വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

കഴിഞ്ഞ കുറച്ചു നാളുകളായി വാഹന വിപണിയില്‍ കടുത്ത മാന്ദ്യമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മാതാക്കളായ ബജാജ് രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ 12 -ാംമത് വാര്‍ഷിക പൊതുയോഗത്തിനിടെയാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും, മകനും മാനേജിങ് ഡയറക്ടറുമായ രാജീവ് ബജാജും സര്‍ക്കാരിനെതിരെ രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

ആഭ്യന്തര വാഹന വ്യവസായം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്നും ഇത് കേന്ദ്ര സര്‍ക്കാരിന്റെ വിവേകരഹിത നടപടികള്‍ മൂലമാണെന്നും യോഗത്തില്‍ ഇരുവരും ആരോപിച്ചതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തില്‍ ഏകദേശം ഒരു പോലെ തന്നെയാണെന്നും യോഗത്തില്‍ ഇരുവരും വ്യക്തമാക്കി.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

ആഭ്യന്തര വാഹന വ്യവസായം കനത്ത മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. എല്ലാ വിധ വാഹനങ്ങളുടെയും വില്‍പ്പന ഓരോ മാസവും കുത്തനെ കുറയുന്നു. ഇതിനു പുറമേ, വിസ്മയം ജനിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തതകള്‍ നിറഞ്ഞതാണ് സര്‍ക്കാരിന്റെ ഇലക്ട്രിക്ക് വാഹന നയമെന്നും യോഗത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

വാഹന വ്യവസായ രംഗത്ത് ഡിമാന്‍ഡും സ്വകാര്യ നിക്ഷേപവുമില്ലാത്ത സ്ഥിതിയാണെന്നും ഈ സാഹചര്യത്തില്‍ വളര്‍ച്ച എവിടെ നിന്ന് വരുമെന്നും അത് ആകാശത്ത് നിന്നും പൊട്ടിവീഴില്ലെന്നും 81 -ന് കാരനായ രാഹുല്‍ ബജാജ് ചോദിച്ചതയാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് മാസമായി ഇന്ത്യയിലെ വാഹന വിപണിയില്‍ വലിയ മാന്ദ്യമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മിക്ക ടൂ വീലര്‍ കമ്പനികളും ഉത്പാദനം കുറച്ചു. അതിനൊപ്പം തന്നെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, മഹീന്ദ്ര തുടങ്ങിയ കമ്പനികളും ഉത്പാദനം വെട്ടി ചുരുക്കിയിരിക്കുകയാണ്.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

വാഹന വിപണിയിലെ മാന്ദ്യം ഏകദേശം 10 ലക്ഷം ആളുകളുടെ തൊഴില്‍ വരെ ഇല്ലാതാക്കിയേക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സ്‌പെയര്‍ പാര്‍ട്‌സ് മേഖലയിലാണ് ഇത് ഏറെ ബാധിക്കുന്നതും. വാഹന അനുബന്ധ ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനമായി ഏകീകരിച്ച് വിപണിക്ക് പുതിയ ഉണര്‍വ് നല്‍കിയില്ലെങ്കില്‍ 10 ലക്ഷം ആളുകള്‍ക്ക് തെഴില്‍ ഇല്ലാതാകുമെന്ന് സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മ്മാതാക്കളുടെ സംഘടനയായ ഓട്ടോ കോബണന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ACMA)മുന്നറിയിപ്പ് നല്‍കി.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

നിലവില്‍ 50 ലക്ഷത്തോളം ആളുകളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. സമീപ കാലത്തെങ്ങും ഇല്ലാത്ത പ്രതിസന്ധിയിലൂടെയാണ് ഈ മേഖല കടന്നു പോകുന്നതും. മാസങ്ങളായി വാഹന വിപണി കുത്തനെ താഴേക്കാണ് പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നു. വാഹന നിര്‍മ്മാണം 15-20 ശതമാനം വരെ കുറച്ച് പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പുറപ്പാടിലാണ് മിക്ക വാഹന നിര്‍മ്മാതാക്കളും. ഇതോടെ അനുബന്ധ ഉത്പന്നങ്ങുടെ ഉത്പാദവും കമ്പനികള്‍ കുറയ്ക്കും. തൊഴിലാളികളെ കുറച്ച് നഷ്ടം നികത്താന്‍ കമ്പനികളും പരിശ്രമിക്കും. ഇതിനിടയില്‍ തന്നെ മിക്ക കമ്പനികളും പിരിച്ചുവിടല്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

