ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങളുമായി പത്താം തലമുറ ഹോണ്ട സിവിക് രംഗത്തെത്തിയിരിക്കുകയാണ്. അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത സിവിക്കിന്റെ വില വെളിപ്പെടുത്തുന്നതിന് മുമ്പ് തന്നെ 1,100 -ല്‍പ്പരം ബുക്കിംഗുകള്‍ ലഭിച്ചത് ശുഭസൂചനയായാണ് കമ്പനി കരുതുന്നത്. ഇപ്പോള്‍ സിവിക്കിന്റെ പരസ്യചിത്രവും ഹോണ്ട പുറത്തിറക്കിയിരിക്കുകയാണ്.

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

ഇതിഹാസം തിരിച്ചെത്തി (Epic Is Back) എന്ന് പേരുള്ള പരസ്യചിത്രം സിവിക് ആരാധകര്‍ക്ക് ആവേശം പകരുന്നതാണ്. ഹോണ്ട അവതരിപ്പിച്ചതില്‍ വച്ച് ഏറ്റവും കൂടുതല്‍ കാലം വിപണി വാണിരുന്ന ചുരുക്കം ചില കാറുകളിലൊന്നാണ് സിവിക്.

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

ലോകത്ത് തന്നെ 25 മില്യണ്‍ യൂണിറ്റിലധികം വില്‍പ്പന നടന്ന സിവിക്, കമ്പനിയുടെ എക്കാലത്തെയും മികച്ച സെഡാനാണ്. സ്‌പോര്‍ടി ലുക്കിലെത്തുന്ന പുതിയ ഹോണ്ട സിവിക്കില്‍ മികച്ച സുരക്ഷ സജ്ജീകരണങ്ങളും ആധുനിക സാങ്കേതികതയുമെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക് എന്നീ അഞ്ച് നിറപ്പതിപ്പുകളിലായിരിക്കും പുത്തന്‍ ഹോണ്ട സിവിക് ലഭിക്കുക.

Most Read:13 ലക്ഷം രൂപയ്‌ക്കൊരു ബുള്ളറ്റ് മോഡിഫിക്കേഷന്‍ - വീഡിയോ

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

മുന്നിലെ ക്രോം ഗ്രില്ല് പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഹോണ്ടയുടെ വിഖ്യാതമായ സിഗ്നേച്ചര്‍ ഹെഡ്‌ലാമ്പുകളിലും എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ 'C' ആകൃതിയിലുള്ള ടെയില്‍, ബ്രേക്ക് ലാമ്പുകളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്.

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

17 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകളാണ് പത്താം തലമുറ ഹോണ്ട സിവിക്കിനുള്ളത്. ശ്രേണിയിലെ ഏറ്റവും വിലയേറിയ കാര്‍ കൂടിയാണ് ഹോണ്ട സിവിക്.

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

വിപണിയില്‍ സ്‌കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള, ഹ്യണ്ടായി എലാന്‍ട്രോ എന്നിവയാണ് സിവിക്കിന്റെ പ്രധാന എതിരാളികള്‍. സിവിക്കിന്റെ പെട്രോള്‍ വകഭേദങ്ങള്‍ക്ക് 17.69 ലക്ഷം രൂപ മുതല്‍ 20.99 ലക്ഷം രൂപ വരെയും ഡീസല്‍ വകഭേദങ്ങള്‍ക്ക് 20.49 ലക്ഷം രൂപ മുതല്‍ 22.29 ലക്ഷം രൂപ വരെയുമാണ് വില വരുന്നത്.

ഇതിഹാസം തിരിച്ചത്തി, സിവിക്കിന്റെ പരസ്യചിത്രം പുറത്തിറക്കി ഹോണ്ട

1.8 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ പതിപ്പിലുള്ളത്. ഇത് പരമാവധി 139 bhp കരുത്തും 174 Nm torque ഉം സൃഷ്ടിക്കും. സിവിടി ഗിയര്‍ബോക്‌സാണ് പെട്രോള്‍ പതിപ്പിലുള്ളത്.

Most Read:നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗം തരിപ്പണം - വീഡിയോ

മറുഭാഗത്ത് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ 128 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കുന്നതാണ്. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഡീസല്‍ പതിപ്പില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് വരുമോയെന്നുള്ള കാര്യത്തില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda launched tvc video of all new civic: read in malayalam
Story first published: Monday, March 18, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X