ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തിൽ

കാലങ്ങളായി ഇന്ത്യന്‍ സൈന്യം ടാറ്റ വാഹനങ്ങള്‍ ഉപയോഗിക്കുന്നു, അടുത്തിടെ സൈന്യത്തിനായി നിയോഗിക്കപ്പെട്ടത് ടാറ്റ സഫാരിയാണ്. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു. ഇപ്പോള്‍ നമ്മുടെ അയല്‍ക്കാരായ ബംഗ്ലാദേശിനും വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കാന്‍ അവസരം ലഭിച്ചിരിക്കുകയാണ് ടാറ്റയ്ക്ക്.

ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തില്‍

ബംഗ്ലാദേശ് സൈന്യത്തിനായി 200 എസ്‌യുവികളുടെ ഉടമ്പടിയാണ് ടാറ്റയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ടാറ്റ സഫാരിക്ക് പകരം ടാറ്റ ഹെക്‌സ 4ഃ4 വകഭേതമാണ് ബംഗ്ലാദേശിന് ലഭിക്കുന്നത്. മാസങ്ങളായി വാഹനത്തിന്റെ കഠിനമായ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ടാറ്റയ്ക്ക് അനുമതി ലഭിച്ചത്. ഈ വിവരം ടാറ്റ തന്നെയാണ് പുറത്ത് വിട്ടത്.

ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തില്‍

ബംഗ്ലാദേശ് സൈന്യത്തിന്റെ ആവശ്യകതകളെല്ലാം പൂര്‍ത്തീകരിക്കാന്‍ ഹെക്‌സയ്ക്കു സാധിച്ചു. നിലവില്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ലാണ്ട് റോവര്‍ ഡിഫെന്റര്‍, മിസ്തുബുഷി പജേറോ എന്നിവയാണ് ബംഗ്ലാദേശ് സൈന്യം ഉപയോഗക്കുന്നത്.

ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തില്‍

ടാറ്റ മോട്ടോര്‍സ് ബംഗ്ലാദേശിന് അന്യരല്ല. 2012 മുതല്‍ ടാറ്റ ഇന്‍ഡിഗോ, ടാറ്റ ടിയാഗോ, ടാറ്റ നെക്‌സോണ്‍ എന്നീ വാഹനങ്ങള്‍ നിരത്തി രാജ്യത്ത് പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന ടാറ്റ ആരംഭിച്ചിരുന്നു. രാജ്യത്ത് ഉടനീളമുള്ള ഈ ശൃംഖലയും വാഹനങ്ങളുടെ പാര്‍ട്ട്‌സുകളുടെ ലഭ്യതയുമാവാം ടാറ്റയ്ക്ക് ഈ ഉടമ്പടി നേടിക്കൊടുത്തത്.

ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തില്‍

ടാറ്റ ഹെക്‌സ ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. സൈന്യത്തിന് മാത്രമായി 200 ഹെക്‌സകള്‍ ടാറ്റ നിര്‍മ്മിച്ച് കൊടുക്കും. ഇന്ത്യന്‍ വിപണിയിലുള്ള സാധാരണ ഹെക്‌സയെക്കാള്‍ മാറ്റങ്ങളുണ്ടാവും ഈ വാഹനത്തിന്. താമസിയാതെ തന്നെ ടാറ്റ ഹെക്‌സ കടും ഒലീവ് നിറം ധരിക്കുമെന്ന് കരുതാം.

ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തില്‍

ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഹെക്സയിൽ വരുന്നത്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമാണ് വാഹനത്തിൽ. ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റ് ഓഫ് റോഡ് പാതകളിലും വാഹനത്തിന്റെ ടയര്‍ വഴുതിപ്പോവുന്നത് തടയാന്‍ ഇതിന് കഴിയും.

ടാറ്റ ഹെക്‌സ ഇനി ബംഗ്ലാദേശ് സൈന്യത്തില്‍

2.2 ലിറ്റര്‍ വേരിക്കോര്‍ 400 എഞ്ചിനാണ് ടാറ്റ ഹെക്‌സ XT 4X4 വകകഭേദത്തിലുള്ളത്. രണ്ട് തരം ടൂണിങ് എഞ്ചിന് ലഭിക്കുന്നു. 148 bhp കരുത്തും 320 torque ഉം സൃഷ്ടിക്കുന്ന കുറഞ്ഞ പതിപ്പിൽ അഞ്ച് സ്പീഡ് മാനുവല്ർ ഗിയർബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉയർന്ന വകഭേദം 156 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സും, ഓട്ടോമാറ്റിക്ക് ഗിയർബോക്സും ഇവയിൽ ലഭ്യമാണ്.

More from DriveSpark

Article Published On: Tuesday, July 9, 2019, 11:13 [IST]
English summary
Bangladesh Army to have Tata Hexa fleet. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X