ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

ഇന്ത്യയില്‍ ഹോണ്ടയുടെ കുതിപ്പിന് വേഗം കൂട്ടിയ കാറാണ് രണ്ടാം തലമുറ അമേസ്. കഴിഞ്ഞവര്‍ഷം വില്‍പ്പനയ്ക്ക് വന്ന പുതുതലമുറ അമേസ്, കേവലം 13 മാസംകൊണ്ടുതന്നെ ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന വരിച്ചിരിക്കുന്നു. ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തില്‍ മറ്റൊരു ഹോണ്ട കാറും ഇത്ര ചുരുങ്ങിയ കാലയളവില്‍ ഒരു ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നിട്ടില്ല.

ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

ഈ ആഘോഷവേള മുന്‍നിര്‍ത്തി പുതിയ അമേസ് ഏസ് എഡിഷന്‍ പുറത്തിരിക്കുകയാണ് ഹോണ്ട. ഏറ്റവും ഉയര്‍ന്ന അമേസ് VX വകഭേദം ഏസ് എഡിഷന് ആധാരമാവുന്നു. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ അമേസ് എഡിഷന്‍ കമ്പനി അവതരിപ്പിക്കുന്നുണ്ട്. 7.89 ലക്ഷം രൂപയാണ് അമേസ് ഏസ് എഡിഷന്‍ പെട്രോള്‍ മാനുവല്‍ മോഡലിന് വില.

ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

ഡീസല്‍ മാനുവല്‍ മോഡല്‍ 8.99 ലക്ഷം രൂപ വില കുറിക്കും. ഇതേസമയം, ഏസ് എഡിഷന്‍ ഡീസല്‍ സിവിടി പതിപ്പ് 9.72 ലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് വരിക. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. മൂന്നു നിറങ്ങള്‍ കാറിലുണ്ട്. റേഡിയന്റ് റെഡ്, ലുണാര്‍ സില്‍വര്‍, വൈറ്റ് ഓര്‍ക്കിഡ് പേള്‍ നിറങ്ങള്‍ അമേസ് ഏസ് എഡിഷനില്‍ തിരഞ്ഞെടുക്കാം.

ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

ഡിസൈനില്‍ സംഭവിച്ച ചെറിയ പരിഷ്‌കാരങ്ങളാണ് ഏസ് എഡിഷനെ സാധാരണ അമേസില്‍ നിന്നും വേറിട്ടുനിര്‍ത്തുക. കറുത്ത അലോയ് വീലുകള്‍, കറുത്ത സ്‌പോയിലര്‍, ഏസ് എഡിഷന്‍ സീറ്റ് കവറുകള്‍, കറുത്ത ഡോര്‍ വൈസര്‍, ഏസ് എഡിഷന്‍ എംബ്ലം എന്നിവയെല്ലാം ഹോണ്ട അമേസ് ഏസ് എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

എഞ്ചിന്‍ മുഖത്ത് മാറ്റങ്ങളില്ല. 1.2 ലിറ്റര്‍ i-VTEC എഞ്ചിന്‍ പെട്രോള്‍ പതിപ്പില്‍ തുടരും. 88 bhp കരുത്തും 110 Nm torque -മാണ് പെട്രോള്‍ യൂണിറ്റ് പരമാവധി കുറിക്കുക. 98.6 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ i-DTEC ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി നല്‍കുന്നുണ്ട്. നിലവില്‍ സിവിടി ഗിയര്‍ബോക്‌സുമായി വില്‍പ്പനയ്ക്ക് വരുന്ന ഏക ഡീസല്‍ കോമ്പാക്ട് സെഡാനാണ് അമേസ്.

More from DriveSpark

Article Published On: Monday, June 17, 2019, 20:11 [IST]
English summary
Honda Amaze Ace Edition Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X