മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

മാരുതി സുസുക്കിയുടെ ജനപ്രീയ എംപിവിയായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കി പ്രീമിയം എംപിവിയെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മാരുതി XL6 എന്ന് പേരിട്ടിരിക്കുന്ന മോഡലിനെ 2019 ഓഗസ്റ്റ് 21 -ന് നിരത്തിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിര്‍മാണമെങ്കിലും അകത്തും പുറത്തുമായി നിരവധി മാറ്റങ്ങളാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാഹനം നിരത്തിലെത്തുന്നതിന് മുമ്പ് അറിഞ്ഞിരിക്കണം ഈ അഞ്ച് കാര്യങ്ങള്‍.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

എര്‍ട്ടിഗയുടെ മറ്റൊരു പതിപ്പ്

ശ്രേണിയില്‍ മാരുതിക്ക് വളരെ മികച്ച വിജയം സമ്മാനിച്ച മോഡലാണ് എര്‍ട്ടിഗ. മാത്രമല്ല, ആ സെഗ്മെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലൂടെയാണ് എര്‍ട്ടിഗ. ഇതിന്റെ മറ്റൊരു പതിപ്പായിട്ടാണ് ഇപ്പോള്‍ കമ്പനി XL6 എന്ന പ്രീമിയം പതിപ്പിനെക്കൂടി നിരത്തിലെത്തിക്കുന്നത്. കാഴ്ചയില്‍ ഒരുപോലെയാണെങ്കിലും ഇരുവരും തമ്മില്‍ നിരവധി വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

നിരവധി സവിശേഷതകളോടെ രണ്ടാം തലമുറ എര്‍ട്ടിഗ വിപണിയില്‍ എത്തിയതോടെയാണ് ഈ മോഡലിന് വിപണിയില്‍ ഡിമാന്റ് വര്‍ധിച്ചതും, വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായതും. വിപണിയില്‍ എര്‍ട്ടിഗയെപ്പോലെ ജനപ്രിയമാകാന്‍ XL6 -ന് സാധിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രതിമാസം ആയിരം യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

പരുക്കന്‍ മുഖഭാവം

പരുക്കന്‍ മുഖഭാവമാണ് എര്‍ട്ടിഗയില്‍ നിന്നും മാരുതി XL6 -നെ വ്യത്യസ്തനാക്കുന്നത്. പരുക്കന്‍ മുഖഭാവം നല്‍കിയിരിക്കുന്നതുകൊണ്ടുതന്നെ മുന്നില്‍ നിന്നുള്ള കാഴ്ചയില്‍ വാഹനത്തിന് അഗ്രസീവ് ലുക്ക് ലഭിക്കുന്നു. സ്‌പോര്‍ട്ടിയറായ ഗ്രില്ല്, ഡേടൈം റണ്ണിങ് ലാമ്പോടു കൂടിയ ഹെഡ്‌ലൈറ്റുകള്‍, ബോഡി ക്ലാഡിങ്ങുകള്‍ തുടങ്ങി എസ്യുവി ചന്തം തോന്നിപ്പിക്കുന്ന ഫീച്ചറുകളെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

വശങ്ങളിലേക്ക് നോക്കിയാല്‍, കറുത്ത അലോയ് വീലുകള്‍, നീളത്തിലുള്ള കറുത്ത ക്ലാഡിങ്, സില്‍വര്‍ നിറത്തിലുള്ള റൂഫ് റെയില്‍സ് എന്നിവയും നല്‍കിയിരിക്കുന്നു. സ്‌കിഡ് പ്ലേറ്റുകളുള്ള പുതിയ ബമ്പര്‍ മാത്രമാണ് പിന്നാലെ പ്രധാന മാറ്റം. മാരുതി എര്‍ട്ടിഗയില്‍ നിന്ന് വ്യത്യസ്തമായി, മാരുതി XL6 -ല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നീളത്തിലും, വലിപ്പത്തിലും, ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തിലും എര്‍ട്ടിഗയെ അപേക്ഷിച്ച് മാരുതി XL6 തന്നെയാണ് കേമന്‍.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

