ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

By Rajeev Nambiar

വാങ്ങി കുറച്ചു നാളുകള്‍ ഓടിക്കണം പുതിയ കാര്‍ എങ്ങനെയുണ്ടന്നറിയാന്‍. റോഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടതിന് ശേഷം മാത്രമെ പുതിയ കാറിനെ കുറിച്ചുള്ള കൃത്യമായ ചിത്രം നല്‍കാന്‍ ഉടമകള്‍ക്ക് കഴിയൂ. ഈ വസ്തുത അടിസ്ഥാനപ്പെടുത്തിയാണ് രാജ്യത്തെ പുതിയ കാറുടമകള്‍ക്കിടയില്‍ പ്രശസ്ത മാര്‍ക്കറ്റിങ് കമ്പനിയായ ജെഡി പവര്‍ പഠനം നടത്തുന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ കാറുകളുടെ ഏറ്റവും പുതിയ പ്രാഥമിക ഗുണനിലവാര സര്‍വേ ഫലം (2018 ഇന്ത്യ ഇനീഷ്യല്‍ ക്വാളിറ്റി സ്റ്റഡി) ജെഡി പവര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

2017 ഡിസംബര്‍ - 2018 ഒക്ടോബര്‍ കാലയളവില്‍ കാര്‍ വാങ്ങിയ 7,710 ഉടമകളാണ് സര്‍വേയില്‍ പങ്കെടുത്തത്. എന്‍ട്രി കോമ്പാക്ട്, കോമ്പാക്ട്, അപ്പര്‍ കോമ്പാക്ട്, പ്രീമിയം കോമ്പാക്ട്, എന്‍ട്രി മിഡ്-സൈസ്, മിഡ്-സൈസ്, എംപിവി, എസ്‌യുവി സെഗ്മന്റുകളില്‍ പഠനം നടന്നു. ഇന്ത്യയില്‍ പ്രചാരമുള്ള 13 കാര്‍ നിര്‍മ്മാതാക്കളുടെ 75 മോഡലുകളാണ് പഠനവിധേയമായത്.

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

എഞ്ചിന്‍/ഗിയര്‍ബോക്‌സ്, വെന്റിലേഷന്‍, ഹീറ്റിങ്, ഡ്രൈവിംഗ് അനുഭവം, എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍, ഡിസ്‌പ്ലേ, നാവിഗേഷന്‍ എന്നീ എട്ടു മേഖലകളില്‍ നിന്നായി ഉടമകള്‍ ചൂണ്ടിക്കാട്ടിയ ഇരുന്നൂറോളം പ്രശ്‌നങ്ങള്‍ സര്‍വേയില്‍ ജെഡി പവര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാറുകള്‍ക്ക് ലഭിച്ച പോയിന്റുകളും. ജെഡി പവര്‍ പുറത്ത് വിട്ട ഫലം ഇങ്ങനെ (കുറഞ്ഞ പോയിന്റ് മോഡലിന്റെ ഉയര്‍ന്ന നിലവാരം സൂചിപ്പിക്കുന്നു) –

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

എന്‍ട്രി കോമ്പാക്ട് സെഗ്മന്റ്:

ശ്രേണിയില്‍ എന്‍ട്രി കോമ്പാക്ട് കാറുകളിലാണ് ഉടമകള്‍ ഏറ്റവും മോശം അഭിപ്രായം രേഖപ്പെടുത്തിയത്. കൂട്ടത്തില്‍ 77 മാര്‍ക്ക് നേടിയ മാരുതി സുസുക്കി ആള്‍ട്ടോ 800 താരതമ്യേന ഭേദപ്പെട്ട നിലവാരം കാഴ്ച്ചവെച്ചു. നിരയില്‍ നിന്നും ഹ്യുണ്ടായി പിന്‍വലിക്കാനിരിക്കുന്ന ഇയോണ്‍ ഹാച്ച്ബാക്കാണ് ആള്‍ട്ടോയ്ക്ക് തൊട്ടുപിന്നില്‍. 83 മാര്‍ക്ക് ഇയോണ്‍ കുറിച്ചു. 103 മാര്‍ക്കുമായി റെനോ ക്വിഡാണ് പട്ടികയില്‍ മൂന്നാമന്‍.

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

കോമ്പാക്ട് സെഗ്മന്റ്:

കോമ്പാക്ട് നിരയിലും മാരുതി തന്നെ താരം. 72 മാര്‍ക്കുമായി വാഗണ്‍ആറാണ് ഏറ്റവും മുന്നില്‍. 82 മാര്‍ക്കുമായി സെലറിയോ രണ്ടാമതുണ്ട്. മൂന്നാമത് ആള്‍ട്ടോ K10 ഉം. 83 മാര്‍ക്കാണ് മാരുതി ആള്‍ട്ടോ K10 നേടിയത്. പുതുതലമുറ വാഗണ്‍ആറല്ല ജെഡി പവര്‍ സര്‍വേയില്‍ പഠനവിധേയമായതെന്ന് പ്രത്യേകം പരാമര്‍ശിക്കണം. എന്തായാലും ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ ആധിപത്യം കോമ്പാക്ട് ശ്രേണിയില്‍ വ്യക്തമാണ്.

