മൈലേജില്‍ കേമനായി പുതിയ ഹോണ്ട സിവിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഔദ്യോഗിക വരവ് അടുത്തിരിക്കെ പുതിയ സിവിക് സെഡാന്റെ വിവരങ്ങള്‍ ഹോണ്ട പുറത്തുവിട്ടു. ശ്രേണിയിലെ ഏറ്റവും മൈലേജ് കൂടിയ കാറായിരിക്കും ഡി സെഗ്നന്റ് നിരയിലേക്ക് തിരിച്ചെത്തുന്ന പത്താംതലമുറ ഹോണ്ട സിവിക്. 26.8 കിലോമീറ്റര്‍ മൈലേജ് സിവിക് ഡീസല്‍ കുറിക്കുമെന്ന് ഹോണ്ട അവകാശപ്പെടുന്നു.

ഹ്യുണ്ടായി എലാന്‍ട്ര, ടൊയോട്ട കൊറോള ഡീസല്‍ മോഡലുകള്‍ക്ക് 23 കിലോമീറ്ററാണ് മൈലേജ്; സ്‌കോഡ ഒക്ടാവിയ ഡീസലിന് മൈലേജ് 21 കിലോമീറ്ററും. ഇതോടെ വലിയ സെഡാനുകളില്‍ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായി ഹോണ്ട സിവിക് അറിയപ്പെടും.

മൈലേജില്‍ കേമനായി പുതിയ ഹോണ്ട സിവിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അലൂമിനിയം നിര്‍മ്മിത 1.6 ലിറ്റര്‍ എഞ്ചിനാണ് സിവിക് ഡീസലില്‍. എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കാനാവും. ഹോണ്ട CR-V -യിലും ഇതേ എഞ്ചിനാണ്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ മോഡലിലുള്ളൂ.

1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ പതിപ്പും പുതിയ സിവിക് നിരയിലുണ്ട്. 138 bhp കരുത്തും 174 Nm torque -മാണ് സിവിക് പെട്രോള്‍ സൃഷ്ടിക്കുക. പാഡില്‍ ഷിഫ്റ്ററുകളോടുള്ള സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പെട്രോള്‍ പതിപ്പില്‍ ഒരുങ്ങും. ARAI ടെസ്റ്റില്‍ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിവിക് പെട്രോള്‍ രേഖപ്പെടുത്തിയത്.

മൈലേജില്‍ കേമനായി പുതിയ ഹോണ്ട സിവിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആകാരയളവില്‍ പുതിയ സിവിക് ഏറെ വളര്‍ന്നു. 4,656 mm നീളവും 1,799 mm വീതിയും 1,433 mm ഉയരവും സെഡാനുണ്ട്. വീല്‍ബേസ് 2,700 mm. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാംവിധം 170 mm ആണ് കാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 17 ഇഞ്ച് അലോയ് വീലുകള്‍ സിവിക്കിന്റെ വലുപ്പം എടുത്തുകാട്ടും. 215/50 ട്യൂബ്‌ലെസ് ടയറുകളാണ് സിവിക് ഉപയോഗിക്കുന്നത്.

മൈലേജില്‍ കേമനായി പുതിയ ഹോണ്ട സിവിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ച്ചയും കമ്പനി ചെയ്തിട്ടില്ല. നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ആറു എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് ബ്രേക്ക് ഹോള്‍ഡ്, വെഹിക്കിള്‍ സ്റ്റബിലിറ്റി അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെയ്ന്‍ വാച്ച് ക്യാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളുടെ നീണ്ടനിരയുണ്ട് കാറില്‍.

മൈലേജില്‍ കേമനായി പുതിയ ഹോണ്ട സിവിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

7.0 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് സിവിക്കില്‍. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയ്ക്കും വലുപ്പം 7.0 ഇഞ്ച് തന്നെ. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ സെഡാനില്‍ ലഭ്യമാവും. എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വൈദ്യുത സണ്‍റൂഫ് എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് ക്യാബിനില്‍.

മൈലേജില്‍ കേമനായി പുതിയ ഹോണ്ട സിവിക്, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അഞ്ചു നിറങ്ങളാണ് പുതിയ ഹോണ്ട സിവിക്കില്‍ അണിനിരക്കുക. പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ്, മോഡേണ്‍ സ്റ്റീല്‍, ലൂണാര്‍ സില്‍വര്‍, ഗോള്‍ഡന്‍ ബ്രൗണ്‍ നിറപ്പതിപ്പുകള്‍ സിവിക്കില്‍ തലയുയര്‍ത്തും. വരവ് പ്രമാണിച്ച് രാജ്യത്തെ ഹോണ്ട ഡീലര്‍ഷിപ്പുകള്‍ മോഡലിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. ബുക്കിംഗ് തുക 51,000 രൂപ.

കിറ്റുകളായി ഇറക്കുമതി ചെയ്യുന്ന വിദേശ നിര്‍മ്മിത ഘടകങ്ങള്‍ ഇവിടെവെച്ച് സംയോജിപ്പിച്ചാകും സിവിക്കിനെ ഹോണ്ട വിപണിയിലെത്തിക്കുക. അതേസമയം ഘടകങ്ങളുടെ പ്രാദേശിക സമാഹരണം 70 ശതമാനത്തോളം ഉയര്‍ത്തി മോഡലിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ ഹോണ്ട ശ്രമിക്കും. 16 ലക്ഷം രൂപ മുതല്‍ കാറിന് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Wednesday, February 13, 2019, 15:31 [IST]
English summary
2019 Honda Civic Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X