ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

ഫോര്‍ഡ് ഫിഗൊയുടെ പുത്തന്‍ പതിപ്പിന് സമയമായി. പുതിയ മോഡല്‍ വരുന്നത് പ്രമാണിച്ച് നിലവിലെ ഫിഗൊ മോഡലിനെ കമ്പനി ഇന്ത്യയില്‍ നിര്‍ത്തി. അലങ്കാര ചമയങ്ങളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ വരിച്ചാകും 2019 ഫിഗൊ ഇന്ത്യന്‍ തീരമണയുക. കഴിഞ്ഞ ജൂണിലാണ് പുതുതലമുറ ഫിഗൊയെ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ രാജ്യാന്തര വിപണിയില്‍ കാഴ്ച്ചവെച്ചത്.

ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയായിരുന്നു ഫോര്‍ഡ്. വില്‍പ്പനയ്ക്ക് കൊണ്ടുവന്ന പുതിയ കാറുകളെല്ലാം സൂപ്പര്‍ഹിറ്റ്. ഇക്കോസ്‌പോര്‍ട് S, ഫ്രീസ്റ്റൈല്‍, ആസ്‌പൈര്‍ മോഡലുകള്‍ മികച്ച പ്രതികരണമാണ് വിപണിയില്‍ നേടുന്നത്. ഇതില്‍ ഫ്രീസ്റ്റൈലും ആസ്‌പൈറും പുത്തന്‍ ഫിഗൊയെ ആധാരമാക്കുന്നു.

ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

നിലവില്‍ ഫിഗൊയുടെ പരീക്ഷയോട്ടത്തില്‍ മുഴുകിയിരിക്കുകയാണ് ഫോര്‍ഡ്. ഒന്നുരണ്ടുതവണ മറകളേതുംകൂടാതെ ഹാച്ച്ബാക്കിനെ ക്യാമറ പകര്‍ത്തുകയുണ്ടായി. ഡിസൈന്‍, പ്രകടനക്ഷമത, പണത്തിനൊത്ത മൂല്യം എന്നീ നിര്‍ണായക മേഖലകളില്‍ ഫോര്‍ഡ് കാറുകള്‍ ഭേദപ്പെട്ട പ്രതിച്ഛായ പടുത്തുയര്‍ത്തിയിട്ടുണ്ട്. ഉദ്ദാഹരണത്തിന്, ഏതൊരു കടുത്ത വാഹന പ്രേമിയെയും തൃപ്തിപ്പെടുത്താന്‍ പുതിയ ഫോര്‍ഡ് ആസ്‌പൈറിന് കഴിയും. കരുത്തും ചടുലതയും മികവുറ്റ് സമന്വയിക്കുന്നു കാറില്‍.

ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

പ്രധാനമായും ഡ്രൈവര്‍ കേന്ദ്രീകൃതമായി കാറുകള്‍ പുറത്തിറക്കാനാണ് ഫോര്‍ഡിന് താത്പര്യം. ഇക്കാരണത്താല്‍ പുതിയ ഫിഗൊയിന്മേല്‍ വിപണി വലിയ പ്രതീക്ഷകള്‍ പടുത്തുയര്‍ത്തുന്നു. 2015 സെപ്തംബറിലാണ് 4.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ നിലവിലെ ഫിഗൊ മോഡലിനെ ഫോര്‍ഡ് വില്‍പ്പനയ്ക്ക് കൊണ്ടുവന്നത്.

ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

ശേഷം 2017 -ല്‍ പ്രകടനക്ഷമതയ്ക്ക് ഊന്നല്‍ നല്‍കി ഫിഗൊ സ്‌പോര്‍ട്‌സ് എഡിഷനെ കമ്പനി അവതരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ മത്സരത്തില്‍ നിന്നും ഫിഗൊ, ഫിഗൊ സ്‌പോര്‍ട്‌സ് മോഡലുകള്‍ നിറംമങ്ങുകയാണ്. പ്രായാധിക്യംതന്നെ കാരണം. ഇക്കാലത്ത് ബജറ്റ് കാറുകള്‍ വരെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി വരുമ്പോള്‍ ഫിഗൊയില്‍ ഈ ഫീച്ചറില്ല. എന്തായാലും പുതിയ ഫിഗൊ ഹാച്ച്ബാക്ക് ഈ കുറവുകളെല്ലാം നികത്തും.

ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

കമ്പനിയുടെ പുതിയ 1.2 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിന്‍ ഹാച്ച്ബാക്കിന് കരുത്ത് പകരും. 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. ഇതിനുപുറമെ കമ്പനി പരീക്ഷിച്ചു തെളിയിച്ച 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പും ഫിഗൊയില്‍ അണിനിരക്കും. 99 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കാന്‍ ഫിഗൊ ഡീസലിന് കെല്‍പ്പുണ്ട്. അഞ്ചു സ്പീഡായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്.

ഫിഗൊയെ ഫോര്‍ഡ് നിര്‍ത്തി, പുതിയ മോഡല്‍ ഉടന്‍

ഫിഗൊയ്ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ആറു മുതല്‍ ഒമ്പതുലക്ഷം രൂപ വരെ പുതിയ ഫിഗൊ ഹാച്ച്ബാക്കിന് വില പ്രതീക്ഷിക്കാം. വിപണിയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി എലൈറ്റ് i20, ഹോണ്ട ജാസ്സ് മോഡലുകളുമായി കാര്‍ മത്സരിക്കും.

Source: Gaadiwaadi

Article Published On: Friday, February 8, 2019, 16:37 [IST]
English summary
Ford Figo (2015) Discontinued — New Ford Figo Model To Launch Soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X