കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

'വന്ന വഴി മറക്കരുത്' എന്ന പഴമൊഴി പോലെ തന്നെ പുതിയത് എന്തെല്ലാം വന്നാലും പഴമ മറക്കാത്തവരാണ് ഇന്ത്യക്കാര്‍. നവീന സാങ്കേതിക വിദ്യയും, നിരവധി ഫീച്ചറുകളും, സുരക്ഷയും വാഗ്ദാനം ചെയ്യുന്ന പുതിയ വാഹനങ്ങള്‍ എത്ര തന്നെ വിപണിയില്‍ വന്നെന്ന് പറഞ്ഞാലും പഴയ വാഹനങ്ങളെ ഇന്നും ഉപേക്ഷിക്കാതെ അവയെ പരിപാലിച്ച് നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നവര്‍ ഏറെയാണ്.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

കഴിഞ്ഞ് പോകുന്ന കാലത്തോടൊപ്പം തുരുമ്പടിച്ച് കാര്‍ ശ്മശാനങ്ങളിലും സ്‌ക്രാപ്പ് യാര്‍ഡുകളിലും മണ്‍മറഞ്ഞ് പോകാതെ ഇവയെ കാലത്തിനൊത്തവണ്ണം പുതുക്കിയും മോഡിഫൈ ചെയ്തും കൊണ്ട് നടക്കുന്നവര്‍ ഇപ്പോഴുമുണ്ട്. കാലചക്രത്തില്‍ മറഞ്ഞുപോകാതെ ഇന്ത്യയിലുടനീളം കാത്ത് സൂക്ഷിക്കപ്പെട്ട പഴയ അഞ്ച് മോഡിഫൈഡ് കാറുകള്‍ പരിചയപ്പെടാം.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

1. പ്രീമിയര്‍ 118 NE

ഈ വാഹനത്തിന്റെ പേര് കേട്ടാല്‍ പുതുതലമുറയ്ക്ക് അത്ര സുപരിചിതം അല്ലായിരിക്കാം. 1991 -ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ എന്ന സിനിമ നമ്മള്‍ മലയാളികള്‍ക്കെല്ലാം സുപരിചിതമാണ്. സിനിമയിലെ നായിക കഥാപാത്രമായ ആനപ്പാറയിലെ മാലു ഉപയോഗിക്കുന്ന കറാണാനിത്. ചിത്രത്തിലെ 'മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ' എന്ന് തുടങ്ങുന്ന ഗാനത്തില്‍ വാഹനം നന്നായി ചിത്രീകരിച്ചിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

1985 -ലാണ് വാഹനം ഇന്ത്യയില്‍ പുറത്തിരങ്ങിയത്. 1966 -ല്‍ പുറത്തിറങ്ങിയ ഫിയറ്റ് 124 -ല്‍ നിന്ന് ഡിസൈന് കടമെടുത്ത് അന്ന നിലവിലുണ്ടായിരുന്ന പ്രീമിയര്‍ പത്മിനിയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പുറത്തിറക്കിയ വാഹനമാനിത്. ഇവിടെ നമ്മള്‍ പരിചപ്പെടുന്നത് മോഡിഫൈ ചെയ്ത 118 NE -ആണ്.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

'ഗ്രീന്‍ ഹോര്‍നറ്റ്' എന്ന ചിത്രത്തിലെ കാറില്‍ നിന്നും ഉള്‍ക്കൊണ്ടത് എന്ന് തോന്നിപ്പിക്കുന്ന ഒരു ഗ്യാങ്സ്റ്റര്‍ ലുക്കാണ് വാഹനത്തിന്. മുന്‍ വശം മുഴുവനായി മാറ്റിയിരിക്കുന്നു. പുതിയ മോഡല്‍ വമ്പറും, ഗ്രില്ലും വാഹനത്തില്‍ കയറ്റിയിരിക്കുന്നു. ഭീതിപ്പെടുത്തുന്ന കണ്ണുകള്‍ പോലെയുള്ള ഹെഡ്‌ലാമ്പുകളാണ്. വാഹനത്തിന് അഴക് കൂട്ടാനായി അലോയി വീലുകളും നല്‍കിയിരിക്കുന്നു. കറുപ്പ് നിറം വാഹനത്തിന് കൂടുതല്‍ ഭംഗിയേകുന്നു.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

