ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യ വിപണിയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടു നിന്നതിന് ശേഷം 2016 -ലാണ് ഹ്യുണ്ടായി എലാന്റ്ര വീണ്ടു തിരിച്ചെത്തിയത്. ഇപ്പോള്‍ ആഗോള തലത്തില്‍ വാഹനത്തിന് ഒരു പുതിയ പരിഷ്‌കാരങ്ങള്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലിറങ്ങാന്‍ പോകുന്ന വാഹനത്തിന്റെയും പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കോമ്പാക്ട് എസ്‌യുവിയായ വെന്യു, ആദ്യ ഇലക്ട്രിക്ക് എസ്‌യുവിയായ കോന ഇലക്ട്രിക്ക് എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമാവുമിത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2016 -ല്‍ തിരിച്ചെത്തിയതിന് ശേഷം വാഹനത്തിന് ലഭിക്കുന്ന ആദ്യ മാറ്റമാണീ ഫെയ്‌സ്‌ലിഫ്റ്റ്. അന്താരാഷ്ട്ര വിപണിയില്‍ വില്‍പ്പനയ്ക്കായി വാഹനം ഒരുങ്ങിക്കഴിഞ്ഞു, എന്നാല്‍ ഇന്ത്യയില്‍ പരീക്ഷയോട്ടം നടത്തുന്ന എലാന്റ്ര മുഴുവനും മൂടപ്പെട്ട രീതിയിലാണ് കാണപ്പെട്ടത്. ഒരു പക്ഷേ ഇന്ത്യയില്‍ പുറത്തിറക്കുന്ന വാഹനം ആഗോള വിപണിയിലുള്ളവയില്‍ നിന്ന് അല്‍പ്പം മാറ്റം വരുത്തിയാവും നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അന്താര്ഷ്ട്ര വിപണിയില്‍ വലിയ മാറ്റങ്ങളാണ് ഹ്യുണ്ടായി വാഹനത്തിന് നല്‍കിയിരിക്കുന്നത്. ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഉള്‍പ്പടെ വരുന്ന കൂര്‍ത്ത ഹെഡ്‌ലാമ്പകളാണ് അന്താര്ഷ്ട്ര പതിപ്പില്‍, എന്നാല്‍ ആകെ മൂടിയ അവസ്ഥയിലായതിനാല്‍ ഇന്ത്യന്‍ പതിപ്പിന്റെ രൂപം പൂര്‍ണ്ണമായും തിരിച്ചറിയാന്‍ കഴിയുന്നതല്ല.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പക്ഷേ ഏറെക്കുറേ അതേ രൂപഭാവം തന്നെയാണെന്ന് പറയാം. പുതിയ അഗ്രസ്സീവ് ലുക്കിനൊത്തവണ്ണമുള്ള പരിഷ്‌കരിച്ച മുന്‍ ബമ്പറുകളാണ് വാഹനത്തിന് ലഭിക്കുന്നത്. അതോടൊപ്പം മികച്ച അലോയി വീലുകളുമാണ് വാഹനത്തിന് നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയില്‍ കാണപ്പെട്ട വാഹനത്തിനും ഇതേ ഡിസൈനുള്ള അലോയി വീലുകളായിരുന്നു, എന്നാല്‍ അന്താരാഷ്ട്ര പതിപ്പിലെ അലോയിക്ക് കറുപ്പ് കലര്‍ന്ന നിറമാണ്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വാഹനത്തിന് കൂടുതല്‍ സ്‌പോര്ടി ലുക്ക് നല്‍കുന്ന ട്രേപ്‌സോയിഡല്‍ ഫോഗ് ലാമ്പ് ഹൗസിങ്ങാണ് ബമ്പറില്‍ വരുന്നത്. വാഹനത്തിന് ഒരു കൂപേ ലുക്ക് നല്‍കുന്ന തരത്തിലുള്ള C ടൈപ്പ് പില്ലറാണ് പുതിയ എലാന്റ്രയില്‍ വരുന്നത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഡിക്കിയിലേക്ക് വ്യാപിക്കുന്ന ആങ്കുലാര്‍ എല്‍ഇഡി ടെയില്‍ ലാമ്പുകളാണ് പിന്‍ഭാഗത്തെ മറ്റൊരു പ്രധാന മാറ്റം.മുഴുവന്‍ മറച്ചിറിക്കുന്ന വാഹനത്തിലും പിന്‍ പാര്‍ക്കിങ് ക്യാമറ വ്യക്തമായി കാണാന്‍ കഴിയും.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ആഗോള പതിപ്പിന്റെ അതേ ഫീച്ചറുകളാവും ഇന്ത്യ പതിപ്പിലും വരുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വാഹനത്തിന് ഓട്ടോമാറ്റിക്ക് അടിയന്തിര ബ്രേക്കിങ് സംവിധാനത്തോടു കൂടിയ മുന്‍ കൊളീഷന്‍ സെന്‍സറുകളും, ബ്ലൈന്റ് സ്‌പോട്ട് മോണിറ്റരുകളും, ലെയിന്‍ കണ്‍ട്രോള്‍ സിസ്റ്റത്തോടു കൂടിയ ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണ്ണിങ്, ക്രോസ് ട്രാഫിക്ക് അലേര്‍ട്ട് എന്നിങ്ങനെ നിരവധി ഫീച്ചറുകളുണ്ട്. എന്നാല്‍ ഇന്ത്യ പതിപ്പ് കൂടുതല്‍ ആക്ര#ഷകമായ വിലയില്‍ പുറത്തിറക്കാന്‍ ഇവയില്‍ പലതും ഇന്ത്യയില്‍ ഹ്യുണ്ടായി ഒഴുവാക്കാന്‍ സാധ്യതയുണ്ട്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ പതിപ്പില്‍ ഇപ്പോഴുള്ള അതേ എഞ്ചിന്‍ തന്നെയാവും പുതിയ വാഹനത്തിനും. നിലവില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന് ലഭിക്കുന്നത്. ഈ വര്‍ഷം അവസാനം പുറത്തിറങ്ങുന്നതിനാല്‍ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും നിര്‍മ്മാതാക്കള്‍ പുതിയ എലാന്റ്രയ്ക്ക് നല്‍കുന്നത്.

Source:Anuj G/Twitter

More from DriveSpark

Article Published On: Sunday, July 28, 2019, 9:00 [IST]
English summary
Hyundai Elantra face lift 2019 spy pics. Read More Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X