ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

ഓട്ടോമാറ്റിക്ക് കാറുകള്‍ക്ക് വിപണിയില്‍ പ്രിയമേറി വരികയാണ്. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സുള്ള കാറുകള്‍ ഓടിക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ് പ്രധാന കാരണം. നമ്മുടെ രാജ്യത്തില്‍ വലിയൊരു വിഭാഗം ജനസംഖ്യയും ഇടത്തരം സാഹചര്യങ്ങില്‍ നിന്ന് വരുന്നവരാണ്. അതിനാല്‍ ഇത്തരം ഉപഭോക്താക്കളെ തൃപ്തപ്പെടുത്താന്‍ നിര്‍മ്മാതാക്കളും 6-7 ലക്ഷം രൂപ വിലയ്ക്കുള്ളില്‍ നിരവധി ഓട്ടോമാറ്റിക്ക് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

തിരക്കേറിയ ട്രാഫിക്കില്‍ ഓട്ടോമാറ്റിക്ക് കാറുകള്‍ ഡ്രൈവര്‍മാര്‍ക്ക് വളരെ വലിയൊരു ആശ്വാസമാണ്. നിരത്തുകളില്‍ ഇഴഞ്ഞ് നീങ്ങുന്ന ട്രാഫിക്കില്‍ കാര്‍ ഓടിക്കുന്നതില്‍ ഡ്രൈവറിന് ഇവ പാതി ആശ്വാസമാണ്. നിങ്ങള്‍ക്ക് ഒരു ഓട്ടോമാറ്റിക്ക് കാര്‍ വാങ്ങണം എന്നാല്‍ ബജറ്റാണ് പ്രശ്‌നമെങ്കില്‍ നിങ്ങളുടെ പോക്കറ്റ് കാലിയാവാതെ വാങ്ങാനാവുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

1. ഡാസ്റ്റണ്‍ റെഡിഗോ

ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ബജറ്റ് കാരുകളില്‍ ഒന്നാണ് ഡാസ്റ്റണ്‍ റെഡിഗോ. എടുത്ത് പറയത്തക്ക വലിയ ഫീച്ചറുകള്‍ ഒന്നുമില്ലെങ്കിലും ഈ കുട്ടി ഹാച്ച്ബാക്ക് അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സില്‍ എത്തുന്നു. പരമാവധി 67 bhp കരുത്തും 91 Nm torque നല്‍കുന്ന 1.0 ലിറ്റര്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. 799 സിസി എഞ്ചിനും വാഹനത്തിന്റെ താഴ്ന്ന പതിപ്പില്‍ വരുന്നുണ്ട് എന്നാല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് 1.0 ലിറ്റര്‍ പതിപ്പില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ. 4.19 ലക്ഷം രൂപയാണ് പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പിൻ്റെ വില.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

2. റെനൊ ക്വിഡ്

അടുത്തതായി ചെറു എസ്‌യുവി മാതൃകയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഹാച്ച്ബാക്കായ റെനൊ ക്വിഡാണ്. വാഹനത്തിന്റെ ക്രോസോവര്‍ തരത്തിലുള്ള ഡിസൈനാണ് വാഹനത്തെ ജനപ്രിയ കാറാക്കി മാറ്റുന്നത്. ക്വിഡിന് രണ്ട് എഞ്ചിന്‍ ഓപ്പ്ഷനുകളാണ് വരുന്നത്, എന്നാല്‍ കൂടുതല്‍ കരുത്തുറ്റ 1.0 ലിറ്റര്‍ എഞ്ചിനിലാണ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് വരുന്നത്. പരമാവധി 67 bhp കരുത്തും 91 Nm torque ആണ് മൂന്ന സിലണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നല്‍കുന്നത്. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിന് റോട്ടറി ഡയല്‍ നോബാണ് നല്‍കിയിരിക്കുന്നത് അതിനാല്‍ ക്വിഡില്‍ മാനുവലായി ഗിയര്‍ മാറ്റാന്‍ സാധിക്കില്ല.4.50 ലക്ഷം രൂപയാണ് പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പിൻ്റെ വില.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

