ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

Written By:

ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സ്വിഫ്റ്റ് നേടുമോ? അര്‍ബന്‍ കാര്‍ കിരീടത്തിനായുള്ള പോരാട്ടത്തില്‍ സ്വിഫ്റ്റിന് എതിരാളികള്‍ ഫോക്‌സ്‌വാഗണ്‍ പോളോയും ഫോര്‍ഡ് ഫിയസ്റ്റയും.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

നടന്നു കൊണ്ടിരിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ ലോക കാര്‍ പുരസ്‌കാരത്തിലേക്കുള്ള അവസാന പാദ മത്സരാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും എസ്‌യുവി അല്ലെങ്കില്‍ ക്രോസ്ഓവറാകും ലോക കാര്‍ കിരീടം നേടുകയെന്ന കാര്യം ഉറപ്പ്.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

റേഞ്ച് റോവര്‍ വെലാര്‍, മസ്ദ CX-5, വോള്‍വോ XC60 എന്നിവരാണ് പുരസ്‌കാരത്തിനായി കളത്തില്‍. 2018 മാര്‍ച്ച് 28 ന് നടക്കുന്ന ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ വിജയിതാക്കളെ പ്രഖ്യാപിക്കും.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

കഴിഞ്ഞ വര്‍ഷം ജാഗ്വാര്‍ എഫ്-പെയ്‌സായിരുന്നു ലോക കാര്‍ കിരീടം ചൂടിയത്. ഇക്കുറി ആല്‍ഫ റോമിയോ ജൂലിയ, ബിഎംഡബ്ല്യു X3, കിയ സ്റ്റിംഗര്‍, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, നിസാന്‍ ലീഫ്, ടൊയോട്ട കാമ്രി, ഫോക്‌സ്‌വാഗണ്‍ T-Roc എന്നിവരും കിരീടത്തിനായി മാറ്റുരച്ചിരുന്നു.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

ലോക അര്‍ബന്‍ കാര്‍ നിരയിലേക്കാണ് സ്വിഫ്റ്റിന്റെ നോട്ടം. അതേസമയം ഹ്യുണ്ടായി കോനയും നിസാന്‍ മൈക്രയും മത്സരത്തില്‍ നിന്നും പുറത്തായപ്പോള്‍ ഫിയസ്റ്റയും പോളോയും സ്വിഫ്റ്റിനൊപ്പം ഫൈനലിസ്റ്റുകളായി.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

കഴിഞ്ഞ തവണ ഇഗ്നിസായിരുന്നു അര്‍ബന്‍ കാര്‍ കിരീടം കൈയ്യടക്കിയത്. ലോക ആഢംബര കാര്‍ എന്ന അറിയപ്പെടാനായി കളത്തിലുള്ളത് ഔഡി A8, പോര്‍ഷ കയെന്‍, പോര്‍ഷ പനാമേര എന്നീ താരങ്ങള്‍.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

ബിഎംഡബ്ല്യു 6 സീരീസ് ജിടി, ലെക്‌സസ് എല്‍എസ് എന്നിവരാണ് മത്സരത്തില്‍ നിന്നും പുറന്തള്ളപ്പെട്ടതും. ലോക പെര്‍ഫോര്‍മന്‍സ് കാര്‍ പട്ടത്തിനായി ബിഎംഡബ്ല്യു M5, ഹോണ്ട സിവിക് ടൈപ് ആര്‍, ലെക്‌സസ് LC 500 മോഡലുകള്‍ തമ്മിലാണ് പോരാട്ടം.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

ആല്‍ഫ റോമിയോ ജൂലിയ ക്വാഡ്രിഫോളിയ, ഔഡി RS 3 മോഡലുകള്‍ക്ക് മത്സരത്തില്‍ ഏറെ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. 24 രാജ്യങ്ങളില്‍ നിന്നുള്ള 28 രാജ്യാന്തര ഓട്ടോമോട്ടീവ് ജര്‍ണലിസ്റ്റുകള്‍ അടങ്ങുന്ന ജൂറിയാണ് ലോക കാര്‍ കിരീടത്തിനായുള്ള അവസാന പാദ മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

2018 കാര്‍ ഓഫ് ദി ഇയര്‍

 • മസ്ദ CX-5
 • റേഞ്ച് റോവര്‍ വെലാര്‍
 • വോള്‍വോ XC60

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

2018 വേള്‍ഡ് അര്‍ബന്‍ കാര്‍

 • ഫോര്‍ഡ് ഫിയസ്റ്റ
 • സുസൂക്കി സ്വിഫ്റ്റ്
 • ഫോക്‌സ്‌വാഗണ്‍ പോളോ

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

2018 വേള്‍ഡ് ലക്ഷ്വറി കാര്‍

 • ഔഡി A8
 • പോര്‍ഷ കയെന്‍
 • പോര്‍ഷ പനാമേര

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

2018 വേള്‍ഡ് പെര്‍ഫോര്‍മന്‍സ് കാര്‍

 • ബിഎംഡബ്ല്യു M5
 • ഹോണ്ട സിവിക് ടൈപ് R
 • ലെക്‌സസ് LC 500

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

2018 വേള്‍ഡ് ഗ്രീന്‍ കാര്‍

 • ബിഎംഡബ്ല്യു 530e ഐപെര്‍ഫോര്‍മന്‍സ്
 • ക്രൈസ്‌ലര്‍ പസിഫിക്ക ഹൈബ്രിഡ്
 • നിസാന്‍ ലീഫ്

ഇനി സ്വിഫ്റ്റിന് മുന്നില്‍ പോളോയും ഫിയസ്റ്റയും; ലോക കാര്‍ കിരീടത്തില്‍ നോട്ടമിട്ട് ഈ കാറുകള്‍

2018 വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദി ഇയര്‍

 • ലെക്‌സസ് LC 500
 • റേഞ്ച് റോവര്‍ വെലാര്‍
 • വോള്‍വോ XC60

കൂടുതല്‍... #auto news
English summary
2018 World Car Of The Year Top Three Finalists Announced At Geneva Motor Show. Read in Malayalam.
Story first published: Thursday, March 8, 2018, 11:39 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark