2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

ബി‌എം‌ഡബ്ല്യു 3 സീരീസ് 'ICOTY 2020 പ്രീമിയം കാർ ഓഫ് ദി ഇയർ' പുരസ്കാരം നേടി. ഏറ്റവും പുതിയ ബി‌എം‌ഡബ്ല്യു 3 സീരീസ് ഈ വർഷം ഓഗസ്റ്റ് 21 നാണ് വിപണിയിലെത്തിയത്, ഒപ്പം നിരവധി സുഖസൗകര്യങ്ങളും സവിശേഷതകളും വാഹനം ഉൾക്കൊള്ളുന്നു.

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

കഴിഞ്ഞ വർഷം പ്രീമിയം കാർ ഓഫ് ദി ഇയർ ജേതാവായ വോൾവോ XC40 -ൽ നിന്നാണ് പ്രീമിയം സെഡാൻ കിരീടം കൈക്കലാക്കിയത്. ഷോർട്ട്‌ലിസ്റ്റ് ചെയ്ത മറ്റ് നിരവധി കാറുകളുമായി ബിഎംഡബ്ല്യു 3 സീരീസ് മത്സരിച്ചു.

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

ഔഡി A6, ബിഎംഡബ്ല്യു X4, X5, X7, Z4 മോഡലുകൾ, ജീപ്പ് റാങ്‌ലർ, മെഴ്‌സിഡസ് ബെൻസ് CLS, V-ക്ലാസ് മോഡലുകൾ, പോർഷെ 911 കരേര എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പത്ത് ഫൈനലിസ്റ്റുകളിൽ, X7, Z4, V-ക്ലാസ്, 911 കരേര എന്നിവ നോ-ഷോ ആയിരുന്നു.

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

പ്രീമിയം കാർ ഓഫ് ദി ഇയർ 2020 അവാർഡ് ജെ കെ ടയർ ആന്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഘുപതി സിംഗാനിയ ബിഎംഡബ്ല്യു ഇന്ത്യ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രുദ്രതേജ് സിങ്ങിന് സമ്മാനിച്ചു.

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

ഡിജിറ്റൽ, പ്രിന്റ് മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള 16 മുതിർന്ന മാധ്യമപ്രവർത്തകരാണ് പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് ജൂറിയിൽ ഉണ്ടായിരുന്നത്.

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

ഈ വർഷം ജൂറിയിൽ ഓട്ടോ ടുഡേയിൽ നിന്നുള്ള യോഗേന്ദ്ര പ്രതാപ്, രാഹുൽ ഘോഷ്, ഓട്ടോ എക്‌സിൽ നിന്നുള്ള ധ്രുവ് ബെൽ, ഇഷാൻ രാഘവ, കാർ ഇന്ത്യയിൽ നിന്നുള്ള ആസ്പി ഭത്തേന, സർമദ് കദിരി എന്നിവരും ഉൾപ്പെട്ടിരുന്നു.

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

ഇവോ ഇന്ത്യയിൽ നിന്നുള്ള സിരിഷ് ചന്ദ്രൻ, അനിരുദ്ധ റംഗ്‌നേക്കർ, മോട്ടോർ വേൾഡിൽ നിന്നും കാർത്തിക് വെയർ, പാബ്ലോ ചാറ്റർജി, ഓവർഡ്രൈവിനായി ബെർട്രാൻഡ് ഡിസൂസയും രോഹിത് പരദ്കറും, ദി ഹിന്ദു ബിസിനസ് ലൈനിൽ നിന്നുള്ള മുരളീധർ സ്വാമിനാഥൻ, കാർവാലെ ഡോട്ട് കോമിൽ നിന്നുള്ള വിക്രാന്ത് സിംഗ്, പൈനിയറിൽ നിന്ന് കുഷാൻ മിത്ര, GQ ഇന്ത്യയിൽ നിന്നുള്ള ഗിരീഷ് കർക്കേര എന്നിവരും ഉണ്ടായിരുന്നു.

Most Read: ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

പ്രീമിയം കാർ ഓഫ് ദ ഇയർ വിജയിയായ ബിഎംഡബ്ല്യു 3 സീരീസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ലഭ്യമാണ്. 2.0 ലിറ്റർ നാല് സിലിണ്ടർ ട്വിൻ പവർ ടർബോ പെട്രോൾ എഞ്ചിൻ 256 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: ബിഎസ് VI വോള്‍വോ XC40 പെട്രോള്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

മറ്റൊന്ന് 2.0 ലിറ്റർ നാല് സിലിണ്ടർ ട്വിൻ പവർ ടർബോ ഡീസൽ എഞ്ചിനാണ്, 188 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: 2020 GLA എസ്‌യുവി അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

2020 ഇന്ത്യൻ പ്രീമിയം കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കി ബിഎംഡബ്ല്യു 3 സീരീസ്

രണ്ട് എഞ്ചിനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി യോജിപ്പിക്കുന്നു. പ്രീമിയം കാർ ഓഫ് ഇയർ 2020 ന്റെ എക്സ്-ഷോറൂം വില 41.40 ലക്ഷം മുതൽ 47.90 ലക്ഷം വരെയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
ICOTY 2020: BMW 3 Series Wins Premium Of The Year Award. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X