2. മാരുതി സെന്‍

ഇന്നും ഒട്ടും പഴക്കം തോന്നിപ്പിക്കാത്ത ഒരു ഡിസൈനാണ് മാരുതി സെന്നിന്റേത്. 1993 -ല്‍ പുറത്തിറങ്ങിയ സെന്‍ അന്ന് വാഹന ലോകത്തെ താരമായിരുന്നു. സീറോ എഞ്ചിന്‍ നോയിസ് എന്നതിന്റെ ചുരുക്കപ്പേരായിരുന്നു സെന്‍ എന്നത്. ആകെ മോത്തം ഉരുണ്ട ഡിസൈനാണ് വാഹനത്തിന്. 50 bhp കരുത്ത് പുറപ്പെടുവിച്ചിരുന്ന 993 സിസി എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

സെന്നിന്റെ ലുക്കും പവറും വാഹനപ്രേമികള്‍ക്കിടയിള്‍ കാറിന് ഇന്നും പ്രിയം കൂട്ടുന്നു. ഇവിടെ കാണിച്ചിരിക്കുന്ന സെന്നിന് ഒരു പുറം മാര്‍ക്കറ്റ് ബോഡി കിറ്റ് ഘടിപ്പിച്ചിരിക്കുന്നു. താഴ്ന്നുവരുന്ന മുന്‍ ലിപ്പ് സ്‌പോയിലറുകളും സൈഡ് സ്‌കേര്‍ട്ടിങുകളും വാഹനത്തിന് പ്രത്യേക ഭംഗി നല്‍കുന്നു. അലോയി വീലുകളില്‍ വീതിയേറിയ ടയറുകളാണ് നല്‍കിയിരിക്കുന്നത്. വാഹനത്തിന്‍ നല്‍കിയിരിക്കുന്ന ഓറഞ്ച് നിറം തിരക്കിനിടയിലും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

3. മാരുത് 800 (SS80)

ആഗോള വിപണി കീഴ്‌പ്പെടുത്തിയ ഫോര്‍ഡ് മോഡല്‍ T പിന്നീട് വന്ന ഫോക്‌സ്‌വാഗണ്‍ ബീറ്റില്‍ എന്നിവയെ അനുസ്മരിപ്പിക്കുന്ന ഇന്ത്യ വിപണിയിലെ താരമാണ് മാരുതി 800 (SS80). തങ്ങളുടെ കാലഘട്ടത്തിലെ രാജാക്കന്മാരും ജനലക്ഷങ്ങളെ വാഹനങ്ങളിലേക്ക് ആകര്‍ഷിച്ചവരുമാണിവര്‍.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

ഇന്ത്യന്‍ വിപണിയിലെ മാരുതി സുസുക്കിയുടെ ആദ്യ കാറായിരുന്നു 800. 1983 -ലാണ് മാരുതി 800 ഇന്ത്യയില്‍ പുറത്തിരങ്ങിയത് അന്നു മുതല്‍ ഈ അടുത്ത കാലം വരെ സാധാരണക്കാരന്റെ കാര്‍ എന്നാണ് 800 അറിയപ്പെട്ടിരുന്നത്. 'മിസ്റ്റര്‍ ബീനിന്റെ' സൂപ്പര്‍ മിനിയെ അനുസ്മരിപ്പിക്കും വിധം ഇളും പച്ച നിറത്തില്‍ മുങ്ങില്‍ നില്‍ക്കുകയാണ് ഈ മാരുതി 800. വാഹനത്തിന്റെ യഥാര്‍ഥ രൂപം നിലനിര്‍ത്തിക്കൊണ്ടുള്ള മോഡിഫിക്കേഷനാണ്. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിനൊപ്പം അലോയി വീലുകളും വലിയ ടയറുകളും വാഹനത്തിന്റെ ഭംഗി കൂട്ടുന്നു.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

4. ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് കോണ്ടസ

നിരന്തരമായി മൂന്ന് പതിറ്റാണ്ടുകള്‍ അംബാസിഡര്‍ ഉല്‍പാദിപ്പിച്ച് കൊണ്ടിരുന്ന ഹിന്ദുസ്ഥാന്‍ മോട്ടോര്‍സിന് ഒരു പുതിയ മോഡല്‍ വേണമെന്ന് ചിന്തയുടെ ഫലമാണ് കോണ്ടസ. 1984 -ലാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് കോണ്ടസ പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യ മസില്‍കാര്‍ ഡിസൈന്‍ എന്ന് കരുതപ്പെടുന്ന വാഹനമാണിത്. 1984-2002 വരെയാണ് ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ് കോണ്ടസ പുറത്തിരക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ആഢംബര വാഹനവും ഇത് തന്നെ.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

ഉടമസ്ഥന്റെ മനസിനൊത്ത വിധം അദ്ദേഹം മോഡിഫൈ ചെയ്ത് ഒരു സൂപ്പര്‍ സ്റ്റൈലിഷ് സെഡാനാക്കി മാറ്റിയ കോണ്ടസയാണ് ഇവിടെ നമ്മള്‍ പരിചയപ്പെടുന്നത്. വാഹനത്തിന് നല്‍കിയിരിക്കുന്ന കറുത്ത നിറം മസില്‍ കാര്‍ പരിവേഷത്തിന് മാറ്റ് കൂട്ടുന്നു. അലോയി വീലുകളില്‍ വാഹനത്തിന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന ടയറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കാറിന്റെ മുന്‍ ഗ്രില്ലില്‍ ഷെല്‍ബിയുടെ ബാഡ്ജും നല്‍കിയിരിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

5.ഫിയറ്റ് പത്മിനി

ആദ്യമായി 1974 -ലാണ് പ്രീമിയര്‍ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ പത്മിനിയെ അവതരിപ്പിച്ചത്. അന്നു മുതല്‍ ഇന്നുവരേയും ജനപ്രീതി ആര്‍ജിച്ച് ഒരു മൂര്‍ത്തീ ഭാവമാണ് വാഹനത്തിന്. പല വാഹനപ്രേമികളുടേയും ശേഖരണത്തില്‍ വളരെ വിലപ്പെട്ട ഒന്നാണ് പ്രീമിയര്‍ പത്മിനി. ഇന്നും സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഇഷ്ട വാഹനം അദ്ദേഹത്തിന്റെ പത്മിനി തന്നെയാണ്. വാഹനത്തിന്റെ പ്രതാപ കാലത്ത മെഗാസ്റ്റാര്‍ മമ്മൂട്ടി, ബോളിവുഡ് സുപ്പര്‍ താരെ അമീര്‍ ഖാന്‍ എന്നിവരുള്‍പ്പടെ നിരവധി പ്രമുഖര്‍ പ്രീമിയര്‍ പത്മിനി സ്വന്തമാക്കിയിട്ടുണ്ട്.

കണ്ണഞ്ചിപ്പിക്കുന്ന 5 മോഡിഫൈഡ് കാറുകള്‍

1974-2000 കാലയളവിലാണ് പ്രീമിയര്‍ പത്മിനി വിറ്റവിച്ചത്. പൂര്‍ണ്ണമായും മോഡിഫൈ ചോയ്ത പത്മിനിയാണിവിടെ നമ്മള്‍ കാണുന്നത്. സില്‍വറു നീലയും ചേര്‍ന്ന ഇരട്ട നിറമാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. മള്‍ട്ടി സ്‌പോക്ക അലേയി വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ്. ബോണറ്റില്‍ കൊടുത്തിരിക്കുന്ന സില്‍വര്‍ നിറത്തിലുള്ള ഇരട്ട വരകള്‍ വാഹനത്തിന് കൂടുതല്‍ സ്‌പോര്‍ടി ലുക്ക് നല്‍കുന്നു.

Image Sources: 1, 2, 3, 4, 5, 6

Most Read Articles

Malayalam
English summary
Five Resto Modified cars in India introduced. Read More Malyalam.
Story first published: Monday, July 8, 2019, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X