ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

കഴിഞ്ഞവര്‍ഷം മെയ് മാസമാണ് പരിഷ്‌കരിച്ച എന്‍ഡറവര്‍ (എവറസ്റ്റ്) ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചത്. തൊട്ടുപിന്നാലെ എസ്‌യുവി തായ്‌ലാന്‍ഡില്‍ വില്‍പ്പനയ്ക്കു വന്നു. ഇപ്പോള്‍ ഇന്ത്യയിലും മോഡലിനെ അണിനിരത്താന്‍ ആലോചിക്കുകയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഔദ്യോഗിക വരവ് പറഞ്ഞുവെച്ച് പുതിയ എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം കമ്പനി ഇന്ത്യയില്‍ തുടങ്ങി. വമ്പന്‍ മാറ്റങ്ങളൊന്നും എന്‍ഡവറിന്റെ ഫെയ്‌സ്‌ലിഫ്റ്റിനില്ല. പക്ഷെ കാഴ്ച്ചയില്‍ എസ്‌യുവിക്ക് പുതുമ കൊണ്ടുവരാന്‍ വേണ്ട നടപടികള്‍ ഫോര്‍ഡ് ആവിഷ്‌കരിച്ചിട്ടുണ്ടുതാനും.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

വിപണിയില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4 കടന്നുവന്നതിനെ തുടര്‍ന്നാണ് എന്‍ഡവറിനെ പെട്ടെന്ന് പുതുക്കാനുള്ള കമ്പനിയുടെ തീരുമാനം. ഇതുവരെ ടൊയോട്ട ഫോര്‍ച്യൂണറുമായി മാത്രമായിരുന്നു ഫോര്‍ഡ് എസ്‌യുവിയുടെ അങ്കം. ഉത്പാദനം ആരംഭിച്ച സ്ഥിതിക്ക് ഏപ്രിലിനും ജൂണിനുമിടയില്‍ ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

രാജ്യാന്തര മോഡലില്‍ കണ്ടതുപോലെ രൂപഭാവത്തില്‍ പുതുമ നിലനിര്‍ത്താനായി ഇന്ത്യന്‍ പതിപ്പിലും ട്രിപ്പിള്‍ സ്ലാറ്റ് ഗ്രില്ല് കമ്പനി പരിഷ്‌കരിക്കും. ഇത്തവണ ഗ്രില്ലിന് വലുപ്പം കൂടുമെന്നാണ് സൂചന. ബമ്പര്‍, ഹെഡ്‌ലാമ്പ് ഘടനകൡലും മാറ്റങ്ങളുണ്ട്.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

കമ്പനിയുടെ ഏറ്റവും പുതിയ SYNC ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും ഉള്ളിലെ മുഖ്യ പ്രലോഭനം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ സംവിധാനങ്ങളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

പ്രീമിയം ഭാവപ്പകര്‍ച്ചയ്ക്കായി ക്യാബിനില്‍ തടിയും തുകലും ധാരാളം പ്രതീക്ഷിക്കാം. ഫോര്‍ഡിന്റെ പുതിയ 2.0 ലിറ്റര്‍ ഇക്കോബ്ലു ഡീസല്‍ എഞ്ചിനായിരിക്കും എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുക.

Most Read: ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

രണ്ടു ട്യൂണിംഗ് നില എഞ്ചിന്‍ കാഴ്ച്ചവെക്കും. 180 bhp കരുത്തും 420 Nm torque -മാണ് ചെറിയ ട്യൂണ്‍ പതിപ്പ് കുറിക്കുന്നത്. 212 bhp കരുത്തും 500 Nm torque ഉം ഉയര്‍ന്ന ട്യൂണ്‍ പതിപ്പിന് പരമാവധി സൃഷ്ടിക്കാനാവും. ഇരട്ട ടര്‍ബ്ബോ സംവിധാനവും പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉയര്‍ന്ന പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

ഒരുപക്ഷെ നിലവിലെ 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ എഞ്ചിനുകള്‍ക്ക് പകരക്കാരനായാകും 2.0 ലിറ്റര്‍ യൂണിറ്റ് നിരയിലേക്ക് കടന്നുവരിക. രാജ്യാന്തര മോഡലിലുള്ളതുപോലെ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, വെഹിക്കിള്‍ ഡിറ്റക്ഷന്‍ ടെക്‌നോളജി മുതലായ നൂതന സംവിധാനങ്ങളൊന്നും എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പിലുണ്ടാവില്ല.

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

അതേസമയം ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സജ്ജീകരണങ്ങള്‍ 2019 എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കും.

Most Read: കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

ഉത്പാദനം തുടങ്ങി, 2019 ഫോര്‍ഡ് എന്‍ഡവര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്

നിലവില്‍ പ്രതിമാസം 520 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ഫോര്‍ഡ് എന്‍ഡവര്‍ കുറിക്കുന്നുണ്ട്. പോയവര്‍ഷം 6,244 എന്‍ഡവര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്. പുതിയ 2019 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എന്‍ഡവറിന്റെ പ്രചാരം ഇനിയും കൂട്ടുമെന്ന് ഫോര്‍ഡ് ഉറച്ചു വിശ്വസിക്കുന്നു.

Source: GaadiWaadi

More from DriveSpark

Article Published On: Saturday, January 19, 2019, 13:06 [IST]
English summary
Ford Endeavour Facelift Hits Production In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X