വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

ജനുവരി മാസത്തെ കാര്‍ വില്‍പ്പനയില്‍ ടാറ്റയെ മറികടന്ന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട നാലാമതെത്തി. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര എന്നിവരാണ് വില്‍പ്പനയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്. പോയമാസം 18,261 യൂണിറ്റ് കാറുകളുടെ വില്‍പ്പന ഹോണ്ട കുറിച്ചു. ടാറ്റ വിറ്റതാകട്ടെ 17,404 യൂണിറ്റുകളും.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

2018 ജനുവരിയെ അപേക്ഷിച്ച് 23 ശതമാനം വളര്‍ച്ച ഹോണ്ട വരിച്ചപ്പോള്‍, വില്‍പ്പനയില്‍ ടാറ്റ മോട്ടോര്‍സ് 13 ശതമാനം പിന്നോക്കം പോയി. എന്തായാലും പുതിയ ഹാരിയര്‍ എസ്‌യുവി ടാറ്റയുടെ കുതിച്ചുച്ചാട്ടത്തിന് കൊടി പിടിക്കുമെന്നാണ് വിലയിരുത്തല്‍.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

ഹാരിയറിന് പിന്നാലെ ഈ വര്‍ഷം രണ്ടു കാറുകള്‍ കൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. പ്രീമിയം 45X ഹാച്ച്ബാക്കും ഏഴു സീറ്റര്‍ ഹാരിയര്‍ പതിപ്പും ടാറ്റയുടെ പ്രീമിയം മുഖങ്ങളായി മാറും. നിലവില്‍ ഹാരിയറിനായി ബുക്കിംഗ് ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

പത്തുദിവസം കൊണ്ടുമാത്രം 420 യൂണിറ്റുകളുടെ വില്‍പ്പന ഹാരിയര്‍ നേടിക്കഴിഞ്ഞു. മിക്ക ഡീലര്‍ഷിപ്പുകളിലും മൂന്നുമാസം വരെ കാത്തിരിക്കണം ഹാരിയര്‍ ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍. മറുഭാഗത്ത് ഹോണ്ടയുടെ കാര്യമെടുത്താല്‍ പുതിയ സിവിക്ക് വരുന്നുണ്ടെന്നതൊഴിച്ച് വലിയ പദ്ധതികളൊന്നും ഈ വര്‍ഷം കമ്പനിക്ക് ഇന്ത്യയിലില്ല.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

ഫെബ്രുവരിയില്‍ സിവിക്ക് വില്‍പ്പനയ്ക്ക് വരും. വില്‍പ്പനയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സിവിക്കിന് കഴിയുമോയെന്ന കാര്യം സംശയമാണ്. പ്രതിമാസം 500 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന സിവിക്കില്‍ പ്രതീക്ഷിക്കാം. നിലവില്‍ സിറ്റി സെഡാനും WR-V ക്രോസ്ഓവറും അമേസ് കോമ്പാക്ട് സെഡാനുമാണ് ഹോണ്ടയുടെ പ്രധാന മോഡലുകള്‍.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

ഇതില്‍ സിറ്റി സെഡാന് പ്രായം കുറച്ചായെന്നും പ്രത്യേകം പരാമര്‍ശിക്കണം. എന്തായാലും പത്താംതലമുറ സിവിക്കിനെ തിരിച്ചുകൊണ്ടുവരാനുള്ള തിരക്കിലാണ് ഹോണ്ട ഇപ്പോള്‍. ഇന്ത്യന്‍ വിപണിയില്‍ 18 മുതല്‍ 22 ലക്ഷം രൂപ വരെ ഹോണ്ട സെഡാന് വില പ്രതീക്ഷിക്കാം.

Most Read: ഈ വര്‍ഷം ടാറ്റ കൊണ്ടുവരുന്ന പുതിയ നാല് കാറുകള്‍

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

കഴിഞ്ഞവര്‍ഷം നടന്ന 2018 ഓട്ടോ എക്സ്പോയിലാണ് പുതിയ സിവിക് വരുന്നുണ്ടെന്ന കാര്യം ഹോണ്ട വെളിപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലുള്ള സിവിക്ക് തന്നെയാകും ഇവിടെയെത്തുക. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തും.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

രൂപഭാവത്തില്‍ മാത്രമല്ല, എഞ്ചിന്‍ തുടിപ്പിലും പുതിയ സിവിക്ക് പരിഷ്‌കാരങ്ങള്‍ നേടുമെന്നാണ് വിവരം. മുന്‍തലമുറയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും സിവിക്കില്‍ പ്രതീക്ഷിക്കാം. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ്യം പിന്തുടരുന്ന സെഡാന് ഒഴുകിയിറങ്ങുന്ന ശൈലിയാണ് ഹോണ്ട സമ്മാനിക്കുന്നത്.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

കൂപ്പെ പോലെ താണിറങ്ങുന്ന പിന്‍ഭാഗം കാറിന് കൂടുതല്‍ സ്‌പോര്‍ടി ഭാവം നല്‍കുന്നു. ഇരുണ്ട ഹെഡ്‌ലാമ്പുകള്‍ (സ്‌മോക്ക്ഡ്), തിളക്കമാര്‍ന്ന കറുത്ത ഗ്രില്ല്, മുന്‍ പിന്‍ ബമ്പറുകളിലുള്ള ക്രോം അലങ്കാരം എന്നിവയെല്ലാം മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

രണ്ടു എഞ്ചിന്‍ പതിപ്പുകള്‍ ഹോണ്ട സിവിക് ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. ഒന്നു 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനും ഒന്ന് 1.6 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനും. പെട്രോള്‍ എഞ്ചിന് 138 bhp കരുത്തും 176 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

അതേസമയം ഡീസല്‍ എഞ്ചിന്‍ 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുമ്പോള്‍, ഓപ്ഷനല്‍ സിവിടി ഗിയര്‍ബോക്‌സ് സിവിക് പെട്രോള്‍ മോഡല്‍ മാത്രം അവകാശപ്പെടും.

Most Read: പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

വില്‍പ്പനയില്‍ ടാറ്റയെ പിന്തള്ളി ഹോണ്ട, ഏറ്റവും മുന്നില്‍ മാരുതി

7.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയുമുള്ള സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിംഗ്, ഫോര്‍വേര്‍ഡ് കൊളീഷന്‍ വാര്‍ണിംഗ്, റോഡ് ഡിപാര്‍ച്ചര്‍ മിറ്റിഗേഷന്‍, ലെയ്ന്‍ ഡീപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ബാഗുകള്‍, എബിഎസ് എന്നിവയെല്ലാം മോഡലിന്റെ മറ്റു പ്രത്യേകതകളായി ചൂണ്ടിക്കാട്ടാം.

More from DriveSpark

Article Published On: Monday, February 4, 2019, 10:32 [IST]
English summary
Honda Beats Tata Motors In Jan Sales 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X