കൂടുതല്‍ പ്രീമിയം പകിട്ടോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലുകള്‍

ഇക്കോസ്‌പോര്‍ട് വകഭേദങ്ങളെ ഫോര്‍ഡ് നിശബ്ദമായി പുതുക്കി. ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വകഭേദങ്ങളില്‍ ഇനി മുതല്‍ പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഒരുങ്ങും. സ്പീഡോമീറ്റര്‍, ടാക്കോമീറ്റര്‍ ഡയലുകള്‍ക്ക് ചുറ്റുമുള്ള ക്രോം വലയം ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ പുതുവിശേഷമാണ്. ഒപ്പം പരിഷ്‌കരിച്ച 4.2 ഇഞ്ച് മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ യൂണിറ്റ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് കൂടുതല്‍ പ്രീമിയം പകിട്ടു പകരും. ഏറ്റവും ഉയര്‍ന്ന 'ഇക്കോസ്‌പോര്‍ട് S' മോഡലില്‍ നിന്ന് കടമെടുത്ത ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണിത്.

കൂടുതല്‍ പ്രീമിയം പകിട്ടോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലുകള്‍

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ പരിഷ്‌കാരങ്ങള്‍ സംഭവിച്ചെങ്കിലും ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് വകഭേദങ്ങളുടെ വിലയില്‍ മാറ്റമില്ല. മോഡലുകളുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.

കമ്പനി പുതുതായി അവതരിപ്പിച്ച 1.5 ലിറ്റര്‍ Ti-VCT മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനാണ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം വകഭേദങ്ങളില്‍. എഞ്ചിന് 121 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലുകളില്‍ തിരഞ്ഞെടുക്കാം.

കൂടുതല്‍ പ്രീമിയം പകിട്ടോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലുകള്‍

അതേസമയം ടൈറ്റാനിയം ഡീസല്‍ പതിപ്പില്‍ ഫോര്‍ഡ് പരീക്ഷിച്ചു തെളിയിച്ച 1.5 ലിറ്റര്‍ TDCi നാലു സിലിണ്ടര്‍ എഞ്ചിനാണ് തുടരുന്നത്. 100 bhp കരുത്തും 205 Nm torque ഉം ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് ഡീസല്‍ പതിപ്പുകള്‍ക്ക് പരമാവധിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ പതിപ്പിലുള്ളൂ. ഏറ്റവും ഉയര്‍ന്ന ഇക്കോസ്‌പോര്‍ട് S മോഡലില്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനാണ് ഫോര്‍ഡ് നല്‍കുന്നത്.

കൂടുതല്‍ പ്രീമിയം പകിട്ടോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലുകള്‍

എഞ്ചിന്‍ 125 bhp കരുത്തും 170 Nm torque ഉം കുറിക്കും. അഞ്ചു സ്പീഡാണ് എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഇക്കോസ്‌പോര്‍ട് S ഡീസല്‍ പതിപ്പില്‍ 1.5 ലിറ്റര്‍ എഞ്ചിനാണ് തുടിക്കുന്നതും.

ക്രോം ഗ്രില്ല്, സാറ്റിന്‍ അലൂമിനിയം റൂഫ് റെയിലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, പ്രീമിയം ഫാബ്രിക്ക് സീറ്റുകള്‍, തുകല്‍ ആവരണമുള്ള സ്റ്റീയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം വകഭേദത്തിലുണ്ട്. 60:40 അനുപാതത്തില്‍ എസ്‌യുവിയിലെ സീറ്റുകള്‍ വിഭജിക്കാം.

കൂടുതല്‍ പ്രീമിയം പകിട്ടോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലുകള്‍

അല്‍പ്പംകൂടി ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് വകഭേദം പ്രീമിയം തുകല്‍ ഇന്റീരിയറും ഫ്‌ളാറ്റ് ബെഡ് സീറ്റുകളും ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ അവകാശപ്പെടും. ഗ്ലോവ് ബോക്‌സ് ഇല്യൂമിനേഷന്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, വലിയ 17 ഇഞ്ച് അലോയ് വീലുകള്‍, പിന്‍ ക്യാമറ, പാഡില്‍ ഷിഫ്റ്ററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആറു എയര്‍ബാഗുകള്‍ എന്നിങ്ങനെ നീളും മോഡലിലെ വിശേഷങ്ങള്‍.

കൂടുതല്‍ പ്രീമിയം പകിട്ടോടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ടൈറ്റാനിയം മോഡലുകള്‍

വിപണിയില്‍ 1.5 ലിറ്റര്‍ പെട്രോള്‍ ടൈറ്റാനിയം മാനുവല്‍ മോഡലിന് 9.55 ലക്ഷം രൂപയാണ് വില; ടൈറ്റാനിയം പ്ലസ് മോഡലിന് വില 10.52 ലക്ഷം രൂപയും. ടൈറ്റാനിയം ഓട്ടോമാറ്റിക് പതിപ്പ് 11.35 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളില്‍ അണിനിരക്കുന്നത്. ഡീസല്‍ മോഡലുകളുടെ കാര്യമെടുത്താല്‍ ടൈറ്റാനിയം മാനുവല്‍, ടൈറ്റാനിയം പ്ലസ് മാനുവല്‍ മോഡലുകള്‍ക്ക് യഥാക്രമം 9.99 ലക്ഷം, 11.04 ലക്ഷം രൂപ എന്നിങ്ങനെയാണ് ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Updates Mid-Spec Variants Of EcoSport. Read in Malayalam.
Story first published: Monday, February 18, 2019, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X