തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

നവംബര്‍ മാസത്തില്‍ കാറുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. വിവിധ നിരയില്‍ നിന്നും തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മാത്രമാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

വിവിധ സ്ഥലങ്ങളേയും ഡീലര്‍ഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകള്‍ നല്‍കി വരുന്നത്. 2019 നവംബര്‍ 30 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാവുകയുള്ളുവെന്നും കമ്പനി അറിയിച്ചു. ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ മോഡലുകള്‍ ഏതൊക്കെ എന്ന് നോക്കാം.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട ജാസ്

ഹാച്ച്ബാക്ക് കാറുകളുടെ നിരയില്‍ ഇന്നും ഒരു സ്ഥാനം ഹോണ്ടയുടെ ജാസിനുണ്ടെന്ന് വേണം പറയാന്‍. ഈ നവംബറില്‍ 50,000 രൂപയുടെ ഓഫറാണ് ജാസിന് കമ്പനി നല്‍കുന്നത്. 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടും, 25,000 രൂപയുടെ എക്‌സചേഞ്ച് ഓഫറുമായിട്ടാണ് ഈ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ജാസിന്റെ എല്ലാ വകഭേദങ്ങളിലും ഈ ഓഫര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട അമേസ്

അടുത്തിടെയാണ് പുത്തന്‍ ഭാവത്തില്‍ രണ്ടാം തലമുറ അമേസിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചത്. കോംമ്പാക്ട് സെഡാനായ അമേസിന്റെ വിവിധ മോഡലുകള്‍ക്ക് 30,000 രൂപയുടെ ഓഫറാണ് കമ്പനി നല്‍കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട CR-V

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി CR-V -ക്ക് വിവിധ മോഡലുകളിലായി അഞ്ച് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടാണ് കമ്പനി നല്‍കുന്നത്. എന്നാല്‍ ഡീസല്‍ മോഡലുകള്‍ക്ക് മാത്രമാകും ഈ ഓഫര്‍ ലഭിക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

Most Read: റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

കഴിഞ്ഞ വര്‍ഷമാണ് ഹോണ്ട പുതിയ CR-V -യെ വിപണിയിലെത്തിച്ചത്. 120 bhp കരുത്തുള്ള 1.6 ലീറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും 154 bhp കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട BR-V

ഹോണ്ടയുടെ കോംമ്പാക്ട് എസ്‌യുവിയാണ് BR-V. 1.1 ലക്ഷം രൂപ വരെ ഓഫറാണ് മോഡലില്‍ കമ്പനി നല്‍കുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച് ഓഫറുകളും ആക്‌സറീസും അടക്കമാണ് 1.1 ലക്ഷം രൂപയുടെ ഓഫര്‍ നല്‍കുന്നത്.

Most Read: ഇന്ത്യയിലെ ഏറ്റവും വില കൂടിയ പത്ത് ബൈക്കുകൾ

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

വലിയൊരു വാഹനത്തിന്റെ രൂപ ഭാവമുള്ള മിനി എസ്‌യുവിയാണ് BR-V. പെട്രോള്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്. 1.5ലിറ്റര്‍ iVTEC പ്രെട്രേള്‍ എഞ്ചിനും 1.5 ലിറ്റര്‍ iDTEC ഡീസല്‍ എഞ്ചിനുമാണ് കാറിന് കരുത്തു പകരുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട സിവിക്ക്

പ്രീമിയം സെഡാനായ സിവിക്കിന് 2.5 ലക്ഷം രൂപയുടെ ഓഫറാണ് ഹോണ്ട നവംബറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. VCVT ഒഴികയുള്ള പെട്രോള്‍ വകഭേദത്തിന് 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് 2.5 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോള്‍ VCVT -യ്ക്ക് ക്യാഷ് ഡിസ്‌കൗണ്ടും, 2 ലക്ഷം രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുമാണ് കമ്പനി നല്‍കുന്നത്. 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഡീസല്‍ പതിപ്പിലുള്ളൂ. 1.8 ലിറ്റര്‍ i-VTEC എഞ്ചിന്‍ പെട്രോള്‍ പതിപ്പിന് 138 bhp കരുത്തും 174 Nm torque ഉം ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ പെട്രോള്‍ പതിപ്പിലും ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട സിറ്റി

സെഡാന്‍ ശ്രേണിയിലെ ഹോണ്ടായുടെ ജനപ്രീയ വാഹനമാണ് സിറ്റി. ഈ മാസം പുതിയൊരു പതിപ്പിനെകൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് ബോണസും അടക്കം 62,000 രൂപയുടെ ഓഫറാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. 9.81 ലക്ഷം രൂപ മുതല്‍ 14.16 ലക്ഷം രുപ വരെയാണ് നിലവില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന്‍ 117 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കും. 1.5 ലിറ്റര്‍ i-DTEC എഞ്ചിന്‍ 100 bhp കരുത്തും 200 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുമായി ഹോണ്ട

ഹോണ്ട WR-V

ഹോണ്ട നിരയില്‍ ഏറ്റവും വില്‍പ്പനയുള്ളൊരു വാഹനമാണ് WR-V. WR-V -യുടെ എല്ലാ വകഭേദങ്ങള്‍ക്കും ക്യാഷ് ഡിസ്‌കൗണ്ടും, എക്‌സ്‌ചേഞ്ച് ബോണസും അടക്കം 45,000 രൂപയുടെ ഓഫറാണ് ലഭിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്.

More from DriveSpark

Article Published On: Tuesday, November 5, 2019, 14:31 [IST]
English summary
Honda Discount Offers & Benefits For November. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X