ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -നെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഓഗസ്റ്റ് 20 -ന് മോഡലിനെ ഇന്ത്യയില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടയിലാണ് പുതിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മൂടിപൊതിഞ്ഞതാണെങ്കിലും ലഭ്യമായ ചിത്രത്തില്‍ നിന്നും വാഹനത്തിന്റെ മുന്‍വശത്തെക്കുറിച്ചു മനസ്സിലാക്കാന്‍ സാധിക്കും. പ്രൊജക്ടര്‍ ഹെഡ്ലാമ്പുകളും എല്‍ഇഡി ഫോഗ് ലാമ്പുകളും കൊണ്ട് മുന്‍ വശം സജ്ജീകരിച്ചിരിക്കുന്നു. എന്നാല്‍ ഇന്ത്യയിലേക്ക് എത്തുന്ന മോഡലില്‍ ഈ സവിശേഷതകള്‍ കമ്പനി ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

യൂറോപ്പ് വിപണയില്‍ വില്‍ക്കുന്ന രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന് സമാനമായ ഫോഗ് ലാമ്പുകളാണ് പുതിയ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. റേഡിയേറ്റര്‍ ഗ്രില്ലിന് മുകളിലായിട്ടാണ് ഈ ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനത്തിന്റെ അളവുകള്‍ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ കൂടിയും കുറഞ്ഞും ഇരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

ഫ്ളൂയിഡിക് ശൈലിയിലുള്ള മുന്‍ ഗ്രില്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പരിഷ്‌കരിച്ച ഹെഡ്ലൈറ്റ്, പുത്തന്‍ ശൈലിയിലുള്ള ടെയില്‍ ലാമ്പ് എന്നിവയൊക്കെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 -ന്റെ സവിശേഷതകളായിരിക്കും.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

അടുത്തിടെ കമ്പനി നിരത്തിലെത്തിച്ച കോംപാക്ട് എസ്യുവിയായ വെന്യുവിന്റെ അതേ ഫ്‌ളാറ്റ്‌ഫോമില്‍ തന്നെയാകും പുതിയ ഗ്രാന്‍ഡ് i10 -നും നിരത്തിലെത്തുക. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോര്‍ഡ് ലേ ഔട്ടോടെയാകും പുത്തന്‍ ഗ്രാന്‍ഡ് i10 നിരത്തിലെത്തുക. വെന്യുവില്‍ കണ്ട ആന്‍ഡ്രോയിഡ് ഓട്ടോ-ആപ്പിള്‍ കാര്‍ പ്ലേ കംപാറ്റിബിലിറ്റിയുള്ള എട്ട് ഇഞ്ച് ഇന്‍ഫേര്‍ടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിക്കും.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

നിലവിലുള്ള 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്‍ പരിഷ്‌കരിച്ച് മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് 6 (ബിഎസ്6) നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും പുതിയ മോഡലിനെ കമ്പനി നിരത്തിലെത്തിക്കുന്നത്. 1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും ഭാരത് സ്റ്റേജ് 6 നിലവാരത്തിലേക്ക് ഉയര്‍ത്തിയാകും വിപണിയില്‍ അവതരിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്സ് ഓപഷനുകളും ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD സംവിധാനം, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും. നിലവിലുള്ള മോഡലിനേക്കാള്‍ വിലയില്‍ അല്പ്പം മാറ്റം വരാന്‍ സാധ്യതയുണ്ട്.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

പുതിയ മോഡലിനൊപ്പം തന്നെ പഴയ മോഡലിനെ കമ്പനി വിപണിയില്‍ നിലനിര്‍ത്തും. അതേസമയം ആദ്യ മോഡലിന് ഗ്രാന്‍ഡ് i10 പ്രൈം എന്ന പേര് നല്‍കി ടാക്‌സി വിഭാഗത്തില്‍ വില്‍പ്പന നടത്താനാണ് സാധ്യത. ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഫോര്‍ഡ് ഫിഗോ, മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, മാരുതി സെലറിയോ തുടങ്ങിയ മോഡലുകളായിരിക്കും വാഹത്തിന്റെ എതിരാളികള്‍. നിലവില്‍ വിപണിയില്‍ ഉള്ളതിനൊക്കാളും പുതിയ മോഡലിന് വിലയില്‍ മാറ്റം പ്രതീക്ഷിക്കാം.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

അടുത്തിടെയാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 സിഎന്‍ജി പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മാഗ്ന വകഭേദത്തില്‍ മാത്രം അവതരിക്കുന്ന പുതിയ ഗ്രാന്‍ഡ് i10 സിഎന്‍ജി മോഡലിന് 6.39 ലക്ഷം രൂപയാണ് ഷോറൂം വില. അതായത് സാധാരണ പെട്രോള്‍ പതിപ്പിനെ അപേക്ഷിച്ച് സിഎന്‍ജി പതിപ്പിന് 67,000 രൂപ കൂടുതല്‍.

ഗ്രാന്‍ഡായി രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഓഗസ്റ്റ് 20 -ന്

ഇതുവരെ ടാക്‌സി കാര്‍ വിപണിയില്‍ മാത്രമായിരുന്നു ഗ്രാന്‍ഡ് i10 സിഎന്‍ജി വിപണിയില്‍ ലഭ്യമായിരുന്നത്. എന്നാല്‍ ഇനി സ്വകാര്യ കാര്‍ ഉപഭോക്താക്കള്‍ക്കും ഗ്രാന്‍ഡ് i10 സിഎന്‍ജി മോഡല്‍ വാങ്ങാമെന്ന് കമ്പനി വ്യക്തമാക്കി. ഇതിലൂടെ ഇന്ധന ചിലവ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്തക്കാളെയും സ്വന്തമാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ദില്ലി, പൂനെ, മുംബൈ തുടങ്ങി തിരഞ്ഞെടുത്ത ചില നഗരങ്ങളില്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഗ്രാന്‍ഡ് i10 സിഎന്‍ജി പതിപ്പ് വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2019 Hyundai Grand i10 with projector headlamps and LED fog lamps spied. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X