കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

കാനഡയിലെ മോണ്‍ട്രിയലില്‍ വെള്ളിയാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. വീടുനോടു ചേര്‍ന്നുള്ള ഗരാജില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇലക്ട്രിക്ക് കാര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് ഉടമസ്ഥനായ പിയെറോ കൊസെന്റിനോ പറഞ്ഞു.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

തന്റെ ഹ്യുണ്ടായി കോന ഇലക്ട്രിക്കാണ് പെട്ടെന്ന് പൊട്ടിത്തെിച്ചത് അദ്ദേഹം അറിയിച്ചു. വാഹനം ചാര്‍ജിങ്ങില്‍ ഇട്ടിരിക്കുകയല്ലായിരുന്നു എന്ന് അദ്ദേഹം പ്രത്യേകം വ്യക്തമാക്കി. പിന്നെ എന്താണ് സ്‌ഫോടനത്തിന്റെ കാരമം എന്നത് മോണ്‍ട്രിയല്‍ അഗ്നി ശമന സേന അന്വേഷിച്ച് വരികയാണ്.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

ഈ വര്‍ഷം മാര്‍ച്ച് മാസമാണ് കൊസെന്റിനോ കോന ഇലക്ട്രിക്ക് വാങ്ങിയത്. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ഗരാജിന്റെ ഷട്ടറും മേല്‍ക്കൂരയും പൂര്‍ണ്ണമായി തകര്‍ന്നു. ഗരാജിന്റെ ഷട്ടര്‍ പറന്ന് റോഡിന് മറുവശത്താണ് വീണത്. സ്‌ഫോടന സമയത്ത് ആരും ഗരാജിന്റെ പരിസരത്തില്ലാതിരുന്നത് കൂടുതല്‍ അപകടവും ആളപായവും ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

അടുത്തിടെയാണ് ഹ്യുണ്ടായി തങ്ങളുടെ പൂര്‍ണ്ണ ഇലക്ട്രിക്ക് എസ്‌യുവിയായ കോന ഇലക്ട്രിക്കിനെ ഇന്ത്യയില്‍ പുറത്തിറക്കിയത്. വാഹനത്തിന് പുറത്തിറങ്ങി അധിനാളാവും മുമ്പ് തന്നെ 150 -ല്‍ ഏറെ ബുക്കിങും, 10,000 -ല്‍ അധികം പേര്‍ ടെസ്റ്റ് ഡ്രൈവും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

എന്നാല്‍ വാഹനം പൊട്ടിത്തെറിച്ചതിന്റെ വാര്‍ത്ത ഉപഭോക്താക്കരില്‍ ആശങ്ക ഉളവാക്കുന്നതാണ്. എന്തിരുന്നാലും വാഹനം പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമാവാതെ നിര്‍മ്മാതാക്കളുടെ മേല്‍ പഴി ചാരുന്നത് ശരിയല്ല.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

39.2 kWh ബാറ്ററികളാണ് നിർമ്മാതാക്കൾ വാഹനത്തിന് നൽകുന്നത്. വാഹനം ചാർജിങിൽ ഇരിക്കുമ്പോൾ ആയരുന്നില്ല അപകടം എന്നതു കൊണ്ട് തന്നെ ചാർജറിൽ നിന്നുള്ള ഷോർട്ട് സർക്ക്യൂട്ടോ, തകരാറോ അല്ല എന്ന് വ്യക്തമാണ്.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

വാഹനത്തിൻ്റെ ആന്തരിക തകരാറുകളോ, മറ്റ് ബാഹ്യ കാരണങ്ങളാലാണോ സ്ഫോടനമുണ്ടായതെന്ന് കൂടുതൽ അന്വേഷണത്തിന് ശേഷമേ പറയാനാവൂ. പൂര്‍ണ്ണമായും CKD കിറ്റുകളായിട്ടാണ് വാഹനം ഇന്ത്യയിലെത്തുന്നത്.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

131 bhp കരുത്തും 395 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവുന്ന 100 kW വൈദ്യുത മോട്ടോറാണ് കോന ഇലക്ട്രിക്കിൽ. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 9.7 സെക്കന്‍ഡുകള്‍ കൊണ്ട് കോനയ്ക്ക് സാധിക്കും.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

സാധാരണ ചാര്‍ജിങ് സംവിധാനം ഉപയോഗിച്ച് ആറ് മണിക്കൂര്‍ വരെ സമയമെടുക്കും കോന ഇലക്ട്രിക്കിന് പൂര്‍ണ്ണമായി ചാര്‍ജ് ആവാൻ. എന്നാൽ 50 kW ഫാസ്റ്റ് DC ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിന് താഴെ സമയം കൊണ്ട് 80 ശതമാനം ചാര്‍ജ് വരെ കൈവരിക്കാന്‍ വാഹനത്തിന് കഴിയും.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

നിലവില്‍ ഇന്ത്യയില്‍ തിരഞ്ഞെടുത്ത 11 നഗരങ്ങളില്‍ മാത്രമാണ് ഹ്യുണ്ടായി കോന ഇലക്ട്രിക്ക് വില്‍ക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താൽ 452 കിലോമീറ്ററാണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം.

കാനഡയില്‍ ഇലക്ട്രിക്ക് കാര്‍ പൊട്ടിത്തെറിച്ചു; ആളപായമില്ല

രാജ്യത്ത് മലിനീകരം കുറയ്ക്കാനായി സർക്കാർ വൈദ്യുത വാഹന മേഖലയേ വളരെയധികം പ്രോത്സാഹിപ്പിച്ചു വരികയാണ്. റോഡ് ടാക്ക്സ്, GST, വൈദ്യുത വാഹന വായ്പ്പ എടുക്കുന്നവർക്കുള്ള ഇൻകംടാക്ക്സ് ഇളവ് എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ നൽകി വരുന്ന സമയത്ത് രാജ്യത്തെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിയുടെ വാർത്ത ജനങ്ങളൾ എങ്ങനെ കാണും എന്നത് വ്യക്തമല്ല. എന്തായാലും പൂർണ്ണ വിവരമറിഞ്ഞതിന് ശേഷം തീരുമാനങ്ങളെടുക്കുക കാര്യമറിയാതെ വെറും നിഗമനങ്ങൾ ഉണ്ടാക്കാതിരിക്കുക.

Source: CBC

Image Courtesy: Mathieu Daniel Wagner/Radio-Canada

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona Electric Explodes in Canada. Read More Malayalam.
Story first published: Monday, July 29, 2019, 19:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X