ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

ജൂലായ് മുതല്‍ കാര്‍ വില കൂട്ടാന്‍ ഹോണ്ട. ഇന്ത്യന്‍ നിരയിലെ മുഴുവന്‍ കാറുകള്‍ക്കും 1.2 ശതമാനം വില കൂടുമെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാഹന നിര്‍മ്മാണ ഘടകങ്ങള്‍ക്ക് ചിലവ് വര്‍ധിച്ചതും പുതിയ സുരക്ഷാ ചട്ടങ്ങളും വില വര്‍ധനവിനുള്ള കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജൂലായ് മുതല്‍ ഡ്രൈവര്‍ എയര്‍ബാഗ്, വേഗ മുന്നറിയിപ്പ് സംവിധാനം സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ പുതിയ കാറുകള്‍ക്ക് നിര്‍ബന്ധമായി നിര്‍മ്മാതാക്കള്‍ നല്‍കേണ്ടതുണ്ട്. ഇതിന്‍പ്രകാരം കാറുകള്‍ പരിഷ്‌കരിച്ചു വരികയാണ് ഹോണ്ട. നേരത്തെ സിറ്റി സെഡാനില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

ഈ വര്‍ഷമിത് രണ്ടാം തവണയാണ് കാറുകളുടെ വില ഹോണ്ട വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഫെബ്രുവരിയില്‍ 10,000 രൂപയുടെ വിലവര്‍ധനവ് കമ്പനി നടപ്പിലാക്കിയിരുന്നു. നിലവില്‍ കോമ്പാക്ട് സെഡാന്‍ അമേസാണ് ഹോണ്ടയുടെ പ്രാരംഭ കാര്‍. മുന്‍പ് ബ്രിയോ നിരയിലുണ്ടായിരുന്നെങ്കില്‍ വില്‍പ്പനയില്ലാത്തതിനെ തുടര്‍ന്ന് ഹാച്ച്ബാക്കിനെ കമ്പനി നിര്‍ത്തി.

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

ഇപ്പോള്‍ ജാസ്സില്‍ മാത്രം കേന്ദ്രീകൃതമാണ് ഹോണ്ടയുടെ ഹാച്ച്ബാക്ക് ലോകം. ചെറു കാറെന്നതിലുപരി മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 തുടങ്ങിയ കാറുകളോട് മത്സരിക്കുന്ന പ്രീമിയം കാറായാണ് ജാസ്സിനെ കമ്പനി അവതരിപ്പിക്കുന്നത്.

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

WR-V കോമ്പാക്ട് എസ്‌യുവി, സിറ്റി സെഡാന്‍, BR-V കോസ്ഓവര്‍ എസ്‌യുവി, CR-V എസ്‌യുവി, സിവിക് സെഡാന്‍ മോഡലുകളും ഹോണ്ട നിരയിലുണ്ട്. പ്രീമിയം അക്കോര്‍ഡ് ഹൈബ്രിഡുകൊണ്ട് ഹോണ്ടയുടെ ഇന്ത്യന്‍ കാര്‍ നിര പൂര്‍ണ്ണമാവും. നിലവില്‍ 43.21 ലക്ഷം രൂപയാണ് ഹോണ്ട അക്കോര്‍ഡിന് വിപണിയില്‍ വില (ദില്ലി ഷോറൂം).

Most Read: മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

ഇതേസമയം എസ്‌യുവി ശ്രേണിയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനായി പുതിയ HR-V -യെ കമ്പനി ഇങ്ങോട്ടു ആലോചിക്കുന്നുണ്ട്. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ട്യുസോണ്‍ തുടങ്ങിയ മോഡലുകളുടെ വിപണിയില്‍ ഹോണ്ടയും ഒരു പങ്കു ആഗ്രഹിക്കുന്നു. എന്തായാലും പുതിയ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ക്കൂടി നടപ്പില്‍ വരുന്നതോടെ കാര്‍ വില ഇനിയും കൂടുമെന്ന കാര്യം ഉറപ്പാണ്.

Most Read: ഒന്നരകോടിയുടെ ഔഡി മാറിനില്‍ക്കും മറാസോ ഡിസി എഡിഷന് മുന്നില്‍: ദിലീപ് ഛാബ്രിയ

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

ഡീസല്‍ കാറുകളുടെ വിലയാണ് ഗണ്യമായി ഉയരാനിരിക്കുന്നത്. ഡീസല്‍ കാറുകള്‍ പൂര്‍ണ്ണമായി നിര്‍ത്താന്‍ മാരുതി തീരുമാനിച്ചതിന് പിന്നിലെ കാരണവുമിതുതന്നെ. ഉയര്‍ന്ന വില കൊടുത്തു ചെറു ഡീസല്‍ കാറുകള്‍ വാങ്ങാന്‍ ആളുകള്‍ തയ്യാറാവില്ലെന്ന് മാരുതി അഭിപ്രായപ്പെടുന്നു.

Most Read: ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

ജൂലായ് മുതല്‍ ഹോണ്ട കാറുകള്‍ക്ക് വില കൂടും

സമാനമായി ടാറ്റയും മഹീന്ദ്രയും ചെറു ഡീസല്‍ മോഡലുകള്‍ ഉപേക്ഷിക്കാനുള്ള പുറപ്പാടിലാണ്. എന്നാല്‍ അടുത്തവര്‍ഷം ഏപ്രിലില്‍ ബിഎസ് VI ചട്ടങ്ങള്‍ നടപ്പിലായാലും ഡീസല്‍ മോഡലുകളുടെ വില്‍പ്പന തുടരുമെന്ന് ഹോണ്ട അറിയിച്ചിട്ടുണ്ട്. ഇപ്പോഴുള്ള 1.5 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പുകളെ ബിഎസ് VI നിലവാരത്തിലേക്ക് പുനരാവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട.

Source: ET Auto

More from DriveSpark

Article Published On: Tuesday, June 18, 2019, 11:22 [IST]
English summary
Honda To Increase Car Prices From July. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X