കിലോമീറ്ററിന് 46 പൈസ ചിലവ്, കരുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍ സിഎന്‍ജി വിപണിയില്‍
കോമ്പാക്ട് സെഡാന്‍ ആസ്‌പൈറിന്റെ പുതിയ സിഎന്‍ജി പതിപ്പ് ഫോര്‍ഡ് പുറത്തിറക്കി. 6.27 ലക്ഷം രൂപയാണ് പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ സിഎന്‍ജി ആംബിയന്റ് മോഡലിന് വില. ട്രെന്‍ഡ് പ്ലസ് വകഭേദത്തിന് വില 7.12 ലക്ഷം രൂപ. പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സിഎന്‍ജി പതിപ്പുകള്‍ക്ക് 42,000 രൂപ വരെ വില കൂടുതലാണ്. ഏറ്റവും പുതിയ സീക്വന്‍ഷ്യല്‍ ടെക്‌നോളജി പുതിയ ആസ്‌പൈര്‍ സിഎന്‍ജിയില്‍ ഒഴുക്കമുള്ള ഡ്രൈവിംഗ് അനുഭവം സമര്‍പ്പിക്കുമെന്ന് ഫോര്‍ഡ് പറയുന്നു.

ആവശ്യാനുസരണം മാത്രം സിലിണ്ടറിലേക്ക് വാതകം കടത്തിവിടാന്‍ എഞ്ചിന്‍ കണ്‍ട്രോള്‍ യൂണിറ്റിലുള്ള സിഎന്‍ജി കിറ്റിന് കഴിയും. സിഎന്‍ജി ഗ്യാസ് സിലിണ്ടറിന്റെ ഭാരം മുന്‍നിര്‍ത്തി പ്രത്യേക മുന്‍ സ്റ്റബിലൈസര്‍ ബാര്‍ ആസ്‌പൈര്‍ സിഎന്‍ജിയില്‍ ഒരുങ്ങുന്നുണ്ട്. കിലോമീറ്ററിന് 46 പൈസ മാത്രമാണ് പുതിയ കാറിന്റെ മെയിന്റനന്‍സ് ചിലവ്. ആസ്‌പൈര്‍ സിഎന്‍ജി എഡിഷന് പരിപാലന ചിലവുകളും കുറവാണെന്ന് ഫോര്‍ഡ് പറയുന്നു.

ആസ്‌പൈര്‍ സിഎന്‍ജിയില്‍ രണ്ടുവര്‍ഷം അല്ലെങ്കില്‍ ഒരുലക്ഷം കിലോമീറ്റര്‍ വാറന്റി ഉടമകള്‍ക്ക് ലഭിക്കും. ഒരുവര്‍ഷം അല്ലെങ്കില്‍ പതിനായിരം കിലോമീറ്ററാണ് കാറിന്റെ സര്‍വീസ് ഇടവേള. രണ്ടുവര്‍ഷം അല്ലെങ്കില്‍ ഇരുപതിനായിരം കിലോമീറ്ററില്‍ കാറിലെ സിഎന്‍ജി കിറ്റ് സര്‍വീസ് ചെയ്യേണ്ടതായി വരും.

സ്റ്റാന്‍ഡേര്‍ഡ് ആംബിയന്റ്, ട്രെന്‍ഡ് പ്ലസ് വകഭേദങ്ങളിലെ മുഴുവന്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒന്നുവിടാതെ പുതിയ ആസ്‌പൈര്‍ സിഎന്‍ജി മോഡലുകളിലുണ്ട്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, സാറ്റലൈറ്റ് നാവിഗേഷന്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഫോര്‍ഡ് ആസ്‌പൈര്‍ വിശേഷങ്ങള്‍ നീളും. വിപണിയില്‍ ആസ്‌പൈറിന്റെ പ്രചാരം കൂട്ടാന്‍ പുതിയ സിഎന്‍ജി പതിപ്പിന് കഴിയുമെന്ന് ഫോര്‍ഡ് പ്രതീക്ഷിക്കുന്നു.

ഗുജറാത്തിലെ സാനന്ത് ശാലയില്‍ നിന്നാണ് ആസ്‌പൈര്‍ സിഎന്‍ജി മോഡലുകളെ കമ്പനി പുറത്തിറക്കുന്നത്. ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ സിഎന്‍ജി കാറെന്ന വിശേഷണം ആസ്‌പൈര്‍ സിഎന്‍ജിക്കുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി കിറ്റിന്റെ പിന്തുണയില്‍ 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

മോഡലിന്റെ മൈലേജ് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി കാറിലുണ്ട്. പ്രധാനമായും ടാക്‌സി വിപണി പിടിക്കുകയാണ് ആസ്‌പൈര്‍ സിഎന്‍ജി പതിപ്പുകളുടെ ലക്ഷ്യം. ശ്രേണിയില്‍ മാരുതി ഡിസൈര്‍, ഹോണ്ട അമേസ്, ഹ്യുണ്ടായി എക്‌സെന്റ്, ടാറ്റ ടിഗോര്‍, ഫോക്‌സ്‌വാഗണ്‍ അമിയോ മോഡലുകളുമായി ഫോര്‍ഡ് ആസ്‌പൈര്‍ മത്സരിക്കും.


Click it and Unblock the Notifications








