വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

ഇന്ത്യന്‍ വിപണിയിലെ സ്ഥിതിഗതികളില്‍ യാതൊരു പുരോഗമനവുമില്ല. തിരഞ്ഞെടുപ്പുകാലം കഴിഞ്ഞാല്‍ വാഹന വില്‍പ്പന കൂടുമെന്നായിരുന്നു ഇതുവരെ ധരിച്ചത്; നിര്‍മ്മാതാക്കളും ഈ പ്രതീക്ഷയില്‍ നാളുകള്‍ തള്ളിനീക്കി. എന്നാല്‍ ജൂണിലും ഫലം നിരാശതന്നെ. പോയമാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ വാഹന നിര്‍മ്മാതാക്കള്‍ അനിശ്ചിതത്വത്തില്‍ തുടരുകയാണ്.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വില്‍പ്പനയില്‍ 7.3 ശതമാനം പിന്നില്‍പ്പോയി. വന്‍പ്രതീക്ഷകളോടെ കമ്പനി അവതരിപ്പിച്ച വെന്യു, കോമ്പാക്ട് എസ്‌യുവി ചിത്രത്തില്‍ മേല്‍ക്കൈ നേടിയോയെന്ന കാര്യം ഇനിയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞമാസം ആകെ 42,007 യൂണിറ്റുകളാണ് കമ്പനി ആഭ്യന്തര വിപണിയിലെത്തിച്ചത്.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

2018 ജൂണില്‍ 45,314 യൂണിറ്റുകളുടെ വില്‍പ്പന ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ രാജ്യത്ത് കുറിച്ചിരുന്നു. ഇതേസമയം ഇക്കുറി വിദേശ കയറ്റുമതിയില്‍ ഹ്യുണ്ടായി നില മെച്ചപ്പെടുത്തി. ജൂണ്‍ കയറ്റുമതിയില്‍ ഒന്‍പതു ശതമാനം വര്‍ധനവാണ് ഹ്യുണ്ടായി കാഴ്ച്ചവെച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 15,408 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത കമ്പനി പോയമാസം 16,800 യൂണിറ്റുകള്‍ വിദേശ വിപണികളില്‍ എത്തിക്കുകയുണ്ടായി.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

ഹ്യുണ്ടായിയുടെ ചെന്നൈ ശാലയാണ് ഏഷ്യ പസിഫിക്, ഓസ്‌ട്രേലിയ, പശ്ചിമേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക ഉള്‍പ്പെടുന്ന 91 വിദേശ വിപണികളിലേക്ക് വാഹനങ്ങള്‍ നിര്‍മ്മിച്ചു കയറ്റി അയക്കുന്നത്. ആഭ്യന്തര, രാജ്യാന്തര വില്‍പ്പന ഒരുമിച്ചു കണക്കുകൂട്ടിയാല്‍ ഹ്യുണ്ടായി നേരിടുന്ന വില്‍പ്പനയിടിവ് 3.2 ശതമാനത്തില്‍ എത്തിനില്‍ക്കും.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

ഇതേസമയം ഇന്ത്യന്‍ വിപണിയില്‍ മറ്റു വാഹന നിര്‍മ്മാതാക്കളുടെ അവസ്ഥ ഇതിലും ദയനീയമാണ്. ഹ്യുണ്ടായി കുറിക്കുന്ന വില്‍പ്പനയില്‍ എലൈറ്റ് i20, ക്രെറ്റ, വേര്‍ണ, വെന്യു മോഡലുകള്‍ നിര്‍ണായകമാവുന്നുണ്ട്. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മത്സരം മുറുകുന്നതുകണ്ട് പുതുതലമുറ i20 -യെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള ആലോചനകള്‍ കമ്പനി തുടങ്ങി.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

അടുത്തവര്‍ഷം നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ക്രെറ്റയെ ഹ്യുണ്ടായി അനാവരണം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇവര്‍ക്ക് മുന്‍പേ ഇലക്ട്രിക് എസ്‌യുവി കോനയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഹ്യുണ്ടായിയുടെ പൂര്‍ണ്ണ ഇലക്ട്രിക് എസ്‌യുവിയാണ് കോന.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

കോനയില്‍ വന്‍ വിജയ പ്രതീക്ഷകളൊന്നും ഹ്യുണ്ടായിക്കില്ല. രാജ്യത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള സാധ്യത പഠിക്കുകയാണ് കോനയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അടുത്തവര്‍ഷം ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI ചട്ടങ്ങള്‍ നിലവില്‍ വരുന്നത് പ്രമാണിച്ച് മോഡല്‍ നിരയില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തേണ്ട ചുമതല ഇപ്പോള്‍ കമ്പനികള്‍ക്കെല്ലാമുണ്ട്.

വെന്യു തുണച്ചോ? വില്‍പ്പനയില്‍ ഹ്യുണ്ടായിക്കും കാലിടറി

വില്‍പ്പന ഇഴയുന്ന സാഹചര്യത്തില്‍ ബിഎസ് VI കാറുകളുടെ അവതരണം കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന് കമ്പനികള്‍ കരുതുന്നു. ബിഎസ് IV മോഡലുകളെ അപേക്ഷിച്ച് ബിഎസ് VI വാഹനങ്ങള്‍ക്ക് വില ഗണ്യമായി കൂടുമെന്നതുതന്നെ കാരണം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai June Sales Report. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X