2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

വാഹന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ടൊരു പ്രദര്‍ശനമാണ് ഓട്ടോ എക്‌സ്‌പോ. ഇന്ത്യയില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന ഈ പരിപാടി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഓട്ടോ ഷോയാണ്. രാജ്യത്തെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കളും, ആഗോള വിപണിയില്‍ നിന്നുള്ള നിര്‍മ്മാതാക്കളും ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുക്കും.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

രണ്ടിടങ്ങളിലായിട്ടാണ് ഓട്ടോ എക്‌സ്‌പോ 2020 നടക്കുക. വാഹന നിര്‍മ്മാതാക്കളുടെ പുതു മോഡലുകള്‍, പാസഞ്ചര്‍ കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, കണ്‍സെപ്പറ്റ് വാഹനങ്ങള്‍ എന്നിവ 2020 ഫെബ്രുവരി 7-12 വരെ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ നടക്കും. വാഹനങ്ങളുടെ ഘടകങ്ങളുടെ പ്രദര്‍ശനം ന്യൂ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ഫെബ്രുവരി 6 മുതല്‍ 9 വരെ നടത്തപ്പെടും.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

പ്രദര്‍ശനം 6 -ന് തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ രണ്ട് ദിവസങ്ങള്‍ മാധ്യമങ്ങള്‍ക്കും, ബിസിനസ്സ് സന്ദര്‍ശകര്‍ക്കും മാത്രമായിരിക്കും സന്ദര്‍ശനം അനുവദിക്കുക. ഫെബ്രുവരി 9 മുതല്‍ പൊതുജനങ്ങള്‍ക്കും ഓട്ടോ എക്‌സ്‌പോ സന്ദര്ശിക്കാം. പ്രദര്‍ശന സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെയായിരിക്കും.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന നിര്‍മ്മാതാക്കളുടെ ഔദ്യോഗിക പട്ടികയൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ലോകമെമ്പാടും നിന്നുള്ള ഒട്ടു മിക്ക വാഹന നിര്‍മ്മാതാക്കളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി നിരവധി ഇരുചക്ര വാഹനങ്ങളും, കാറുകളും 2020 ഓട്ടോ എക്‌സ്‌പോ കാഴ്ച്ചവയ്ക്കും.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

വാഹനങ്ങള്‍ക്കുള്ളിലെ നൂതന സാങ്കേതിക വിദ്യ പരിപാടി പ്രദര്‍ശിപ്പിക്കും. മാരുതി സുസുക്കി, ഹ്യുണ്ടായി, ടൊയോട്ട, മഹീന്ദ്ര, കിയ, റെനോ, ഹോണ്ട, ടാറ്റ മോട്ടോര്‍സ് എന്നീ നിര്‍മ്മാതാക്കളുടെ വരാനിരിക്കുന്ന മോഡലുകളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

തങ്ങളുടെ ഇലക്ട്രിക്ക് ഹൈബ്രിഡ് കാറുകള്‍ക്കൊപ്പം അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന കാറുകളേയും മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്യു എന്നീ നിര്‍മ്മാതാക്കള്‍ കാഴ്ച്ച വയ്ക്കും.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

ഓട്ടോമോട്ടീവ് കംപോനന്റ്‌സ് മാനുഫാക്‌ചേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ACMA), കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII), സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേര്‍സ് (SIAM) എന്നിവ ചേര്‍ന്നാണ് 2020 ഓട്ടോ എക്‌സ്‌പോ ഒരുക്കുന്നത്.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

ടാറ്റ H2X മൈക്രോ എസ്‌യുവി, ആള്‍ട്രോസ് പ്രീമിയം ഹാച്ചബാക്ക്, പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ എന്നിവയാണ് പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണം. മാരുതിയുടെ ഇന്തയന്‍ വിപണിക്കായുള്ള പൂര്‍ണ്ണ ഇലക്ട്രിക്ക് വാഹനം വാഗണ്‍ആര്‍ ഇലക്ട്രിക്ക്, പുതുതലമുറ ഹോണ്ട സിറ്റി എന്നിവയും കാണും. മാരുതി ബ്രെസ്സയുടെ റീബാഡ്ജ്ഡ് പതിപ്പ് ടൊയോട്ട അവതരിപ്പിക്കും. അടുത്ത തലമുറ ഥാര്‍, സ്‌കോര്‍പിയോ, XUV500 എന്നിവ മഹീന്ദ്രയും കാഴ്ച്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കാം.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

2020 -ല്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ കര്‍ശനമാകുന്നതിനാല്‍ പല വാഹന നിര്‍മ്മാതാക്കളും നിലവിലുള്ള നിരവധി മോഡലുകളുടെ ബിഎസ് VI പതിപ്പുകളും പ്രദര്‍ശനത്തില്‍ വെളിപ്പെടുത്താം.

2020 ഓട്ടോ എക്‌സ്‌പോ; തീയതികള്‍ പുറത്ത്

രാജ്യമൊട്ടാകെ മലിനീകരണ വിമുക്ത സഞ്ചാര മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതാലും, സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനാലും പല നിര്‍മ്മാതാക്കളും പ്രദര്‍ശനത്തില്‍ കൂടുല്‍ ഇലക്ട്രിക്ക വാഹനങ്ങള്‍ അവതരിപ്പിക്കും എന്നത് ഉറപ്പാണ്.

Most Read Articles

Malayalam
English summary
2020 Auto Expo Dates Revealed — WagonR Electric, Tata H2X, And Next-Gen Thar Expected. Read more Malayalalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X