2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

ജീപ്പ് റാങ്‌ളറിന്റെ മൂന്ന് ഡോര്‍, അഞ്ച് ഡോര്‍ പതിപ്പുകള്‍ നിരവധി തവണ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അടുത്ത വര്‍ഷം ഉത്സവ കാലത്ത് ജീപ്പ് 2020 റാങ്‌ളറിനെ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

ഇന്ത്യന്‍ വിപണിയില്‍ പുതുതലമുറ റാങ്‌ളര്‍ റുബിക്കോണ്‍ (ഉയര്‍ന്ന പതിപ്പ്) 'മൊആബ് ' എന്നാവും അറിയപ്പെടുന്നത്. ആഗോള തലത്തില്‍ റാങ്‌ളര്‍ മൊആബിന് ലഭിക്കുന്ന കോസ്‌മെറ്റിക്ക് നവീകരണങ്ങള്‍ ജീപ്പ് റുബിക്കോണില്‍ നിന്ന് ഇവയെ വേറിട്ട് നിര്‍ത്തും.

2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

കറുത്ത നിറത്തിലുള്ള അലോയി വീലുകള്‍, ഓഫ്‌റോഡ് സ്‌പെക്ക് ടയറുകള്‍, ബോണറ്റിന്റെ വശങ്ങളില്‍ നല്‍കിയിരിക്കുന്ന മൊആബ് സ്റ്റിക്കര്‍ എന്നിവയാണ് പ്രധാന മാറ്റങ്ങള്‍.

2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

അടുത്ത തലമുറ വാഹനം പുതിയതായി വികസിപ്പിച്ചെടുത്ത JL പ്ലാറ്റ്‌ഫോമിലാവും നിര്‍മ്മിക്കുക. നിലവിലെ JK പ്ലാറ്റ്‌ഫോമിലും ഘനം കുറഞ്ഞതാണിത്. വാഹനത്തിന്റെ അപ്പ്രോച്ച് ഡിപ്പാര്‍ച്ചര്‍ ആങ്കിളുകള്‍ മെച്ചപ്പെടുത്താന്‍ പുതിയ പ്ലാറ്റ്‌ഫോം സഹായിക്കും. അതോടോപ്പം 227 mm ഗ്രൗണ്ട് ക്ലിയറന്‍സും 30 ഇഞ്ച് വരെ വെള്ളത്തിലൂടെ സഞ്ചരിക്കാനും കഴിയും.

2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

ആഗോള തലത്തില്‍ റാങ്‌ളറിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വരുന്നത്. 283 bhp കരുത്തും 347 Nm torque ഉം നല്‍കുന്ന 3.6 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഒന്നാമത്തെ ഓപ്ഷന്‍. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ വരുന്നത്.

2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

മറുഭാഗത്ത് 271 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ T-GDi ടര്‍ബോചാര്‍ജ്ഡ് പെട്ോള്‍ എഞ്ചിനാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഈ പതിപ്പിന് ജീപ്പ് നല്‍കിയിരിക്കുന്നത്.

2020 ജീപ്പ് റാങ്‌ളര്‍ ഇന്ത്യയില്‍ ' മൊആബ് ' എന്നറിയപ്പെടും

ഇന്ത്യന്‍ വിപണിയിലേക്ക് രണ്ടാമത്തെ ഓപ്പ്ഷനായ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. ചിലപ്പോള്‍ 198.5 bhp കരുത്തും 450 Nm torque ഉം പ്രധാനം ചെയ്യുന്ന 2.2 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനും വിപണിയില്‍ നിര്‍മ്മാതാക്കല്‍ അവതരിപ്പിച്ചേക്കാം. ഡീസല്‍ എഞ്ചിനിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് നല്‍കാനാണ്് സാധ്യത.

Source: Overdrive

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
2020 Jeep Wrangler Rubicon To Be Called Moab In India. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X