ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹരിത ബസ് (ഗ്രീന്‍ ബസ്) റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. റീബില്‍ഡ് കേരളയുടെ ഭാഗമായിട്ടാണ് ഗതാഗത മേഖലയില്‍ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിത ഇന്ധനത്തില്‍ ഓടുന്ന ബസുകള്‍ക്കായി പ്രത്യേക റൂട്ടുകളും ക്രമീകരിക്കും.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കാര്‍ബണ്‍ ന്യൂട്രല്‍ ശബരിമല പദ്ധതിയുടെ ഭാഗമായി 19 കിലോമീറ്റര്‍ ദൂരത്തില്‍ ഇലക്ട്രിക്ക് ബസുകള്‍ സര്‍വീസ് നടത്തും. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ ഇ-ബസ് റൂട്ടുകള്‍ നടപ്പാക്കും. അതിനൊപ്പം തന്നെ,അങ്കമാലി-പൂത്തോട്ടയില്‍ 48 കിലോമീറ്ററിലും ഇലക്ട്രിക്ക് ബസുകള്‍ക്കായി റുട്ടുകള്‍ ക്രമീകരിക്കും. 677.51 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

കൊച്ചിയിലെ ഗോശ്രി, മുനമ്പം റൂട്ടിലും ഇലക്ട്രിക്ക് ബസുകള്‍ നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. മുനമ്പത്തു നിന്ന് പറവൂര്‍ വഴി ഗോശ്രീയിലേക്കുള്ള ഇ-ബസുകളുടെ റൂട്ട് പദ്ധതിക്കും രൂപരേഖയായി. 26 കിലോമീറ്ററാണ് ദൂരം വരുന്ന പദ്ധതിക്ക് 160 കോടി രൂപയാണ് ചെലവ് വരുന്നത്.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ പുനര്‍നിര്‍മ്മിക്കാനും ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന റീബില്‍ഡ് കേരളയുടെ ഭാഗമായിട്ടാണ് ഹരിത ബസ് റൂട്ടുകള്‍ നടപ്പാക്കുന്നത്.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഹരിത ബസ് റൂട്ടുകള്‍ക്കൊപ്പം പുതുതലമുറ ട്രാം പദ്ധതിയും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. തോപ്പുംപടിക്കും ഗോശ്രിക്കും ഇടയിലാണ് പുതിയ ട്രാം പദ്ധതി ആലോചിക്കുന്നത്. 10 കിലോമീറ്റർ ദൂരത്തേക്ക് വ്യാപിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 1,000 കോടി രൂപയാണ് ചിലവ് വരുന്നത്.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ഗതാഗത വകുപ്പിന് കീഴില്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ഫണ്ട് രൂപീകരിക്കുന്നതിനും സർക്കാർ ആലോചിക്കുന്നു. സംസ്ഥാന മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ നടപ്പാക്കുന്നതും നാല് എയര്‍പോര്‍ട്ട് നഗരങ്ങള്‍ കേന്ദ്രീകരിച്ച് മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി രൂപീകരിക്കുന്ന വിഷയവും പരിഗണനയിലുണ്ട്.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

2018 മാര്‍ച്ചിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 120.42 ലക്ഷം മോട്ടോര്‍ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇത് 10 ശതമാനത്തിന് മുകളിലുള്ള വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് സൂചിപ്പിക്കുന്നത്. പൊതുഗതാഗത വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യക്തിഗത വാഹനങ്ങള്‍ക്കാണ് കൂടുതല്‍ വളര്‍ച്ചാ നിരക്ക് കാണിക്കുന്നത്.

ഹരിത ബസ് റൂട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

2022 ഓടെ സംസ്ഥാനത്തെ റോഡുകളില്‍ ഒരു ദശലക്ഷം ഇലക്ട്രിക്ക് വാഹനങ്ങള്‍ ലക്ഷ്യമിടുന്ന ഇലക്ട്രിക്ക് വാഹന നയം സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയിരുന്നു. 3,000 ഇലക്ട്രിക്ക് ബസുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക്ക് വെഹിക്കിള്‍ പോളിസിയില്‍, ഇ-വെഹിക്കിള്‍ വിഭാഗത്തിലേക്ക്

പരിവര്‍ത്തനം ചെയ്യുന്നതിനുള്ള ആദ്യത്തെ മുന്‍ഗണന ബസ്സുകള്‍ക്കാണ്. നിരത്തുകളിലെ വാഹന സ്വാധീനം കുറയ്ക്കുക, മലിനീകരണം കുറയ്ക്കുക എന്നിവയാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതും.

Most Read Articles

Malayalam
English summary
Government of kerala to setup green bus corridors. Read more malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X