവസാന ദിവസമാണ് സൂപ്പര്‍കാറുകള്‍ക്കും സൂപ്പര്‍ബൈക്കുകള്‍ക്കും മത്സരിക്കാന്‍ അവസരം.

ഡ്രാഗ് മത്സരം എന്നാല്‍
ഏറ്റവും കുറഞ്ഞ സമയത്തിനകം നിശ്ചിതദൂരം പിന്നിടുന്ന വേഗ മത്സരങ്ങളാണ് ഡ്രാഗ് റേസെന്ന പേരില്‍ അറിയപ്പെടുന്നത്. നിരപ്പായ റോഡില്‍ അഞ്ഞൂറു മീറ്റര്‍ മാത്രമെ വാഹനങ്ങള്‍ക്ക് പിന്നിടേണ്ടതുള്ളൂ.

മോഡിഫൈ ചെയ്ത വാഹനങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാമെന്നതാണ് വ്‌റൂം ഡ്രാഗ് മേളയുടെ പ്രത്യേകത. രാജ്യത്തെ മോട്ടോര്‍ സ്‌പോര്‍ട് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന FMSCI ആണ് ബെംഗളൂരുവില്‍ വ്‌റൂം ഡ്രാഗ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.


Click it and Unblock the Notifications