സുഖപ്രദമായ അകത്തളം

എര്‍ട്ടിഗയുടേതിന് സമാനമായ അകത്തളം തന്നെയാണ് കമ്പനി XL6 -ലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരുപോലെയാണെങ്കിലും കൂടുതല്‍ സുഖ സൗകര്യളാണ് വാഹനത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സുഖപ്രദമായ യാത്ര വാഹനം നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

ഓള്‍ ബ്ലാക്ക് നിറത്തിലാണ് ഇന്റീരിയര്‍. നാല് ക്യാപ്റ്റന്‍ സീറ്റും ഏറ്റവും പിന്നില്‍ ബെഞ്ച് ടൈപ്പുമാണ് സീറ്റുകള്‍. കൂടുതല്‍ സുഖസൗകര്യങ്ങള്‍ക്കായി 60:40 അനുപാതത്തില്‍ മടക്കി വെയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള രണ്ട് ക്യാപ്റ്റന്‍ സീറ്റുകളാണ് മധ്യനിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പൂര്‍ണമായും കറുപ്പില്‍ കുളിച്ച പ്രീമിയം ഇന്റീരിയറാണ് ഉള്‍വശം. ഡാഷ്‌ബോര്‍ഡും, സ്റ്റിയറിങ് വീലും പുതിയ എര്‍ട്ടിഗയിലേതിന് സമം. ലെതര്‍ സീറ്റ്, സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവയെല്ലാം മോഡലിലെ സവിശേഷതകളാണ്.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

പെട്രോള്‍ എഞ്ചിന്‍ മാത്രം

നിലവില്‍ എര്‍ട്ടിഗ പെട്രോള്‍, ഡീസല്‍ എതിപ്പുകളില്‍ വിപണിയില്‍ ലഭ്യമാണ്. K15B 1.5L പെട്രോള്‍ എഞ്ചിനൊപ്പം D13L 1.3tL ഡീസല്‍ എഞ്ചിനിലും മാരുതി എര്‍ട്ടിഗ ലഭ്യമാണ്. എന്നാല്‍ മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രകാരം മാരുതി ഇനിമുതല്‍ ഡീസല്‍ പതിപ്പ് വാഹനങ്ങളൊന്നും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തില്ല. അതിനാല്‍ XL6 -ന് ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിന്‍ പതിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും വാഹനത്തിന് കരുത്തേകുന്നത്. 105 bhp കരുത്തില്‍ 138 Nm torque ഉം വാഹനം ഉത്പാദിപ്പിക്കും. പെട്രോള്‍ എഞ്ചിനില്‍ മില്‍ഡ്-ഹൈബ്രിഡ് സംവിധാനവും മാരുതി അവതരിപ്പിക്കും. 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് ടോര്‍ക്ക് കണ്‍വേറ്റര്‍ ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

വില്‍പ്പന നെക്‌സ വഴി

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴിയാണ് മാരുതി XL6 നിരത്തുകളിലെത്തുന്നത്. നെക്‌സയില്‍, സിഗ്മ, ഡെല്‍റ്റ, സീത, ആല്‍ഫ ഗ്രേഡുകളില്‍ മോഡലുകള്‍ വില്‍ക്കുന്നു. സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ വിവിധ മോഡലുകളുടെ നാല് വേരിയന്റുകളാണ് നെക്‌സ വഴി വില്‍ക്കുന്നത്.

മാരുതി XL6 -ന്റെ ഈ 5 സവിശേഷതകള്‍ അറിഞ്ഞിരിക്കണം

എന്നാല്‍ മാരുതി XL6 -ന്റെ രണ്ട് വേരിയന്റുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളു. കൂടിയ വേരിയന്റുകളായ സീറ്റ, ആല്‍ഫ പതിപ്പുകളാണ് നെക്‌സ ഡീലര്‍ഷിപ്പിലൂടെ വിപണിയില്‍ എത്തുക. സില്‍വര്‍ അലോയ് വീലുകളും ബ്ലാക്ക് അലോയ് വീലുകളും, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ലെതര്‍ സീറ്റ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍-ടോണ്‍ കളര്‍ എന്നിവ ഉയര്‍ന്ന പതിപ്പായ ആല്‍ഫയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Monday, July 29, 2019, 15:27 [IST]
English summary
5 things you need to know about the Maruti XL6. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X