ഇന്ത്യന്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി
കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇന്ത്യന്‍ മോഡലുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 1 മുതല്‍ വാഹനങ്ങളുടെ വില ഉയരുമെന്ന് കമ്പനി തന്നെ വ്യക്തമാക്കി. 9,200 രൂപ വരെ മോഡലുകള്‍ക്ക് വില വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ അടുത്തിടെ നിരത്തിലെത്തിയ വെന്യു, കോന ഇലക്ട്രിക്ക് മോഡലുകളുടെ വിലയില്‍ വര്‍ധനവുണ്ടാവില്ലെന്നും കമ്പനി വ്യക്തമാക്കി.

വാഹനങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങളുടെ വില ഉയര്‍ന്നതും, ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ വരാനിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയതുമാണ് മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചതെന്ന് കമ്പനി വ്യക്തമാക്കി.

സാന്‍ട്രോ, ഗ്രാന്റ് ഐ10, എക്‌സെന്റ്, എലൈറ്റ് ഐ20, ആക്ടിവ് ഐ20, ക്രെറ്റ, വെന്യു, വെര്‍ണ, ഇലാന്‍ട്ര, കോന ഇലക്ട്രിക്ക്, ട്യുസോണ്‍ തുടങ്ങി പതിനൊന്ന് മോഡലുകളെയാണ് ഹ്യുണ്ടായി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. വെന്യു, കോന ഇലക്ട്രിക്ക് മോഡലുകള്‍ ഒഴിച്ച് ബാക്കി ഒന്‍പത് മോഡലുകളിലും പുതിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.

ഒന്‍പത് മോഡലുകളുടെയും പുതുക്കിയ വില ഓഗസ്റ്റ് 1-ഓടെ ഔദ്യോഗികമായി പ്രഖ്യാപിക്കും. വില വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ മൂന്നാം തലമുറ ഗ്രാന്റ് ഐ10-നെയും ഓഗസ്റ്റ് മാസത്തില്‍ കമ്പനി നിരത്തിലെത്തിക്കും. ഓഗസ്റ്റ് 20-ഓടെയാണ് മൂന്നാം തലമുറ ഗ്രാന്റ് ഐ10 വിപണിയില്‍ എത്തുന്നത്.

അടുത്തിടെയാണ് കൊറിയന്‍ നിര്‍മാതക്കള്‍ കോന ഇലക്ട്രിക്ക് പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് എസയ്യുവിയാണ് കോന ഇലക്ട്രിക്ക്. അല്പ്പം ഉയര്‍ന്ന വിലയാണെങ്കിലും വാഹനത്തിന് വലിയ വരവേല്‍പ്പാണ് വിപണിയില്‍ ലഭിച്ചത്.

അടുത്ത് തന്നെ ഇറങ്ങിയ ഹ്യുണ്ടായിയുടെ മറ്റൊരു മോഡലാണ് വെന്യു. വിപണിയില്‍ എത്തിയ വെന്യു ഒരു മാസത്തിനുള്ളില്‍ 45,000 ബുക്കിങുകളാണ് നേടിയെടുത്തത്. പ്രതിമാസ വില്‍പ്പനയിലും വളരെ മികച്ച പ്രകടനമാണ് കോംപാക്ട് എസ്‌യുവിയായ വെന്യു കാഴ്ചവെയ്ക്കുന്നത്.

6.5 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്-ഷോറൂം വില. വിപണിയില്‍ ഏറ്റവും വില കുറഞ്ഞ കോമ്പാക്ട് എസ്യുവിയാണ് വെന്യു. ടാറ്റ നെക്സോണിനേക്കാള്‍ വിലക്കുറവാണ് വാഹനത്തിന്.

കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ മാരുതി വിറ്റാര ബ്രെസയാണ് വെന്യുവിന്റെ എതിരാളി. വരും മാസങ്ങളില്‍ വിപണി അടക്കി വാണിരുന്ന ബ്രെസ്സയുടെ വില്‍പ്പന വെന്യു മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








