വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ വില്‍ക്കാനുള്ള പുതിയ നയത്തിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയത്. നിശ്ചിത തുകയടച്ചാല്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ വാങ്ങാം — ഖജനാവിലേക്ക് കൂടുതല്‍ പണം കണ്ടെത്താനുള്ള നീക്കത്തിന് സര്‍ക്കാര്‍ പച്ചകൊടി കാട്ടി.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

ഇതിന്‍പ്രകാരം വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ കമ്പനികള്‍ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതുവരെ 87 സ്വകാര്യ കമ്പനികള്‍ക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹന്‍, സാരഥി ഡാറ്റാബേസുകളിലെ വിവരങ്ങള്‍ നേടാന്‍ അനുവാദമുണ്ട്.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

രാജ്യമെങ്ങുമുള്ള ആര്‍ടിഒ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതും ഇതേ ഡാറ്റാബേസുകള്‍തന്നെ. വാഹന രജിസ്‌ട്രേഷന്‍, നികുതി, ഫിറ്റ്‌നസ്, പെര്‍മിറ്റ് തുടങ്ങിയ വിവരങ്ങള്‍ വാഹന്‍ ഡാറ്റാബേസില്‍ നിന്നും ബന്ധപ്പെട്ട കമ്പനികള്‍ക്ക് അറിയാന്‍ കഴിയും. ഡ്രൈവിങ് ലൈസന്‍സ്, നിരക്കുകള്‍, കണ്ടക്ടര്‍ ലൈസര്‍സ് മുതലായ വിവരങ്ങളാണ് സാരഥി ഡാറ്റാബേസില്‍ നിന്നും ലഭിക്കുക.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

87 സ്വകാര്യ കമ്പനികള്‍ക്കും 32 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് വിവരങ്ങള്‍ കൈമാറിയതുവഴി 65 കോടി രൂപയോളം ഖജനാവിലെത്തിയെന്നാണ് വിവരം. ഇതേസമയം വിവരങ്ങള്‍ കൈമാറാന്‍ ഓരോ കമ്പനിയോടും ഈടാക്കിയ നിരക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

രാജ്യത്ത് ഓടുന്ന 25 കോടിയോളം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ വിവരങ്ങളും 15 കോടി ജനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങളും ഡാറ്റാബേസുകളില്‍ സര്‍ക്കാര്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. നിലവില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിനാണ് വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍ ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള ചുമതല.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

ഇതുവരെ പൊലീസ്, ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ നിര്‍ദ്ദിഷ്ട ഏജന്‍സികള്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ അറിയാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 'ബല്‍ക്ക് ഡാറ്റാ ഷെയറിങ്' നയം മുഖേനയാണ് സ്വകാര്യ കമ്പനികള്‍ക്ക് വാഹന രജിസ്‌ട്രേഷന്‍, ലൈസന്‍സ് വിവരങ്ങള്‍ സര്‍ക്കാര്‍ പങ്കുവെയ്ക്കുന്നത്.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

2019, 2020 സാമ്പത്തിക വര്‍ഷത്തെ വിവരങ്ങള്‍ ലഭിക്കാന്‍ പ്രതിവര്‍ഷം മൂന്നു കോടിയോളം രൂപ കമ്പനികള്‍ക്ക് ചിലവുണ്ട്. ഇതേസമയം പഠനാവശ്യം മുന്‍നിര്‍ത്തി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ഈ വിവരങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കും.

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വില്‍ക്കാന്‍ തുടങ്ങി

വാഹന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടയ്‌ക്കേണ്ടി വരിക. പഠന, ഗവേഷണ ആവശ്യങ്ങള്‍ക്ക് മാത്രമേ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവാദമുള്ളൂ.

Source: India Today

Most Read Articles

Malayalam
English summary
Govt. Sells Vehicle Registration Details. Read in Malayalam.
Story first published: Thursday, July 11, 2019, 23:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X