ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ജൂലായിലും ഓഫര്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്ന് ഹ്യുണ്ടായി. ഈ മാസം നിരയിലെ ഒട്ടുമിക്ക കാറുകള്‍ക്കും ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി വില്‍പ്പന കൂട്ടാമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടായി. ജൂലായ് മാസം ഹ്യുണ്ടായി കാറുകളിലെ ഡിസ്‌കൗണ്ട് ഓഫറുകള്‍ പരിശോധിക്കാം.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി സാന്‍ട്രോ

ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ പ്രാരംഭ കാറാണ് സാന്‍ട്രോ. ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സാന്‍ട്രോ വിപണിയില്‍ പഴയ പ്രതാപം നേടിക്കഴിഞ്ഞു. എന്നാല്‍ തുടക്കകാലത്തെ അപേക്ഷിച്ച് സാന്‍ട്രോ വില്‍പ്പനയിലും ഇടിവ് സംഭവിക്കുകയാണ്. ഈ മാസം 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ നല്‍കി സാന്‍ട്രോയുടെ പ്രചാരം ഉയര്‍ത്താനാണ് കമ്പനിയുടെ ശ്രമം. 15,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടെയാണ് സാന്‍ട്രോയിലെ ഓഫര്‍. കാറില്‍ 5,000 രൂപ കോര്‍പ്പറേറ്റ് ബോണസും കമ്പനി ഉറപ്പുവരുത്തും.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

മാരുതി സ്വിഫ്റ്റിന്റെയും ഫോര്‍ഡ് ഫിഗൊയുടെയും വിപണിയിലാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -ന്റെ നോട്ടം. ജൂലായില്‍ ഗ്രാന്‍ഡ് i10 വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് 95,000 രൂപ വിലക്കിഴിവ് നേടാന്‍ അവസരമുണ്ട്. ഇതില്‍ 60,000 രൂപയാണ് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട്. 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും ഗ്രാന്‍ഡ് i10 വാങ്ങുന്നവര്‍ക്ക് ലഭിക്കും.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി എലൈറ്റ് i20

ഹ്യുണ്ടായി നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള കാറുകളില്‍ ഒന്നാണ് എലൈറ്റ് i20. പ്രീമിയം ഹാച്ച്ബാക്ക് ലോകത്ത് മാരുതി ബലെനോയുമായാണ് ഹ്യുണ്ടായി ഹാച്ച്ബാക്കിന്റെ പ്രധാന മത്സരവും. ഈ മാസം 25,000 രൂപ വരെ എലൈറ്റ് i20 -യില്‍ ഡിസ്‌കൗണ്ട് നേടാം. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപ കോര്‍പ്പറേറ്റ് ബോണസും ഉള്‍പ്പെടെയാണിത്.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി എക്‌സെന്റ്

നാലു മീറ്ററില്‍ താഴെ ഹ്യുണ്ടായി വില്‍ക്കുന്ന സെഡാനാണ് എക്‌സെന്റ്. വിപണിയില്‍ മാരുതി ഡിസൈര്‍, ഹോണ്ട അമേസ് കാറുകളുമായി ഹ്യുണ്ടായി എക്‌സെന്റ് മത്സരിക്കുന്നു. ജൂലായില്‍ ഒരു ലക്ഷം രൂപ വരെയുള്ള ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളാണ് കാറില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 60,000 രൂപ നേരിട്ടുള്ള ക്യാഷ്ബാക്കും 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍പ്പെടും. 5,000 രൂപയാണ് കോര്‍പ്പറേറ്റ് ബോണസ്.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി വേര്‍ണ

സി സെഗ്മന്റ സെഡാനുകളിലെ മിന്നും താരമാണ് വേര്‍ണ. 40,000 രൂപ വരെ വേര്‍ണയില്‍ വിലക്കിഴിവ് നേടാന്‍ ഈ മാസം അവസരമുണ്ട്. 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസിന്റെ രൂപത്തിലാണ് കമ്പനി നല്‍കുക. കോര്‍പ്പറേറ്റ് ബോണസ് 10,000 രൂപയും.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി എലാന്‍ട്ര

ജൂലായില്‍ രണ്ടു ലക്ഷം രൂപയുടെ വിലക്കിഴിവാണ് ഹ്യുണ്ടായി എലാന്‍ട്രയില്‍ ഒരുങ്ങുന്നത്. ജൂണിലും ഇത്രയുംതന്നെ ഡിസ്‌കൗണ്ട് കമ്പനി നല്‍കിയിരുന്നു. അടുത്തവര്‍ഷം പുതുതലമുറ എലാന്‍ട്ര വരുന്നതു പ്രമാണിച്ച് പഴയ സ്റ്റോക്ക് വിറ്റുതീര്‍ക്കുകയാണ് ഉയര്‍ന്ന ഡിസ്‌കൗണ്ടിലൂടെ ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. ഇതിന്‍പ്രകാരം 1.25 ലക്ഷം രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും കാറില്‍ ലഭിക്കും.

ഹ്യുണ്ടായി കാറുകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് — ജൂലായ് ഓഫറുകള്‍

ഹ്യുണ്ടായി ട്യുസോണ്‍

പുതുതലമുറ ട്യുസോണിനും വിപണിയില്‍ സമയമായി. ജൂലായ് മാസം എസ്‌യുവിയില്‍ ഒരുലക്ഷം രൂപ വരെ വിലക്കിഴിവ് കമ്പനി പ്രഖ്യാപിക്കന്‍ കാരണവുമിതുതന്നെ - പഴയ സ്റ്റോക്ക് എത്രയുംവേഗം വിറ്റുതീര്‍ക്കണം. 25,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ടും 75,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ട്യൂസോണില്‍ ഒരുങ്ങുന്നു.

Source: Mycarhelpline

More from DriveSpark

Article Published On: Thursday, July 4, 2019, 15:07 [IST]
English summary
Hyundai Cars July Offers. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X