ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

By Rajeev Nambiar

ഇനിയാരും പറയില്ല, ഗൂര്‍ഖയ്ക്ക് കരുത്തു കുറവാണെന്ന്. 140 bhp കരുത്തുള്ള പുത്തന്‍ ഗൂര്‍ഖ എക്‌സ്ട്രീമിനെ ഫോഴ്‌സ് അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിച്ചത്. കടലാസില്‍ മഹീന്ദ്ര ഥാറിനെ കടത്തിവെട്ടും ഗൂര്‍ഖ എക്‌സ്ട്രീം.

മട്ടിലും ഭാവത്തിലും തനി ഓഫ്‌റോഡര്‍. പക്ഷെ കാര്യത്തോടടുക്കുമ്പോള്‍ ഫോഴ്‌സ് എസ്‌യുവി പുറംതിരിഞ്ഞുനില്‍ക്കുമോയെന്ന ആശങ്ക ഇനിയും വാഹന പ്രേമികള്‍ക്കുണ്ട്. പക്ഷെ ഈ സംശയങ്ങള്‍ മുഴുവന്‍ അസ്ഥാനത്താണെന്ന് ഓഫ്‌റോഡിംഗിന് ഇറങ്ങുന്ന എസ്‌യുവിയുടെ വീഡിയോ അടിവരയിട്ടു പറയും.

ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

ദുര്‍ഘടമായ ഓഫ്‌റോഡ് കടമ്പകള്‍ അനായാസം പിന്നിടുന്ന ഗൂര്‍ഖ എക്‌സ്ട്രീമിനെ ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. കമ്പനി പുറത്തിറക്കിയ സ്റ്റോക്ക് യൂണിറ്റാണ് ഓഫ്‌റോഡ് സാഹസത്തിനിറങ്ങിയത്. ആദ്യ നോട്ടത്തിലെ എസ്‌യുവിയുടെ പരുക്കന്‍ ബോക്‌സി ഭാവം കാഴ്ച്ചക്കാരന് അനുഭവപ്പെടും. പുതിയ ഒറ്റ സ്ലാറ്റ് ഗ്രില്ല, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബോണറ്റിലെ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, വലിയ മിററുകള്‍ എന്നിവയെല്ലാം മോഡലിന്റെ ഡിസൈന്‍ സവിശേഷതയാണ്.

ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

മൂന്നു ഡോര്‍ പതിപ്പായി മാത്രമെ ഗൂര്‍ഖ എക്‌സ്ട്രീമിനെ കമ്പനി വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നുള്ളൂ. കരുത്തുറ്റ മെര്‍സിഡീസ് എഞ്ചിനാണ് എസ്‌യുവിയുടെ പവര്‍ഹൗസ്. മെര്‍സിഡീസ് നിര്‍മ്മിത OM611 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 140 bhp കരുത്തും 321 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ഗൂര്‍ഖ എക്‌സ്ട്രീമിലെ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും മെര്‍സിഡീസിന്റേതുതന്നെ.

ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

എസ്‌യുവിയുടെ നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്ത് എത്തും. എഞ്ചിന്‍ യൂണിറ്റിന് പുറമെ പുതിയ ട്രാന്‍സ്ഫര്‍ കെയ്‌സും ഡിഫറന്‍ഷ്യല്‍ ലോക്കുകളും എസ്‌യുവിയില്‍ പരാമര്‍ശിക്കണം. ഗൂര്‍ഖ എക്‌സ്ട്രീമിന്റെ ഓഫ്‌റോഡ് ശേഷി കൂട്ടാനായി സസ്‌പെന്‍ഷന്‍ സംവിധാനവും കമ്പനി നവീകരിച്ചിട്ടുണ്ട്.

ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

ആകാരയളവില്‍ കമ്പനി കുറിച്ച മാറ്റങ്ങള്‍ ദുര്‍ഘട പ്രതലങ്ങളില്‍ വാഹനത്തെ സഹായിക്കും. സാധാരണ ഗൂര്‍ഖയെ അപേക്ഷിച്ച് പുതിയ ഗൂര്‍ഖ എക്‌സ്ട്രീമിന്റെ മുന്‍ ട്രാക്ക് 40 mm കൂടുതല്‍ വര്‍ധിച്ചു. ഇക്കാരണത്താല്‍ ഉയര്‍ന്ന വേഗത്തിലും സ്ഥിരത വരിക്കാന്‍ എസ്‌യുവിക്ക് കഴിയും. അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ കോണുകളും പുതിയ ഗൂര്‍ഖ പതിപ്പില്‍ കുറഞ്ഞു.

ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

205 mm ഗ്രൗണ്ട് ക്ലിയറന്‍സും 550 mm വേഡിംഗ് ഡെപ്തും (സ്‌നോര്‍ക്കലിന്റെ സഹായത്തോടെ) ഓഫ്‌റോഡ് മികവ് കൂട്ടുന്നതില്‍ നിര്‍ണായകമാവുന്നു. വില അടിസ്ഥാനപ്പെടുത്തിയാല്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഓഫ്‌റോഡ് എസ്‌യുവികളില്‍ ഒന്നാണ് ഗൂര്‍ഖ എക്‌സ്ട്രീം. ശ്രേണിയില്‍ എതിരാളി മഹീന്ദ്ര ഥാറാണെങ്കിലും കരുത്തിന്റെ കാര്യത്തില്‍ ഗൂര്‍ഖ എക്‌സ്ട്രീമിനാണ് മുന്‍തൂക്കം.

നിലവില്‍ 10.49 ലക്ഷം രൂപയാണ് സാധാരണ ഫോഴ്‌സ് ഗൂര്‍ഖ മോഡലുകള്‍ക്ക് വില. 140 bhp കരുത്തുള്ള ഗൂര്‍ഖ എക്‌സ്ട്രീം പതിപ്പ് 12.99 ലക്ഷം രൂപയ്ക്ക് ഷോറൂമില്‍ അണിനിരക്കുന്നു. അതായത് രണ്ടരലക്ഷം രൂപ കൂടുതല്‍. അതേസമയം മഹീന്ദ്ര ഥാറിന് 9.37 ലക്ഷം രൂപ മുതലാണ് വില. സോഫ്റ്റ് ടോപ് വകഭേദമായി മാത്രമെ ഥാര്‍ വില്‍പ്പനയ്ക്കു വരുന്നുള്ളൂ.

Source: Anshuman Bishnoi

More from DriveSpark

Article Published On: Tuesday, February 19, 2019, 17:42 [IST]
English summary
Force Gurkha Xtreme Gets Into The Dirt. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X