കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

ജനീവയിലേക്ക് വണ്ടി കയറാനുള്ള ഒരുക്കത്തിലാണ് വാഹന നിര്‍മ്മാതാക്കള്‍. മാര്‍ച്ച് അഞ്ചിന് 2019 ജനീവ മോട്ടോര്‍ ഷോയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമാവും. ഇത്തവണ കാറുകളുടെ പുതിയ 'S' പതിപ്പുകളെയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപ്പ് കരുതിവെച്ചിട്ടുള്ളത്. അതായത് കോമ്പസ് S, ചെറോക്കി S, റെനഗേഡ് S എന്നിങ്ങനെ പുത്തന്‍ 'S' നിരയ്ക്ക് കമ്പനി തുടക്കം കുറിക്കും.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

ഇവര്‍ക്കു പുറമെ ചെറോക്കി ട്രെയില്‍ഹൊക്ക്, കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പുകളെയും ജനീവയില്‍ ജീപ്പ് അനാവരണം ചെയ്യാനിരിക്കുകയാണ്. കൂട്ടത്തില്‍ പുതിയ ജീപ്പ് കോമ്പസ് S പതിപ്പിലേക്കാണ് ഇന്ത്യന്‍ വാഹന പ്രേമികളുടെ ശ്രദ്ധ മുഴുവന്‍. ഏഷ്യയിലും യൂറോപ്പിലും കോമ്പസ് കൈയ്യടക്കുന്ന വിജയം പുതിയ S പതിപ്പിനെ അവതരിപ്പിക്കാന്‍ കമ്പനിക്ക് പ്രചോദനമാവുന്നു.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

പ്രധാനമായും കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് കോമ്പസ് S സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷത. പരിഷ്‌കരിച്ച പുറംമോടിയും ക്യാബിനും നിരയില്‍ മോഡലിനെ വ്യത്യസ്തനാക്കും. ഇരട്ടനിറമാണ് എസ്‌യുവിക്ക്. പേള്‍ വൈറ്റ് ബോഡിയും ബ്ലാക്ക് റൂഫും കോമ്പസ് S -ന് പതിവില്ലാത്ത സ്‌പോര്‍ടി പ്രതീതി നല്‍കും.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

19 ഇഞ്ച് വലുപ്പമുണ്ട് അലോയ് വീലുകള്‍ക്ക്. അലോയ് ഡിസൈനിന് ഗ്രാനൈറ്റ് ക്രിസ്റ്റല്‍ ശൈലിയാണ്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരട്ട സീനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ഹൈ ബീം, പവര്‍ ടെയില്‍ഗേറ്റ് എന്നിവയെല്ലാം കോമ്പസ് S പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

അകത്തളത്തില്‍ കൂടുതല്‍ ആഢംബര കൊണ്ടുവരാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. ടംങ്സ്റ്റണ്‍ സ്റ്റിച്ചിംഗുള്ള ബ്ലാക്ക് ലെതര്‍ അപ്‌ഹോള്‍സ്റ്ററി എസ്‌യുവിക്ക് പതിവില്ലാത്ത ചാരുത സമര്‍പ്പിക്കും. ഗണ്‍മെറ്റല്‍ ശൈലിയാണ് സെന്റര്‍ കണ്‍സോള്‍ ഉള്‍പ്പെടുന്ന ഡാഷ്‌ബോര്‍ഡിന്.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

8.4 ഇഞ്ച് യൂകണക്ട് NAV ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം സാറ്റലൈറ്റ് നാവിഗേഷന്‍, ബീറ്റ്‌സ് ഓഡിയോ മുതലായവ അവകാശപ്പെടും. എസ്‌യുവിയിലെ പവര്‍ സീറ്റുകള്‍ എട്ടു വിധത്തില്‍ ക്രമീകരിക്കാനാവും.

Most Read: ഇന്ത്യയുടെ മിറാഷും പാക്കിസ്ഥാന്റെ എഫ് 16ഫാല്‍ക്കണും — വ്യത്യാസങ്ങളിങ്ങനെ

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

1.4 ലിറ്റര്‍ മള്‍ട്ടി എയര്‍ 2 എഞ്ചിനാണ് കോമ്പസ് S പെട്രോളില്‍ തുടിക്കുക. 140 bhp/230 Nm, 170 bhp/250 Nm എന്നിങ്ങനെ രണ്ടുവിധമുള്ള എഞ്ചിന്‍ ട്യൂണിംഗ് പെട്രോള്‍ മോഡലില്‍ തിരഞ്ഞെടുക്കാം. കോമ്പസ് S ഡീസല്‍ നിരയില്‍ രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് ഒരുങ്ങുന്നത് - 1.6 ലിറ്ററും യൂണിറ്റും 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് യൂണിറ്റും.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

120 bhp കരുത്തും 320 Nm torque ഉം 1.6 ലിറ്റര്‍ എഞ്ചിന് സൃഷ്ടിക്കാനാവും. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ രണ്ടു ട്യൂണിംഗ് നിലകളാണ് കാഴ്ച്ചവെക്കുക. 140 bhp/350 Nm, 170 bhp/380 Nm കരുത്തുത്പാദനം കുറിക്കുന്ന പതിപ്പുകള്‍ 2.0 ലിറ്റര്‍ കോമ്പസ് S ഡീസലില്‍ അണിനിരക്കും.

കൂടുതല്‍ കരുത്തില്‍ പുതിയ ജീപ്പ് കോമ്പസ് S

ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവുമായാണ് സ്‌പെഷ്യല്‍ എഡിഷന്‍ ജീപ്പ് കോമ്പസ് S വിപണിയില്‍ അണിനിരക്കുക. ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ മാത്രം മോഡലിനെ പുറത്തിറക്കാനാണ് ജീപ്പിന് പദ്ധതി.

More from DriveSpark

Article Published On: Wednesday, February 27, 2019, 17:21 [IST]
English summary
Jeep Compass S Special Edition Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X