3. മാരുകി ആള്‍ട്ടൊ K10

ഇന്ത്യ വിപണിയിലെ ഏറ്റവും ജനപ്രിയ വാഹനമാണ് ആള്‍ട്ടൊ K10. 1.0 ലിറ്റര്‍ പെപ്പി എഞ്ചിനില്‍ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് വാഹനത്തിന് ലഭിക്കുന്നത്. 67 bhp കരുത്ത് 90 Nm torque ആണ് ആള്‍ട്ടൊ K10 നല്‍കുന്നത്. കന്നി കാര്‍ വാങ്ങുന്നവരുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ള പേരാണ് ആള്‍ട്ടൊ K10. 4.43 ലക്ഷം രൂപയില്‍ തുടങ്ങുന്ന ഓട്ടോമാറ്റിക്ക് പതിപ്പ് ജനങ്ങള്‍ക്ക് കണ്ടില്ല എന്ന് നടിച്ച് പോകാന്‍ പ്രയാസമാണ്.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

4. മാരുതി സെലറിയോ

എന്റ്രി ലെവല്‍ കാറുകളില്‍ ഇന്ത്യയില്‍ ആദ്യമായി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് സംവിധാനം കൊണ്ട് വന്ന കാറാണ് മാരുതി സെലറിയോ. ഇന്നും ഈ രംഗത്ത് ഏറ്റവും പ്രിയപ്പെട്ട കാറായി തന്നെ നിലകൊള്ളുകയാണ് സെലറിയോ. ധാരാളം സ്ഥലം ഉള്ളില്‍ നല്‍കുന്ന വാഹനത്തിന്റെ പെട്രോള്‍ പതിപ്പ് മാത്രമാണ് ഇപ്പോഴുള്ളത് ഉണ്ടായിരുന്ന ഡീസല്‍ പതിപ്പ് കമ്പനി തിരികെ വിളിച്ചിരുന്നു. 1.0 ലിറ്റര്‍ K10 പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്. 90 Nm torque 67 bhp കരുത്ത് എന്നിവയാണ് എഞ്ചിന് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ്. 5.13ലക്ഷം രൂപയാണ് പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പിൻ്റെ വില.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

5. ഹ്യുണ്ടായി സാന്‍ട്രോ

2018-ന്റെ അവസാനത്തോടെ തങ്ങളുടെ ജനപ്രിയ വാഹനമായ സാന്‍ട്രോയെ കമ്പനി ഇന്ത്യയില്‍ വീണ്ടും അവതരിപ്പിച്ചു. പുറത്തിറക്കിയ ഉടന്‍ വന്‍ പ്രചാരമാണ് വാഹനത്തിന് ലഭിച്ചത്. എന്നാല്‍ പിന്നീടുള്ള വില്‍പ്പന ഹ്യുണ്ടായിക്ക് അത്ര സുഖമമായിരുന്നില്ല. 5.21 ലക്ഷം രൂപയാണ് സാന്‍ട്രോയുടെ പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പായ മാഗ്ന AMT-യുടെ വില. 68 bhp കരുത്തും 99 Nm torque ആണ് 1.1 ലിറ്റര്‍ എഞ്ചിന്‍ നല്‍കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

6. മാരുതി വാഗണ്‍ആര്‍

ഈ വര്‍ഷം ജനുവരിയിലാണ് മാരുതി ഏറ്റവും പുതിയ വാഗണ്‍ആര്‍-നെ വിപണിയില്‍ അവതരിപ്പിച്ചത്. കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ക്കും കരുത്തുറ്റ എഞ്ചിനും പുറമേ ധാരാളം പുതിയ ഫീച്ചേര്‍സും വാഹനത്തിനുണ്ട്. എന്നാല്‍ 67 bhp കരുത്തും 90 Nm torque എന്നിവ പ്രധാനം ചെയ്യുന്ന പഴയ 1.0 ലിറ്റര്‍ K10 എഞ്ചിനാണ് ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഇപ്പോഴും ഉപയോഗിക്കുന്നത്. 5.26ലക്ഷം രൂപയാണ് പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പിൻ്റെ വില.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