ജൂണില്‍ മൊത്തം 19,97,952 വാഹനങ്ങളായിരുന്നു ഇന്ത്യയിലെ വില്‍പന. 2018 ജൂണില്‍ വിറ്റ 22,79,186 യൂണിറ്റിനെ അപേക്ഷിച്ച് 12.34% കുറവാണിതെന്നാണ് റിപ്പോര്‍ട്ട്. യാത്രാവാഹന വിഭാഗത്തില്‍ 2018 ജൂണിലെ 2,73,748 യൂണിറ്റില്‍ നിന്ന് വില്‍പന 2019 ജൂണില്‍ 2,25,732 എണ്ണമായി കുറഞ്ഞു. വില്‍പന ഇടിവ് 17.54 ശതമാനമാണ്. വാണിജ്യ വാഹന വിഭാഗത്തില്‍, ഇടത്തരം, ഭാര വാണിജ്യ വാഹന വില്‍പന ജൂണില്‍ 25,425 യൂണിറ്റായിരുന്നു. 2018 ജൂണിലെ 30,398 എണ്ണത്തെ അപേക്ഷിച്ച് 16.36 ശതമാനമാണ് ഇടിവ്. ലഘു വാണിജ്യ വാഹന വില്‍പനയാവട്ടെ 2018 ജൂണിലെ 50,272 എണ്ണത്തില്‍ നിന്ന് 9.80 ശതമാനം ഇടിഞ്ഞ് 45,346 ആയി.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

വാണിജ്യ വാഹന വിഭാഗത്തിലെ മൊത്തം ഇടിവ് 12.27 ശതമാനം ആണ്. 2018 ജൂണില്‍ ആകെ 80,670 വാണിജ്യ വാഹനം വിറ്റതു കഴിഞ്ഞ മാസം 70,771 ആയി കുറഞ്ഞു. മുചക്രവാഹന വിഭാഗം വില്‍പനയിലെ ഇടിവ് 8.79 ശതമാനം ആണ്. 2018 ജൂണില്‍ 56,884 മുചക്രവാഹനം വിറ്റത് കഴിഞ്ഞ മാസം 51,885 എണ്ണമായി കുറഞ്ഞു. ഇരുചക്രവാഹന വില്‍പനയാവട്ടെ 2018 ജൂണിലെ 18,67,884 എണ്ണത്തില്‍ നിന്നു 11.69 ശതമാനം കുറഞ്ഞ് 16,49,477 എണ്ണമായി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ വാഹന വില്‍പന കണക്കു പരിശോധിക്കുമ്പോഴും ജൂണിലെ വില്‍പന ഇടിവിനു സമാനമായ പ്രവണതയാണു കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

വാഹന വിപണി കടുത്ത് പ്രതിസന്ധിയില്‍; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ബജാജ്

വായ്പ ലഭ്യതയിലെ പരിമിതികളും ഉപയോക്താക്കള്‍ പ്രകടിപ്പിച്ച താല്‍പര്യക്കുറവും ഗ്രാമീണ മേഖലയിലെ ആവശ്യം ഇടിഞ്ഞതും ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിച്ചതുമൊക്കെയാണു വാഹന വില്‍പനയ്ക്കു തിരിച്ചടി സൃഷ്ടിച്ച ഘടകങ്ങളായി രാജ്യത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സയാം പറയുന്നത്.

Most Read Articles

Malayalam
English summary
Angry Rahul Bajaj criticises Centre for falling demand, private investment. Read more in Malayalam.
Story first published: Wednesday, July 31, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X