വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

By Dijo Jackson

പുത്തന്‍ മാരുതി വാഗണ്‍ആര്‍ ഈ വര്‍ഷം വിപണിയില്‍ വരുമെന്നാണ് വിവരം. പരിഷ്‌കരിച്ച 1.0 ലിറ്റര്‍ കെ സീരീസ് എഞ്ചിന്‍ പുതുതലമുറ വാഗണ്‍ആര്‍ ഉപയോഗപ്പെടുത്തും. പെട്രോളിന് പുറമെ വാഗണ്‍ആര്‍ സിഎന്‍ജി പതിപ്പും ഹാച്ച്ബാക്കില്‍ അണിനിരക്കും. ഇത്രയും കാര്യം ഏവര്‍ക്കുമറിയാം. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാഗണ്‍ആര്‍ ഹാച്ച്ബാക്കായിരിക്കും മാരുതിയുടെ ആദ്യ വൈദ്യുത കാര്‍.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

2020 ഓടെ വാഗണ്‍ആര്‍ ഇവി ഇന്ത്യയിലെത്തും. ടൊയോട്ടയുടെ പിന്തുണയോടെയാണ് വാഗണ്‍ആര്‍ ഇവിയെ മാരുതി യാഥാര്‍ത്ഥ്യമാക്കുക. സുസൂക്കി –ടെയോട്ട പങ്കാളിത്തത്തില്‍ നിന്നുള്ള ആദ്യ മോഡല്‍ കൂടിയാകും വരാനുള്ള വാഗണ്‍ആര്‍ ഇവി. അടുത്തിടെയാണ് ഭാവി മോഡലുകളെ വിപണിയില്‍ സംയുക്തമായി വികസിപ്പിക്കാന്‍ ഇരു കമ്പനികളും തീരുമാനിച്ചത്.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

ധാരണപ്രകാരം നൂതന 'ഹൈ എഫിഷ്യന്‍സി' പവര്‍ട്രെയിന്‍ വികസിപ്പിക്കാന്‍ ഡെന്‍സോ കോര്‍പറേഷനും ടൊയോട്ടയും മാരുതിക്ക് സാങ്കേതിക പിന്തുണ നല്‍കും. ശേഷം മാരുതിയുടെ കോമ്പാക്ട് കാറുകളില്‍ ഈ പവര്‍ട്രെയിന്‍ ആദ്യം ഇടംപിടിക്കും.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

ഭാരം നന്നെ കുറഞ്ഞ പുതിയ അടിത്തറയില്‍ നിന്നാകും പുതുതലമുറ വാഗണ്‍ആര്‍ ഒരുങ്ങുക. പുതിയ അടിത്തറ കാരണം വാഗണ്‍ആറിന്റെ ഭാരം ഗണ്യമായി കുറയും. കുറഞ്ഞ ഭാരം കൂടുതല്‍ മൈലേജ് നല്‍കും, പ്രകടനക്ഷമത മെച്ചപ്പെടുത്തും.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

പഴയ തലമുറയ്ക്ക് സമാനമായ ടോള്‍ ബോയ് ശൈലി പുതിയ വാഗണ്‍ആറും പിന്തുടരും. എന്നാല്‍ വേറിട്ട ബോഡി പാനലുകളായിരിക്കും ഹാച്ച്ബാക്കില്‍. മുമ്പു പുറത്തുവന്ന ചിത്രങ്ങള്‍ ഇക്കാര്യം പറഞ്ഞുവെയ്ക്കുന്നു.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

ഹാച്ച്ബാക്കിന്റെ അകത്തളത്തിലും വലിയ മാറ്റങ്ങള്‍ കമ്പനി നല്‍കും. എബിഎസ്, എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ ഗണത്തിലായിരിക്കും. പ്രീമിയമെന്നു തോന്നിക്കാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉയര്‍ന്ന വകഭേദങ്ങളില്‍ ഇടംപിടിക്കും.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

രണ്ടു വേറിട്ട സീറ്റിങ്ങ് ഘടനകള്‍ വാഗണ്‍ആറില്‍ പ്രതീക്ഷിക്കാം. നിലവിലുള്ള 2+3 ഘടനയ്ക്ക് പുറമെ വിശാലമായ 2+3+2 സീറ്റിങ്ങ് ഘടനയുള്ള ഹാച്ച്ബാക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏഴു സീറ്റര്‍ വാഗണ്‍ആര്‍ വിപണിയില്‍ എത്തുമെന്നു സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

നിലവില്‍ സോലിയോ എന്ന പേരില്‍ വാഗണ്‍ആറിന്റെ ചെറു എംപിവി പതിപ്പ് ജാപ്പനീസ് വിപണിയില്‍ എത്തുന്നുണ്ട്. തെന്നിമാറുന്ന വൈദ്യുത ഡോറുകളും ആവശ്യാനുസരണം ക്രമീകരിക്കാവുന്ന സീറ്റിങ്ങ് ഘടനയും ഏഴു സീറ്റര്‍ വാഗണ്‍ആറിന്റെ പ്രത്യേകതകളാകും.

വാഗണ്‍ആര്‍ ഇവി, മാരുതിയുടെ ആദ്യ വൈദ്യുത കാര്‍ — വിവരങ്ങള്‍ പുറത്ത്

ഉയര്‍ന്ന ബോക്സി രൂപശൈലിയാണ് ഏഴു സീറ്റര്‍ വാഗണ്‍ആറും പാലിക്കുക. ക്ലിയര്‍ ലെന്‍സ് ടെയില്‍ലൈറ്റുകള്‍ക്ക് ഇടയിലുള്ള കട്ടിയേറിയ ക്രോം വര മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

Source: Business Line

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki
English summary
WagonR EV Will Be Maruti’s First Electric Vehicle. Read in Malayalam.
Story first published: Tuesday, June 5, 2018, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X