സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായിയും വരും വീട്ടിലേക്ക്, 475 നഗരങ്ങളില്‍ പദ്ധതി തുടങ്ങി

ഇനി കാര്‍ സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായിയും വരും വീട്ടുപടിക്കല്‍. ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്റേജ് പദ്ധതിക്ക് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും ഇന്ത്യയില്‍ തുടക്കമിട്ടു. വാഹനങ്ങള്‍ വീട്ടിലെത്തി സര്‍വീസ് ചെയ്ത് നല്‍കുന്ന ഹ്യുണ്ടായിയുടെ പുതിയ പദ്ധതിയാണിത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ 475 നഗരങ്ങളില്‍ കമ്പനിയുടെ ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്റേജ് പദ്ധതി നടപ്പിലാവും. ഇനി കാറുമായി സര്‍വീസ് സെന്ററില്‍ ചെന്ന് കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഹ്യുണ്ടായി ഉപഭോക്താക്കള്‍ക്കില്ല. സര്‍വീസ്, മെയിന്റനന്‍സ് നടപടികള്‍ കൂടുതല്‍ വേഗത്തിലും തടസമില്ലാത്തതുമാക്കാന്‍ ഡോര്‍ സ്‌റ്റെപ്പ് പദ്ധതിക്ക് കഴിയുമെന്ന് കമ്പനി പറയുന്നു.

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായിയും വരും വീട്ടിലേക്ക്, 475 നഗരങ്ങളില്‍ പദ്ധതി തുടങ്ങി

സര്‍വീസ് സൗകര്യങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ ലഭ്യമാക്കാന്‍ അഞ്ഞൂറിലേറെ ബൈക്കുകള്‍ വിവിധയിടങ്ങളിലായി ജീവനക്കാര്‍ക്ക് ഹ്യുണ്ടായി നല്‍കിക്കഴിഞ്ഞു. റിപ്പയര്‍ നടപടികള്‍, കാര്‍ വാഷ്, കാര്‍ ഡീറ്റെയ്‌ലിംഗ് തുടങ്ങിയ സേവനങ്ങള്‍ ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്റേജ് പദ്ധതിയുടെ ഭാഗമായി ഹ്യുണ്ടായി കാറുടമകള്‍ക്ക് വീട്ടുപടിക്കല്‍ ലഭിക്കും.

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായിയും വരും വീട്ടിലേക്ക്, 475 നഗരങ്ങളില്‍ പദ്ധതി തുടങ്ങി

സര്‍വീസ് ബുക്ക് ചെയ്യുന്നതിനും പണം അടയ്ക്കുന്നതിനും ഓണ്‍ലൈന്‍ സംവിധാനമാണ് കമ്പനി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ മികച്ച വിപണന ശൃഖലയുള്ള ഹ്യുണ്ടായി, വില്‍പ്പനാനന്തര സേവനങ്ങളില്‍ എന്നും മുന്നിലാണ്. ഉപഭോക്തൃ സംതൃപ്തി സംബന്ധിച്ച ജെഡി പവര്‍ സര്‍വ്വേയില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഹ്യുണ്ടായിയാണ് പ്രഥമ സ്ഥാനത്ത്. പുതിയ ഡോര്‍ സ്‌റ്റെപ്പ് അഡ്വാന്റേജ് പദ്ധതി ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുമെന്ന കാര്യമുറപ്പ്.

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായിയും വരും വീട്ടിലേക്ക്, 475 നഗരങ്ങളില്‍ പദ്ധതി തുടങ്ങി

നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും സമാനമായ ഡോര്‍സ്‌റ്റെപ്പ് കാര്‍ സര്‍വീസ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഒപ്പം രാത്രികാല സര്‍വീസ് ക്യാമ്പയിനും കഴിഞ്ഞദിവസം മാരുതി തുടക്കമിട്ടു. ജോലിത്തിരക്കേറിയ പകല്‍സമയത്ത് സര്‍വീസിന് കാര്‍ കൊണ്ടുചെല്ലാനുള്ള ഉടമകളുടെ പതിവ് പ്രശ്‌നത്തിന് രാത്രികാല സര്‍വീസ് ക്യാമ്പയിനിലൂടെയാണ് മാരുതി നീക്കുപോക്ക് കണ്ടെത്തുന്നത്.

സര്‍വീസ് ചെയ്യാന്‍ ഹ്യുണ്ടായിയും വരും വീട്ടിലേക്ക്, 475 നഗരങ്ങളില്‍ പദ്ധതി തുടങ്ങി

ഇതോടെ വിലപ്പെട്ട പകല്‍സമയം മാരുതി ഉടമകള്‍ക്ക് സര്‍വീസ് സെന്ററില്‍ ചിലവഴിക്കേണ്ടതായി വരില്ല. രാത്രിയില്‍ കാര്‍ കൊടുത്താല്‍ അടുത്തദിവസം രാവിലത്തേക്ക് പണികളെല്ലാം കഴിഞ്ഞ് കാര്‍ സജ്ജമായിരിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ഗുരുഗ്രാമില്‍ സംഘടിപ്പിച്ച രാത്രികാല സര്‍വീസ് ക്യാമ്പയിന്‍ മികച്ച പ്രതികരണം നേടിയതിനെ തുടര്‍ന്നാണ് രാജ്യമെങ്ങും ഇതേ നടപടി ആവിഷ്‌കരിക്കാനുള്ള മാരുതിയുടെ തീരുമാനം.

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയും ഉപഭോക്താക്കളുടെ വീട്ടില്‍ച്ചെന്ന് കാര്‍ സര്‍വീസ് ചെയ്യുന്ന സര്‍വീസ് എക്‌സ്പ്രസ്സ് പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സര്‍വീസ് സേവനങ്ങള്‍ മുഴുവന്‍ സര്‍വീസ് എക്സ്പ്രസ്സിലൂടെ കമ്പനി ലഭ്യമാക്കും. മെയിന്റനന്‍സ് നടപടികള്‍ക്ക് പുറമെ ചെറിയ ബോഡി പെയിന്റ് വര്‍ക്കുകളും ഇതില്‍ ഉള്‍പ്പെടും. മൊബൈല്‍ സര്‍വീസ് വാനുകള്‍ക്കൂടാതെ പ്രത്യേക ട്രക്കുകളും സര്‍വീസ് എക്സ്പ്രസ്സിന്റെ ഭാഗമായുണ്ട്. ഉപഭോക്താവ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് വന്ന് സര്‍വീസ് എക്സ്പ്രസ്സ് ജീവനക്കാര്‍ കാറിന്റെ മെയിന്റനന്‍സ് നടത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai ‘Door-Step’ Car Services Launched — Available In 475 Locations Across India. Read in Malayalam.
Story first published: Monday, February 18, 2019, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X