ബജാജ് ക്യൂട്ട് ഉടന്‍ വിപണിയില്‍

കുറച്ച് കാലം മുമ്പ് വരെ ചെറിയൊരു കാര്‍ ഹൈവേകളിലൂടെയും മറ്റും പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നത് നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാവാം. എന്നാല്‍ 2015 സെപ്റ്റംബറില്‍ RE 60-യെ അവതരിപ്പിച്ചപ്പോള്‍ ഇത് കാറല്ലെന്ന് ഏവര്‍ക്കും മനസിലായി. ക്വാഡ്രിസൈക്കിള്‍ ഗണത്തില്‍പ്പെട്ട ബജാജ് RE 60 ആയിരുന്നു അത്. ബജാജ് RE 60-യുടെ പ്രൊഡക്ഷന്‍ പതിപ്പാണ് ബജാജ് ക്യൂട്ട്.

ബജാജ് ക്യൂട്ട് ഉടന്‍ വിപണിയില്‍

ഇന്ത്യയില്‍ ക്വാഡ്രിസൈക്കിള്‍ പുറത്തിറക്കാന്‍ ബജാജിന് മുമ്പ് തന്നെ പദ്ധതിയുണ്ടായിരുന്നെങ്കിലും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നു ഇതിന്. വളരെ വൈകി 2018 ജൂണ്‍ 18 -നാണ് ഈ അനുമതി സര്‍ക്കാരില്‍ നിന്ന് ലഭിച്ചത്.

ബജാജ് ക്യൂട്ട് ഉടന്‍ വിപണിയില്‍

തുര്‍ക്കിയും ഇന്തൊനീഷ്യയുമുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കുണ്ട് ബജാജ് ക്യൂട്ട്. ഔറംഗാബാദില്‍ നിര്‍മ്മിക്കുന്ന ക്യൂട്ട് ഏകദേശം 30 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 216 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് DTSi എഞ്ചിനാണ് ക്യൂട്ടിനുള്ളത്.

ബജാജ് ക്യൂട്ട് ഉടന്‍ വിപണിയില്‍

ഇത് 13.1 bhp കരുത്തും 18.9 Nm toruqe ഉം സൃഷ്ടിക്കുന്നതാണ്. സിഎന്‍ജി വകഭേദത്തിലും ബജാജ് ക്യൂട്ട് ലഭിക്കുന്നുണ്ട്. 10.9 bhp കരുത്തും 16.1 Nm torque ഉം ആയിരിക്കും സിഎന്‍ജി വകഭേദം കുറിക്കുക.

Most Read:മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ബജാജ് ക്യൂട്ട് ഉടന്‍ വിപണിയില്‍

അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 200 സിസി എഞ്ചിനിലുള്ള ക്യൂട്ടിന് ഭാരം നിയന്ത്രിക്കാനായി ഫൈബര്‍ ഡോറുകളാണുള്ളത്. വീലുകളില്‍ ഡ്രം ബ്രേക്ക് സംവിധാനമുണ്ട്. വലിയ പ്രത്യേകതകളൊന്നുമില്ലാത്ത അകത്തളമാണ് ക്യൂട്ടിനുള്ളത്.

ബജാജ് ക്യൂട്ട് ഉടന്‍ വിപണിയില്‍

ഭാരം നിയന്ത്രിക്കാനുള്ള കഴിവുള്ളതിനാല്‍ ക്യൂട്ടിന്റെ പെട്രോള്‍ പതിപ്പിന് 35 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി വാദിക്കുന്നു. സിഎന്‍ജിയാകട്ടെ 43 കിലോമീറ്റര്‍ മൈലേജാണ് കുറിക്കുക. 2.63 ലക്ഷം രൂപയാണ് ബജാജ് ക്യൂട്ടിന്റെ പെട്രോള്‍ പതിപ്പിന് വില. സിഎന്‍ജി പതിപ്പിനാകട്ടെ 2.83 ലക്ഷം രൂപയും. വെള്ള, മഞ്ഞ, പച്ച, ചുവപ്പ്, നില നിറങ്ങളില്‍ ബജാജ് ക്യൂട്ട് ലഭ്യമാവും.

Source: Business standard

More from DriveSpark

Article Published On: Wednesday, April 3, 2019, 8:00 [IST]
English summary
Bajaj Qute Launching in 22 States By April End—Quteness Overloaded: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X