പുതു ഭാവത്തില്‍ ഹ്യുണ്ടായി ക്രെറ്റ എത്തുന്നു
ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവികളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. മാസത്തില്‍ 10,000 യൂണിറ്റാണ് ക്രെറ്റയുടെ ശരാശരി വില്‍പ്പന. എന്നാല്‍ അടുത്തിടെ വിപണിയിലെത്തിയ മഹീന്ദ്ര XUV300, ടാറ്റ ഹാരിയര്‍ തുടങ്ങിയ എസ്‌യുവികളുടെ വരവ് ക്രെറ്റയുടെ വില്‍പ്പനയെ ബാധിക്കുമോ എന്നാണ് നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ആശങ്ക. ഇക്കാരണത്താല്‍ തന്നെ ക്രെറ്റയുടെ പുതിയൊരു വകഭേദം എത്തിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി.

പുതിയ ക്രെറ്റ വകഭേദത്തിന്റെ വിപണി അരങ്ങേറ്റം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടന്‍ പ്രാബല്യത്തില്‍ വരാന്‍ പോവുന്ന സുരക്ഷ ചട്ടങ്ങള്‍ പാലിച്ചായിരിക്കും പുത്തന്‍ ക്രെറ്റ ഒരുങ്ങുക.

നിലവിലെ E+ മോഡലിന് പകരമായി പുത്തന്‍ EX മോഡലെത്താനാണ് സാധ്യത. നിലവിലെ മോഡലുകളെക്കാളും അധിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ ക്രെറ്റ EX വരിക.
Most Read:45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളോടെയുള്ള ഫോഗ് ലാമ്പുകള്‍, പിന്‍നിരയിലെ യാത്രക്കാര്‍ക്കായി കപ്പ് ഹോള്‍ഡറുകളുള്ള സെന്‍ട്രല്‍ ആം റെസ്റ്റ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പിന്‍ സീറ്റിലെ അഡ്ജസ്റ്റബിള്‍ ഹൈഡ്‌റെസ്റ്റുകള്‍ എന്നിവയെല്ലാമായിരിക്കും പുതിയ ക്രെറ്റയിലെ പ്രധാന ഫീച്ചറുകള്‍.

ഈ ഫീച്ചറുകളെല്ലാം തന്നെ EX നിരയിലെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാവും. കൂടാതെ അഞ്ച് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഓഡിയോ യൂണിറ്റ്, സണ്‍ഗ്ലാസ് ഹോള്‍ഡറോടെയുള്ള മാപ് ലൈറ്റ്, മുന്നിലെ യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റിയറംഗ് മൗണ്ടഡ് ആയ ഓഡിയോ യൂണിറ്റ് എന്നീ സംവിധാനങ്ങളും പുതിയ ക്രെറ്റയെ സവിശേഷമാക്കും.

ഇവയല്ലാതെ മറ്റ് പ്രധാന മാറ്റങ്ങളൊന്നും തന്നെ പുതിയ ക്രെറ്റയിലുണ്ടാവില്ല. നിലവിലെ 1.4, 1.6 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകള്‍ പുത്തന്‍ ക്രെറ്റയിലും തുടരും. 1.4 ലിറ്റര്‍ ഡീസല്‍ കുറിക്കുക 89 bhp കരുത്തും 220 Nm torque ഉം ആയിരിക്കും.

1.6 ലിറ്റര്‍ ഡീസലാവട്ടെ 126 bhp കരുത്തും 260 Nm torque ഉം ആയിരിക്കും പ്രവര്‍ത്തിപ്പിക്കുക. മറുഭാഗത്ത് 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കുക 122 bhp കരുത്തും 151 Nm torque ഉം ആയിരിക്കും.
Most Read:ഇന്ത്യന്‍ എസ്‌യുവി പോരിലേക്ക് കിയയും, ഇതാണ് SP കോണ്‍സെപ്റ്റ് സിഗ്നേച്ചര്‍

ഈ മൂന്ന് എഞ്ചിന്‍ പതിപ്പുകളിലും ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും ഉണ്ടാവുക. പുതിയ രൂപഭാവത്തില്‍ എത്തുന്നതോട് കൂടി കടുത്ത മത്സരം നടക്കുന്ന ഇന്ത്യന്‍ എസ്‌യുവി വിപണിയില്‍ ക്രെറ്റയുടെ നില മെച്ചപ്പെടുത്താനാവുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.
Source:Autocar India


Click it and Unblock the Notifications








