ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

കുറച്ചു കാലമായി എലാന്റ്രയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലായിരുന്നു ഹ്യുണ്ടായി. നിരവധി തവണ വാഹനത്തം പരീക്ഷണയോട്ടം നടത്തുന്നതിന്റെ റിപ്പോർട്ടുകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

അന്താരാഷ്ട്ര വിപണികളിൽ ഇതിനോടകം വിൽപ്പനയ്ക്കെത്തിയിട്ടുള്ള പുതിയ വാഹനം ഈ മാസം അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

നിരവധി മാറ്റങ്ങളോടെയാണ് എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുന്നത്. കൂടുതൽ മെച്ചപ്പെട്ട് സ്റ്റൈലിങ്ങും ഷാർപ്പ് ഡിസൈനുമാണ് വാഹനത്തിന്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

വിപണിയിൽ ഹോണ്ട സിവിക്കിന്റെ പ്രധാന എതിരാളിയാവും എലാന്റ്ര. പുറത്തിറങ്ങാനുള്ള തീയതി അടുക്കുന്നതോടെ വാഹനം പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ വരൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

നിലവിലെ മോഡലിന് കരുത്തേകുന്ന അതേ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ യൂണിറ്റ് തന്നെയാവും പുതുതലമുറ മോഡലിനും നിർമ്മാതാക്കൾ നൽകുന്നത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് ഓപ്ഷൻ വാഹനത്തിൽ ലഭ്യമാക്കും. അതെ, ഹ്യുണ്ടായിയുടെ D-വിഭാഗത്തിലെ പുതിയ ഡീസൽ സെഡാനിൽ വാങ്ങാൻ പദ്ധതിയിട്ടിരുന്നവരെ വളരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണിത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

D-വിഭാഗം സെഡാനുകളിൽ ഡീസൽ എഞ്ചിനുകൾക്ക് ആവശ്യക്കാർ കുറവായതിനാലാണ് ഹ്യുണ്ടായ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത്.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

ഇന്ത്യൻ വിപണിയിൽ മറ്റ് പ്രമുഖ വാഹന നിർമ്മാതാക്കൾ പ്രഖ്യാപിച്ചതു പോലെ ഡീസൽ എഞ്ചിനുകൾ നിർത്തുമെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇതുവരേയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

ഭാവിയിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഹ്യുണ്ടായി കാറുകളായ വെർന, ക്രെറ്റ എന്നിവയ്ക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും. 2019 ഏപ്രിൽ മുതൽ ജൂലൈ വരെ എലാന്റ്രയുടെ 214 പെട്രോൾ പതിപ്പുകളും 90 ഡീസൽ പതിപ്പുകളുമാണ് ഹ്യുണ്ടായി വിറ്റഴിച്ചത്.

Most Read: ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതിന് ട്രക്ക് ഡ്രൈവറിന് ലഭിച്ചത് 2 ലക്ഷം രൂപ പിഴ

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

ഹോണ്ട സിവിക്, സ്കോഡ ഒക്ടാവിയ, ടൊയോട്ട കൊറോള ആൾറ്റിസ് തുടങ്ങിയ ശ്രേണിയിലെ മറ്റ് കാറുകൾക്കും ഇതിന് സമാനമായ അവസ്ഥ തന്നെയാണ്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

ഭാവിയിൽ എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിൽ നിർമ്മാതാക്കൾ ഡീസൽ എഞ്ചിൻ അവതരിപ്പിക്കാൻ സാധ്യതയുണ്ട്, എന്നാൽ അത് ഉടനെയൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

2020 ഏപ്രിൽ 1 ന് ബി‌എസ്‌ VI മാലിന്യ നിരോധന മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതിനുശേഷം മാത്രമേ വാഹനത്തിൽ ഡീസൽ എഞ്ചിൻ നൽകുകയുള്ളൂ.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

കിയ സെൽറ്റോസിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച പുതിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനായിരിക്കാം എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റിലും കമ്പനി നൽകുക. പുതുതലമുറ വെർനയിലും ക്രെറ്റയിലും ഇതേ എഞ്ചിൻ തന്നെയാവും നിർമ്മാതാക്കൾ ഉൾപ്പെടുത്തുന്നത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

വാഹനത്തിൽ വരുത്തിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് എലാന്റ്ര ഫെയ്‌സ്ലിഫ്റ്റ് ഇപ്പോൾ ത്രികോണാകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കാസ്കേഡിംഗ് ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പർ ഡിസൈൻ എന്നിവയാണ്. വാഹനത്തിന് ആധുനിക രൂപകൽപ്പന നൽകുന്നതിനായി വശങ്ങളും, പിൻ പ്രൊഫൈലും പരിഷ്കരിച്ചിരിക്കുന്നു.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

വിപണിയിലെ നിലവിലെ മത്സര നിലവാരവുമായി പൊരുത്തപ്പെടുന്ന തരത്തിൽ പുതിയ എലാന്റ്രയുടെ അകത്തളം ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായി എലാന്റ്ര ഫെയ്‌സ്‌ലിഫ്റ്റ് പെട്രോള്‍ പതിപ്പില്‍ മാത്രം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും റിവേഴ്‌സ് ക്യാമറയുമുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് സ്മാർട്ട് കണക്റ്റിവിറ്റി സവിശേഷതയും വാഹനത്തിൽ വരുന്നു.

More from DriveSpark

Article Published On: Tuesday, September 17, 2019, 12:36 [IST]
English summary
India-Bound Hyundai Elantra Facelift To Be Offered With Petrol Powertrain Only. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X