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

പ്രീമിയം കോമ്പാക്ട് ഹാച്ച്ബാക്ക് സെഗ്മന്റ്:

പ്രീമിയം കോമ്പാക്ട് ഹാച്ച്ബാക്ക് നിരയില്‍ ഫോക്‌സ്‌വാഗണ്‍ പോളോയോടാണ് ഉടമകള്‍ക്ക് കൂടുതല്‍ മതിപ്പ്. ജര്‍മ്മന്‍ ഹാച്ച്ബാക്ക് 64 മാര്‍ക്ക് കുറിച്ചു. 69 മാര്‍ക്കുമായി മാരുതിയുടെ പ്രീമിയം മോഡല്‍ ബലെനോ പട്ടികയില്‍ രണ്ടാമനായി. ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള ബലെനോ പതിപ്പാണ് പഠനവിധേയമായത്. 78 മാര്‍ക്ക് കുറിച്ച മാരുതി സ്വിഫ്റ്റാണ് മൂന്നാമത്.

എന്‍ട്രി മിഡ്‌സൈസ് കോമ്പാക്ട് സെഡാന്‍ സെഗ്മന്റ്:

യഥാക്രമം മാരുതി ഡിസൈര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ, ഫോര്‍ഡ് ആസ്‌പൈര്‍ മോഡലുകളാണ് ഈ നിരയിലെ താരങ്ങള്‍. അതേസമയം ഡിസൈറിനെക്കാളും (68 മാര്‍ക്ക്) ബഹുദൂരം പിന്നിലാണ് അമിയോയും (85 മാര്‍ക്ക്) ആസ്‌പൈറും (89 മാര്‍ക്ക്).

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

മിഡ്‌സൈസ് സി സെഗ്മന്റ് സെഡാനുകള്‍:

ജെഡി പവര്‍ സര്‍വേ പ്രകാരം 72 മാര്‍ക്കുള്ള ഹ്യുണ്ടായി വേര്‍ണയാണ് സി സെഗ്മന്റ് സെഡാനുകളില്‍ കേമന്‍. 72 മാര്‍ക്ക് ഹ്യുണ്ടായി കാര്‍ കുറിച്ചു. തൊട്ടുപിന്നില്‍ 73 മാര്‍ക്കുമായി ഹോണ്ട സിറ്റിയും ഇഞ്ചോടിഞ്ച് നിലകൊള്ളുന്നുണ്ട്. 81 മാര്‍ക്ക് രേഖപ്പെടുത്തിയ മാരുതി സിയാസാണ് മൂന്നാമത്.

എംയുവി/എംപിവി സെഗ്മന്റ്:

പ്രാഥമിക ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും മഹീന്ദ്ര ബൊലേറോയും സമമാണെന്നത് ശ്രദ്ധേയം. ഇരു മോഡലുകളും 64 മാര്‍ക്കുമായി ഒന്നാം സ്ഥാനം പങ്കിടുന്നു. അതേസമയം ബൊലേറോയും ഇന്നോവ ക്രിസ്റ്റയും വിപണിയില്‍ വ്യത്യസ്ത സെഗ്മന്റുകളിലാണ് വില്‍പ്പനയ്ക്ക് വരുന്നത്. 69 മാര്‍ക്കുമായി മാരുതി എര്‍ട്ടിഗയുമുണ്ട് ചിത്രത്തില്‍.

ജെഡി പവര്‍ സര്‍വേ: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാറുകള്‍

കോമ്പാക്ട് എസ്‌യുവി സെഗ്മന്റ്:

ഹോണ്ട WR-V -യും മാരുതി വിറ്റാര ബ്രെസ്സയും സംയുക്തമായാണ് പട്ടികയില്‍ പ്രഥമസ്ഥാനം കൈയ്യടക്കുന്നത്. ഇരു മോഡലുകള്‍ക്കും മാര്‍ക്ക് 72. 73 മാര്‍ക്കുള്ള ടാറ്റ നെക്‌സോണും പ്രാഥമിക ഗുണനിലവാര പട്ടികയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്.

എസ്‌യുവി സെഗ്മന്റ്:

വീണ്ടും മാരുതിയുടെ അപ്രമാദിത്വമാണ് ഇവിടെയും. 55 മാര്‍ക്കുമായി എസ്-ക്രോസ് എസ്‌യുവി നിരയില്‍ കേമനെന്ന് തെളിയിച്ചു. 69 മാര്‍ക്കുമായി ഹ്യുണ്ടായി ക്രെറ്റയും 75 മാര്‍ക്കുമായി മഹീന്ദ്ര XUV500 -യും ആദ്യ മൂന്നില്‍ ഇടംകണ്ടെത്തി.

Source: JD Power

Most Read Articles

Malayalam
English summary
These Indian Cars Are On The Top List When It Comes To Quality. Read in Malayalam.
Story first published: Tuesday, February 19, 2019, 13:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X