വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

2019 ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പൊതു ഗതാഗത പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു. ഇക്കാരണത്താല്‍ എല്ലാ മുച്ചക്ര, നാലുചക്ര വാഹനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് അംഗീകൃത പെര്‍മിറ്റ് സ്വന്തമാക്കേണ്ടി വരും. മുഖ്യമായും പൊതു ഗതാഗതത്തിന് മാത്രമെ ഈ വാഹനങ്ങള്‍ ഉപയോഗിക്കൂവെന്ന് ആ പെര്‍മിറ്റില്‍ വ്യക്തമാക്കിയിരിക്കും.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

പൊതു ഗതാഗതത്തിന് ഉപയോഗിക്കപ്പെടുന്ന ഈ വൈദ്യുത വാഹനങ്ങളുടെ ഉടമകള്‍ക്കായി FAME പദ്ധതി പ്രകാരം നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക്ക് വെഹിക്കിള്‍സ് അഥവാ FAME.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

10,000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പദ്ധതി പ്രകാരം ഇക്കൂട്ടര്‍ക്ക് ലഭിക്കുക. 2015 -ലാണ് ഘന വ്യവസായ - പൊതു സംരഭക വകുപ്പ് ഇന്ത്യയില്‍ FAME പദ്ധതി അവതരിപ്പിച്ചത്. 2015 തുടങ്ങിയ FAME -ന്റെ ആദ്യ ഘട്ടം 2019 മാര്‍ച്ച് 31 -ന് അവസാനിച്ചിരിക്കുകയാണ്.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

വൈദ്യുത വാഹനങ്ങളുടെ പ്രോത്സാഹനം, ചാര്‍ജിംഗ് സ്‌റ്റേഷനുകളൊരുക്കല്‍, വൈദ്യുത വാഹന സാങ്കേതികവിദ്യ വികസിപ്പിക്കല്‍ എന്നിവയിലായണ് പദ്ധതി ശ്രദ്ധയൂന്നിരുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തുടക്കമാവും.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

ഇ-ഓട്ടോറിക്ഷകള്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബസുകളിലെ EV സാങ്കേതികത, ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍ വൈദ്യുതമാക്കുക എന്നിവയിലായിരിക്കും പദ്ധതിയുടെ രണ്ടാം ഘട്ടം പ്രാമുഖ്യം നല്‍കുക.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

ഫാക്ടറി വിലയില്‍ അഞ്ച് ലക്ഷം ഇ-റിക്ഷകള്‍ പുറത്തിറക്കാന്‍ പദ്ധതി സഹായകമാവും. ഇവയ്ക്ക് 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. പൊതു ഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കാനാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

പൊതു ഗതാഗതത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമെ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുള്ളൂ എന്ന് ഡീലര്‍ ഉറപ്പ് വരുത്തണം. മറിച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെങ്കിലും ഡീലര്‍ക്ക് ലഭിക്കും.

വൈദ്യുത വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും, പക്ഷേ ഒരു നിബന്ധനയുണ്ട്

പൊതു ഗതാഗത സംവിധാനങ്ങളുടെ ഭാഗമാവാന്‍ രജിസ്റ്റര്‍ ചെയ്ത മുച്ചക്ര, നാലുചക്ര വാഹനങ്ങള്‍ ബസുകള്‍ തുടങ്ങിയവ മാത്രമായിരിക്കും ആനുകൂല്യങ്ങളുടെ പരിധിയില്‍ വരിക. എന്നാല്‍ ഇരുചക്ര വാഹനങ്ങളുടെ കാര്യത്തില്‍ സ്വകാര്യ വാഹനമായി രജിസ്റ്റര്‍ ചെയ്തവയ്ക്കും ആ ഇളവുകള്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Most Read Articles

Malayalam
English summary
Electric Vehicles Public Transport Permit Mandatory From April 1st—Who Wants FAME: read in malayalam
Story first published: Monday, April 1, 2019, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X