വൈദ്യുത വാഹനങ്ങള്‍ക്ക് 50,000 രൂപയുടെ നികുതി ആനുകൂല്യങ്ങളുമായി കേന്ദ്രം
ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ കൂടുതല്‍ ഇളവ് ലഭിക്കാന്‍ പോവുന്നു. ഉപഭോക്താക്കള്‍ വൈദ്യുത വാഹനങ്ങള്‍ വാങ്ങുമ്പോള്‍ 50,000 രൂപ വരെ നികുതി ഇളവ് നല്‍കാനുള്ള പദ്ധതിയിലാണ് ഗവണ്‍മെന്റ്. വൈദ്യുത വാഹനങ്ങള്‍ക്കുള്ള ലോണിന് പലിശ നിരക്ക് കുറവായിരിക്കുമെന്ന് മാത്രമല്ല ഇവയ്ക്ക് മുന്‍ഗണനയും ഉണ്ടാവും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുത വാഹന വിപണിയിലെ വില്‍പ്പനയില്‍ 15 ശതമാനം വളര്‍ച്ചയുണ്ടാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടാണ് ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഇളവുകള്‍ നല്‍കുന്നത്.

ഈ ഇളവുകള്‍ ഉപഭോക്താക്കളെ വൈദ്യുത വാഹനങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഇത് നിലവിലെ പെട്രോള്‍/ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും ഇതുവഴി വാഹനങ്ങള്‍ കാരണമുണ്ടാവുന്ന അന്തരീക്ഷ മലിനീകരണം പരമാവധി കുറയ്ക്കാനും സാധിക്കും. ഭാവിയില്‍ റോഡ്, രജിസ്‌ട്രേഷന്‍ നികുതികളില്‍ നിന്നുള്ള ഇളവ് പ്രതീക്ഷിക്കാമെന്നും സര്‍ക്കാര്‍ അധികൃതര്‍ സൂചിപ്പിച്ചു. മാത്രമല്ല ഇവയ്ക്ക് പാര്‍ക്കിംഗ് ചാര്‍ജും ഉണ്ടാവാന്‍ സാധ്യതയില്ല. പദ്ധതിയുടെ ആദ്യഘട്ടമായി, തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമെ ഇത് നടപ്പാക്കൂ. ചാര്‍ജിംഗ് സ്റ്റേഷനുകള്‍, സര്‍വ്വീസ് സെന്ററുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് മെച്ചപ്പെട്ടതിന് ശേഷമേ ഇത് മറ്റ് നഗരങ്ങിലേക്ക് വ്യാപിപ്പിക്കൂ.

വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്ന ഘടകം ഇവയുടെ ഉയര്‍ന്ന വിലയാണ്. പെട്രോള്‍/ഡീസല്‍ വാഹനങ്ങളെക്കാള്‍ വളരെ കൂടുതലാണ് വൈദ്യുത വാഹനങ്ങളുടെ വില. ഈ പ്രതിസന്ധി മറികടക്കാനാണ് ഗവണ്‍മെന്റ് ഇവയ്ക്ക് ലോണ്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. ഇന്ത്യയില്‍ വൈദ്യുത വാഹന വിപണി ശൈശവ ദിശയിലാണ് എന്നതും ഇവ തിരഞ്ഞെടുക്കുന്നതില്‍ ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു.

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴി നിലവിലുള്ള ഓട്ടോറിക്ഷകള്‍ വൈദ്യുതമായി മാറ്റുന്നതാണെന്ന് ARAI (ഓട്ടോമോട്ടിവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) പ്രസ്താവിച്ചത് അടുത്തിടെയാണ്.
Source: ET Auto


Click it and Unblock the Notifications