7. ടാറ്റ ടിയാഗോ

ടാറ്റയുടെ ഏറ്റവും പ്രചാരമുള്ള മോഡലുകളില്‍ ഒന്നാണ് ടിയാഗോ. വിപണിയില്‍ ഗക്തനായ ഒരു പോരാളിയാണ് ടിയാഗോ. വാഹനത്തിന്റെ പെട്രോള്‍ ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണെങ്കിലും ഓട്ടോമാറ്റിക്ക് പതിപ്പിന് പെട്രോള്‍ എഞ്ചിന്‍ മാത്രമാണുള്ളത്. 5.60 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പ് ടിയാഗോ റെവൊട്ട്രോണ്‍ XZA-യുടെ വില. 87 bhp കരുത്തും 114 Nm torque എന്നിവ പ്രധാനം ചെയ്യുന്ന 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനാണ് വാഹനത്തില്‍. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിനൊപ്പം ഒരു സ്‌പോര്‍ട്‌സ് മോഡും വാഹനത്തിനുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

8. മാരുതി ഇഗ്നിസ്

നാഗരിക കാര്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച സ്റ്റൈലിഷ് ടോള്‍ ബോയി ഹാച്ച്ബാക്കായ മാരുതി ഇഗ്നിസ് അത്ര വലിയ വിജയമായിരുന്നില്ല. മറ്റ് മാരുതി മോഡലുകളെ പോലെ കൊയ്യില്‍ ഒതുങ്ങുന്ന വിലയില്‍ വരുന്ന ഭേതപ്പെട്ട ഒരു മോഡല്‍ തന്നെയാണ് ഇഗ്നിസ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് ഇഗ്നിസ് ഓട്ടോമാറ്റിക്കിലുള്ളത്. 5.87ലക്ഷം രൂപയാണ് പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പിൻ്റെ വില.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

9. ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഓട്ടോമാറ്റിക്ക് വിഭാഗത്തില്‍ AMT യൂണിറ്റിന് പകരം കണ്‍വെന്‍ഷനല്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് സംവിധാനത്തൊടെ എത്തുന്ന ഏക വാഹനമാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10. AMT യൂണിറ്റിന് കണ്‍വെന്‍ഷനല്‍ ഗിയര്‍ബോക്‌സിനെക്കാള്‍ വിലക്കുറവായതിനാലാണ് മറ്റ് ഓട്ടോമാറ്റിക്ക് കാറുകള്‍ ഇത് ഉപയോഗിക്കുന്നത്. ഗ്രാന്റ് i10 മാഗ്ന ഓട്ടോമാറ്റിക്ക് പതിപ്പില്‍ ഒരു torque കണ്‍വര്‍ട്ടര്‍ യൂണിറ്റും വരുന്നുണ്ട്. 6.52 ലക്ഷം രൂപ പ്രാരംഭ വിലവരുന്ന ഈ വാഹനം ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞതും താങ്ങാനാവുന്ന വിലയിലുമുള്ള torque കണ്‍വെര്‍ട്ടര്‍ കാറാണ്.

ഇന്ത്യന്‍ വിപണിയില്‍ സാധാരണക്കാരന് കൈയ്യിലൊതുങ്ങുന്ന 10 ഓട്ടോമാറ്റിക്ക് കാറുകള്‍

10. ടാറ്റ ടിഗോര്‍

രാജ്യത്തെ കൈയ്യിലൊതുങ്ങുന്ന സെഡാനുകളില്‍ ഒന്നാണ് ടാറ്റ ടിഗോര്‍. നാല് മീറ്ററിനുള്ളില്‍ വരുന്ന സെഡാന്‍ പെട്രോള്‍ ഡീസല്‍ വകഭേതങ്ങളില്‍ ലഭിക്കുന്നു. എന്നാല്‍ വാഹനത്തിന്റെ ഓട്ടോമാറ്റിക്ക് പതിപ്പ് പെട്രോള്‍ പതിപ്പില്‍ മാത്രമേ ലഭിക്കൂ. വിപണിയിലെ എതിരാളികളെ പോലെ മൂന്ന് പോട്ട് മോട്ടര്‍ അത്ര സ്മൂത്ത് അല്ലെങ്കിലും, സ്മാര്‍ട്ട് എക്‌സ്റ്റീരിയറുകളും നല്‍കുന്ന പണത്തിനുള്ള മൂല്യവും വാഹനത്തെ രംഗത്തെ മെച്ചപ്പെട്ട ഒരു ഓപ്പ്ഷനാക്കുന്നു. 6.40ലക്ഷം രൂപയാണ് പ്രാരംഭ ഓട്ടോമാറ്റിക്ക് പതിപ്പിൻ്റെ വില.

Most Read Articles

Malayalam
English summary
10 Most Affordable Automatic Cars in the Country. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X