അമേസിനും ജാസ്സിനും WR-V -യ്ക്കും 'എക്‌സ്‌ക്ലൂസീവ്' എഡിഷന്‍ പുറത്തിറക്കി ഹോണ്ട

അമേസ്, ജാസ്സ്, WR-V മോഡലുകള്‍ക്ക് 'എക്‌സ്‌ക്ലൂസീവ്' എഡിഷനുമായി ഹോണ്ട. പുറംമോടിയില്‍ വരുത്തിയ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ പുതിയ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ മോഡലുകളെ നിരയില്‍ വേറിട്ടുനിര്‍ത്തും. 7.987 ലക്ഷം രൂപയാണ് അമേസ് എക്‌സ്‌ക്ലൂസീവ് പെട്രോള്‍ പതിപ്പിന് വില. ഡീസല്‍ പതിപ്പിന് വില 8.97 ലക്ഷം രൂപയും. സാധാരണ അമേസിനെ അപേക്ഷിച്ച് എക്‌സ്‌ക്ലൂസീവ് പതിപ്പിന് 12,000 രൂപയോളം കൂടുതലാണ്.

അമേസിനും ജാസ്സിനും WR-V -യ്ക്കും 'എക്‌സ്‌ക്ലൂസീവ്' എഡിഷനുമായി ഹോണ്ട

എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ഹോണ്ട WR-V പെട്രോള്‍ മാനുവല്‍ മോഡല്‍ 9.34 ലക്ഷം രൂപയ്ക്കും ഡീസല്‍ മോഡല്‍ 10.48 ലക്ഷം രൂപയ്ക്കും ഷോറൂമുകളില്‍ അണിനിരക്കും. സാധാരണ WR-V -യെക്കാളും 18,000 രൂപ പുതിയ WR-V എക്‌സ്‌ക്ലൂസീവ് എഡിഷന് കൂടും. ജാസ്സ് എക്‌സ്‌ക്ലൂസീവ് എഡിഷനിലും 19,000 രൂപയുടെ വിലവര്‍ധനവ് ഒരുങ്ങുന്നുണ്ട്. 9.23 ലക്ഷം രൂപയാണ് ഹോണ്ട ജാസ്സ് എക്‌സ്‌ക്ലസീവ് എഡിഷന് വില.

അമേസിനും ജാസ്സിനും WR-V -യ്ക്കും 'എക്‌സ്‌ക്ലൂസീവ്' എഡിഷനുമായി ഹോണ്ട

മൂന്നു കാറുകളിലും ഏറ്റവും ഉയര്‍ന്ന VX വകഭേദം എക്‌സ്‌ക്ലൂസീവ് എഡിഷന് ആധാരമാവുന്നു. ഇക്കാരണത്താല്‍ നിലവിലെ സൗകര്യങ്ങളും സംവിധാനങ്ങളും മുഴുവന്‍ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ അവകാശപ്പെടും. ഒപ്പം എക്‌സ്‌ക്ലൂസീവ് ടാഗിനോട് നീതിപുലര്‍ത്താന്‍ കുറച്ചധികം ഫീച്ചറുകള്‍കൂടി മോഡലുകള്‍ക്ക് കമ്പനി നല്‍കി.

അമേസിനും ജാസ്സിനും WR-V -യ്ക്കും 'എക്‌സ്‌ക്ലൂസീവ്' എഡിഷനുമായി ഹോണ്ട

ഇരട്ടനിറമുള്ള അലോയ് വീലുകള്‍, പുതിയ സീറ്റ് കവറുകള്‍, തിളങ്ങുന്ന ഡോര്‍ സില്ലുകള്‍, തെന്നിമാറുന്ന മുന്‍ ആംറെസ്റ്റ് എന്നിവയെല്ലാം ഹോണ്ട അമേസ് എക്‌സ്‌ക്ലൂസീവ് എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും. പെട്രോള്‍ സിവിടി പതിപ്പില്‍ മാത്രമെ ജാസ്സ് എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ലഭ്യമാവുകയുള്ളൂ.

എല്‍ഇഡി സ്റ്റോപ്പ് ലൈറ്റുള്ള പൂര്‍ണ്ണ ബ്ലാക്ക് സ്‌പോയിലര്‍, തിളങ്ങുന്ന ഡോര്‍ സില്ലുകള്‍, കറുത്ത് അലോയ് വീലുകള്‍, ബോഡി ഗ്രാഫിക്‌സ് എന്നിവ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ജാസ്സിന്റെ സവിശേഷതകളാണ്.

അമേസിനും ജാസ്സിനും WR-V -യ്ക്കും 'എക്‌സ്‌ക്ലൂസീവ്' എഡിഷനുമായി ഹോണ്ട

WR-V എക്‌സ്‌ക്ലൂസീവ് എഡിഷനിലും ഒരുപിടി പ്രത്യേകതകള്‍ കമ്പനി നല്‍കിയിട്ടുണ്ട്. പുറംമോടിയില്‍ പതിഞ്ഞ കറുത്ത ബോഡി ഗ്രാഫിക്‌സ് മോഡലിന്റെ മുഖ്യാകര്‍ഷണമാണ്. തിളങ്ങുന്ന ഡോര്‍ സില്ലുകള്‍ WR-V -യ്ക്കും ലഭിക്കുന്നു. എക്‌സ്‌ക്ലൂസീവ് എഡിഷന്‍ ബാഡ്ജുകള്‍ മൂന്നു മോഡലുകളെയും നിരയില്‍ വേറിട്ടുനിര്‍ത്തും.

അമേസിനും ജാസ്സിനും WR-V -യ്ക്കും 'എക്‌സ്‌ക്ലൂസീവ്' എഡിഷനുമായി ഹോണ്ട

റേഡിയന്റ് റെഡ് മെറ്റാലിക്, ഓര്‍ക്കിഡ് വൈറ്റ് പേള്‍ നിറങ്ങളിലാണ് പുതിയ എക്‌സ്‌ക്ലൂസീവ് എഡിഷന്‍ വില്‍പ്പനയ്ക്ക് വരുന്നത്. എഞ്ചിന്‍ മാറ്റങ്ങളില്ല. മൂന്നു കാറുകളിലുമുള്ള 1.2 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് 90 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

100 bhp കരുത്തും 200 Nm torque -മാണ് 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക. അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളിലുണ്ട്. പെട്രോള്‍ കരുത്തിലുള്ള ജാസ്സില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷന്‍ അധികമായുണ്ട്.

Article Published On: Friday, February 8, 2019, 13:37 [IST]
English summary
Honda Amaze, Jazz & WR-V Exclusive Editions Launched. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X