രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

തങ്ങളുടെ രണ്ടാം തലമുറ ഗ്രാന്‍ഡ് i10 ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ആഗസ്റ്റ് 20 -ന് പുതുതലമുറ ഗ്രാന്‍ഡ് i10 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങളോടെയാവും വാഹനത്തെ ഹ്യുണ്ടായി അവതരിപ്പിക്കുന്നത്. നിലവിലുള്ള മോഡലില്‍ നിന്ന് തീര്‍ത്തും പുതിയ ഡിസൈനാവും വാഹനത്തിന്. ഇപ്പോള്‍ വന്നിരിക്കുന്ന ഹ്യുണ്ടായി മോഡലുകളുടേത് പോലെ പുതിയ ഫ്‌ളുയിഡിക്ക് ഗ്രില്ലാവും, അതോടൊപ്പം പുതിയ അലോയി വീലുകളും, കൂര്‍ത്ത ഹെഡ്‌ലാമ്പുകളും, പുതുക്കിയ ടെയില്‍ ലാമ്പുകളുമായിരിക്കും.

രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

പുതിയ ഡാഷ്‌ബോര്‍ഡ് ഡിസൈനാവും രണ്ടാംതലമുറ ഗ്രാന്‍ഡ് i10 -ല്‍. പാതി അനലോഗും പാതി ഡിജിറ്റലുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാവും. പുതിയ ഹ്യുണ്ടായി വെന്യുവില്‍ ഉള്ളതുപോലെ ആന്‍ട്രോയിഡ് ഓട്ടോ ആപ്പില്‍ കാര്‍പ്ലെ എന്നിവയടങ്ങി 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തില്‍ വരുന്നതെന്ന് പ്രതീക്ഷിക്കാം. ഹ്യുണ്ടായിയുടെ ബ്ലൂ ലിങ്ക് കണക്ടഡ് കാര്‍ സാങ്കേതികവിദ്യയും ഈ സിസ്റ്റത്തിലുണ്ടാവും.

രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

നിലവില്‍ 82 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍ എഞ്ചിന്റെ ബിഎസ് VI പതിപ്പാവും രണ്ടം തലമുറയില്‍ വരുന്നത്. അഞ്ചി സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാവും വാഹനത്തിന്.

രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

ഓട്ടോമാറ്റിക്ക് പതിപ്പിന്റെ വില കുറയ്ക്കുന്നതിനായി torque കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് യൂണിറ്റിന് പകരം AMT ഓട്ടോമാറ്റിക്ക് യൂണിറ്റ് നല്‍കും. ബിഎസ് VI നിലവാരത്തിലേക്കുയര്‍ത്തിയ U2 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വകഭേതത്തിലും പുതിയ ഗ്രാന്‍ഡ് i10 ലഭിക്കും.

രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

ടൊയോട്ട യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി, കൂടുതല്‍ അറിയാന്‍

പുതിയ മോഡലിനൊപ്പം നിലവിലുള്ള മോഡലും വിപണിയില്‍ വില്‍ക്കാനാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്. ആദ്യ തലമുറയ്ക്ക് ഗ്രാന്‍ഡ് i10 പ്രൈം എന്ന് പേര് നല്‍കി ടാക്ക്‌സി വിഭാഗത്തില്‍ വില്‍ക്കാനാണ് സാധ്യത.

രണ്ടാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ആഗസ്റ്റ് 20 -ന്

വാഹനത്തില്‍ രണ്ട് എയര്‍ബാഗുകള്‍, കാല്‍നട യാത്രക്കാര്‍ക്ക് പരിക്കുകള്‍ ഉണ്ടക്കാത്ത ബമ്പറുകള്‍, ABS-EBD, പിന്‍ പാര്‍കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട് വാര്‍ണിങ്, ഇരട്ട സീറ്റ് ബെല്‍റ്റ് റിമൈണ്ടറുകള്‍ എന്നിവ ഉണ്ടായിരിക്കും. നിലവിലുള്ള മോഡലിനേക്കാള്‍ വിലയില്‍ അല്പ്പം മാറ്റം വരാന്‍ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Grand i10 second generation to be launched on August 20. Read More Malayalam.
Story first published: Tuesday, July 9, 2019, 18:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X