ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന് ഇന്ത്യയില്‍ പൂര്‍ണ്ണ വിരാമം. രാജ്യത്ത് ബ്രിയോ ഉത്പാദനം നിര്‍ത്തിയതായി ഹോണ്ട സ്ഥിരീകരിച്ചു. ഇനി മുതല്‍ ഇന്ത്യയില്‍ അമേസാണ് ഹോണ്ടയുടെ പ്രാരംഭ കാര്‍. പുതുതലമുറ ബ്രിയോയെ ഇങ്ങോട്ടുകൊണ്ടുവരാന്‍ കമ്പനിക്ക് പദ്ധതിയില്ലെന്ന് ഹോണ്ട സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ ഡയറക്ടര്‍ രാജേഷ് ഗോയല്‍ ദേശീയ വാര്‍ത്താ ഏജന്‍സി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

വര്‍ഷം എട്ടു കഴിഞ്ഞിട്ടും ചെറുകാര്‍ ശ്രേണിയില്‍ ശക്തമായ പേരുകുറിക്കാന്‍ ബ്രിയോയ്ക്ക് കഴിയാതെ പോവുന്ന സാഹചര്യത്തിലാണ് ഹോണ്ടയുടെ നടപടി. 2016 -ല്‍ വലിയ പ്രതീക്ഷകളോടെ ഹാച്ച്ബാക്കിനെ ഹോണ്ട പരിഷ്‌കരിച്ചെങ്കിലും ബ്രിയോയുടെ പ്രചാരം എങ്ങുമെത്താതെ പോവുകയായിരുന്നു.

ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങള്‍ക്കായി ഹോണ്ട പ്രത്യേകം ആവിഷ്‌കരിച്ച ഹാച്ച്ബാക്കാണ് ബ്രിയോ. 2011 -ല്‍ കാറാദ്യം വില്‍പ്പനയ്ക്ക് വന്നു.

ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

സ്വിഫ്റ്റിന്റെ വിപണി മോഹിച്ചെത്തിയെങ്കിലും വില്‍പ്പനയില്‍ മാരുതി കാറിന്റെ ഏഴയലത്തുവരാന്‍ ബ്രിയോയ്ക്ക് കഴിഞ്ഞില്ല. പ്രതിമാസം 15,000 മുതല്‍ 20,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന സ്വിഫ്റ്റിനുണ്ട്. അതേസമയം കഴിഞ്ഞ രണ്ടുവര്‍ഷമായി ബ്രിയോ വില്‍പ്പന കുത്തനെ താഴോട്ടാണ്. കഴിഞ്ഞവര്‍ഷം 2,277 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ ബ്രിയോ കുറിച്ചുള്ളൂ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇടിവ് 58 ശതമാനം.

ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

ശ്രേണിയില്‍ ആവശ്യക്കാരില്ലാത്തതല്ല, പുതുതലമുറ മോഡലുകളുടെ ആധിക്യമാണ് ബ്രിയോയ്ക്ക് വിനയാവുന്നത്. മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ടാറ്റ ടിയാഗൊ മോഡലുകള്‍ മുടക്കമില്ലാതെ വില്‍പ്പനയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. ഈ അവസരത്തില്‍ പുതുതലമുറ ബ്രിയോയെ ഇവിടെകൊണ്ടുവന്ന് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ ഹോണ്ടയ്ക്ക് താത്പര്യമില്ല.

ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

ബ്രിയോയ്ക്ക് അടിതെറ്റിയെങ്കിലും ഒരേ അടിത്തറയില്‍ നിന്നു പുറത്തുവരുന്ന അമേസ് സെഡാനും WR-V ക്രോസ്ഓവറും ഭേദപ്പെട്ട പ്രകടനമാണ് ഹോണ്ടയ്ക്കായി നടത്തിവരുന്നത്. ബ്രിയോയെ പിന്‍വലിക്കുന്നതോടെ ജാസ്സ് മാത്രമായി ഹോണ്ടയുടെ ഹാച്ച്ബാക്ക് നിര ചുരുങ്ങും. എന്നാല്‍ ചെറു കാറെന്നതിലുപരി മാരുതി ബലെനോയോടു മത്സരിക്കുന്ന പ്രീമിയം കാറായാണ് ജാസ്സിന്റെ പ്രതിച്ഛായ.

ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

കേവലം ഒറ്റ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ മാത്രമെ ബ്രിയോയിലുള്ളൂ. 1.2 ലിറ്റര്‍ i-VTEC എഞ്ചിന്‍ 87 bhp കരുത്തും 110 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്. 4.81 ലക്ഷം രൂപ മുതലായിരുന്നു കാറിന് വില.

നേരത്തെ അമേസിലും സമാന പ്രതിസന്ധി നേരിട്ടപ്പോള്‍ പുതുതലമുറ മോഡലിനെ ഇറക്കിയാണ് കമ്പനി മുന്നോട്ടു വന്നത്. നിലവില്‍ ഹോണ്ടയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി അമേസ് നിരയില്‍ അറിയപ്പെടുന്നു. പ്രതിമാസം 7,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന അമേസ് കുറിക്കുന്നുണ്ട്.

ബ്രിയോ നിര്‍ത്തി, ഇനി അമേസ് ഹോണ്ടയുടെ പ്രാരംഭ മോഡല്‍

എന്നാല്‍ ഇതേ തന്ത്രം ബ്രിയോയില്‍ പയറ്റാന്‍ കമ്പനിക്ക് ആത്മവിശ്വാസം പോര. രാജ്യാന്തര വിപണിയില്‍ വില്‍പ്പനയിലുള്ള പുതുതലമുറ ബ്രിയോ മികച്ച പ്രതികരണമാണ് നേടുന്നത്. ഭാരക്കുറവും വിശാലമായ അകത്തളവും നവീന ഫീച്ചറുകളും പുതുതലമുറ ബ്രിയോയുടെ ആകര്‍ഷണീയത കൂട്ടുന്നു. എന്നാല്‍ ഇനിയുള്ള കാലം ഇടത്തരം പ്രീമിയം നിരയില്‍ നിറഞ്ഞുനില്‍ക്കാനാണ് ഹോണ്ടയുടെ തീരുമാനം. പുതിയ CR-V -യെ കമ്പനി അവതരിപ്പിച്ചു കഴിഞ്ഞു. പുതിയ സിവിക് സെഡാന്‍ മാര്‍ച്ചിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Brio Discontinued. Read in Malayalam.
Story first published: Monday, February 11, 2019, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X